തീവണ്ടിയില്‍ വീണ്ടും പീഡന ശ്രമം. തിരുവനന്തപുരം -ചെന്നൈ മെയിലില്‍ പത്തനംതിട്ട സ്വദേശിയായ സ്ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ബി.എസ്.എഫ് ജവാനെ പോലീസ് അറസ്റ്റു ചെയ്തു. ആലപ്പുഴ സ്വദേശി സത്യനാണ് പിടിയിലായത്.
സ്ത്രീയുടെ പരാതിയെത്തുടര്‍ന്ന് തൃശൂര്‍ റയില്‍വേ പൊലീസാണ് ഇയാളെ അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച രാത്രി മലയാലപ്പുഴ സ്വദേശിയായ സ്ത്രീയെ ഇയാള്‍ തീവണ്ടിയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പരാതി.
തീവണ്ടിയില്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ച എആര്‍ ക്യാമ്പിലെ മെക്കാനിക്കിനെ തിങ്കളാഴ്ച റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കോട്ടയം എആര്‍ ക്യാമ്പിലെ മെക്കാനിക്ക് കോട്ടയം അമയന്നൂര്‍ കൈലാസത്തില്‍ ജയ്‌മോനെ (45)യാണ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. ഒരാഴ്ചയ്ക്കിടെ ഇതു അഞ്ചാമത്തെ സംഭവമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല