പണം കൈമാറ്റം ചെയ്യുന്നതിനുള്ള മൊബൈല്‍ അപ്ലിക്കേഷന്‍ വരുന്നു. ഇത് മൂലം എല്ലാവര്‍ക്കും മൊബൈലിലൂടെ തന്നെ പണം വരുന്നതും പോകുന്നതും നിയന്ത്രിക്കുവാന്‍ കഴിയും. അപ്ലിക്കേഷന്റെ പേര് ബാര്‍ക്ലേ പിങ്ങിറ്റ് എന്നാണു. ബ്രിട്ടണില്‍ എവിടെനിന്നും പണം കൈമാറ്റം നടത്താം എന്നത് ഇതിന്റെ പ്രത്യേകതയാണ്. ബാങ്ക് വിവരങ്ങള്‍ നല്‍കാതെതന്നെ ഇപ്പോഴത്തെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് നമ്മുടെ അക്കൌണ്ടില്‍ നിന്നും പണം പിന്‍വലിക്കുവാനും വാങ്ങുന്നതിനും കൊടുക്കുന്നതിനും സാധിക്കും.
ഈ അപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും പ്രത്യേകിച്ച് ചിലവൊന്നുമില്ല. സൌജന്യമായാണ് ഇത് വിപണിയില്‍ എത്തിയിരിക്കുന്നത്. ഇപ്പോള്‍ ബാര്‍ക്ലേ അക്കൌണ്ടുകള്‍ക്ക് മാത്രമേ ഈ സൗകര്യം നിലവില്‍ ഉള്ളൂ എങ്കിലും പിന്നീട് എല്ലാ ബാങ്കുകള്‍ക്കും ഇത് ഉപയോഗിക്കുവാന്‍ സാധിക്കും. ബ്ലാക്ബെറി,അന്ട്രോയിട്,iOS ഫോണുകളില്‍ ആണിത് ലഭ്യമാകുക. മറ്റുള്ളവര്‍ക്ക് പിന്നീട് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തു ഉപയോഗിക്കുന്ന ഫോണിനനുസരിച്ചുള്ള അപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
ഈ അപ്ലിക്കേഷന്‍ ബാങ്കിംഗ് വിപണിയില്‍ പുതിയ വിപ്ലവം സൃഷ്ട്ടിക്കും എന്ന് ബാര്‍ക്ലെസ് അധികൃതര്‍ വ്യക്തമാക്കി. ചീഫ് എക്സിക്യൂട്ടീവ് ആയ ആന്റണി ജെന്കിന്‍സ് ഇത് പലരീതിയിലും ആളുകളെ സഹായിക്കും എന്ന് സൂചിപ്പിച്ചു. ചെറിയ സംഖ്യകള്‍ ശേഖരിക്കുന്നതിനും, പണം തിരിച്ചു കൊടുക്കുന്നതിനും, അത്യാവശ്യമായി പണം അടക്കുന്നതിനും ഇത് ഏറെ സഹായകരമാകും.
നിമിഷങ്ങള്‍ക്കുള്ളില്‍ പണം കൈമാറ്റം ചെയ്യുന്നതിന് ഇതിലൂടെ സാധിക്കും. ഒരു ദിവസത്തില്‍ ഇതിലൂടെ കൈമാറ്റം ചെയ്യാവുന്ന പണത്തിന്റെ കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 5000 പൌണ്ട് വരെയാണ് ഇതിന്റെ അളവ്. പൂര്‍ണ്ണമായ സംരക്ഷണം ഈ അപ്ലിക്കേഷന്‍ ഉറപ്പുനല്കുന്നുണ്ട്. ഇതിനായി അഞ്ചു അക്കങ്ങളുള്ള പാസ്വേര്‍ഡ് ഉപയോഗിക്കും എന്ന് ബാങ്ക് വ്യക്തമാകി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല