നീലക്കുറിഞ്ഞിയുടെ നാടായ മൂന്നാറിന്റേയും ഹൈറേഞ്ചിന്റെ കവാടം എന്നറിയപ്പെടുന്ന അടിമാലിയുടേയും പരിസരപ്രദേശങ്ങളില്‍നിന്ന് യുകെയിലേക്ക് കുടിയേറിയവരുടെ സംഗമം ജൂണ്‍ 23ന് ഓക്സ്ഫോര്‍ഡ് സെന്റ് ആന്റണീസ് ചര്‍ച്ച്ഹാളില്‍ വച്ച് നടക്കും. യാതൊരു ഔപചാരികതകളുടേയും മൂടുപടമില്ലാചെ മണ്ണിന്റെ മണം ഇഷ്ടപ്പെടുന്ന മലയോരകര്‍ഷകരുടെ നാട്ടില്‍ നിന്നെത്തിയ, സുഹൃത്തുക്കളേയും അയല്‍പ്പക്കക്കാരേയും സഹപാഠികളേയും കണ്ടുമുട്ടുന്നതിനും സൗഹൃദം പുതുക്കുന്നതിനും മധുരിക്കുന്ന ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്നതിനും ഈ സംഗമത്തിന് കഴിയുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
അടിമാലിയുടേയും മൂന്നാറിന്റേയും പരിസരപ്രദേശങ്ങളായ മച്ചിപ്ലാവ്, വെളളത്തൂവല്‍, പാറത്തോട്, കൂമ്പന്‍പാറ, തോക്കുപാറ, ആനച്ചാല്‍, മൂന്നാര്‍, പളളിവാസല്‍, ചിത്തിരപുരം, കുഞ്ചിത്തണ്ണി, പൊട്ടന്‍കാട്, ബൈസണ്‍വാലി, എല്ലക്കല്, ജോസ്ഗിരി, പോത്തുപാറ, രാജക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് യുകെയിലെത്തിയിരിക്കുന്ന എല്ലാവര്ക്കും കുടുംബസമേതം ഈ പരിപാടിയിലേക്ക് കടന്നുവരാവുന്നതാണ്.
ഈ കൂട്ടായ്മയുടെ പേരടക്കമുളള മുന്നോട്ടുളള പ്രവര്‍ത്തനങ്ങളെ കുറിച്ചും ഈ സംഗമത്തില്‍ ആലോചിച്ച് തീരുമാനം എടുക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന നമ്പരുകളില്‍ ബന്ധപ്പെടുക.
ടിറ്റോ – 07723956930, ബിജു -07525717939, ഷിജി – 07912648832, സോണി – 07727020385
സമയം ജൂണ്‍ 23 രാവിലെ പതിനൊന്ന് മണി
വിലാസം: സെന്റ് ആന്റണീസ് ചര്‍ച്ച് ഹാള്‍, 115 ഹെഡ്ലിവേ, ഹെഡിംഗ്ടണ്‍, ഓക്സ്ഫോര്‍ഡ് – OX3 7SS
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല