ഗര്‍ഭാശയമുഖ അര്‍ബുദത്തിനും മുഖകാന്‍സറിനും മുഖ്യ കാരണക്കാരനായ എച്ച്.പി.വി. വൈറസ് പതിനാറു മില്യനോളം അമേരിക്കകാരില്‍ കണ്ടെത്തി. ഹ്യുമന്‍ പാപിലോമ വൈറസ് ലൈംഗികമായി സംക്രമിക്കുന്ന ഒരു വൈറസ് ആണ്. ഈ വൈറസ് വായ്, നാക്ക്, തൊണ്ട എന്നിടങ്ങളിലെ അര്‍ബുദത്തിനു കാരണക്കാരാണ്. പുകവലി, മദ്യപാനം എന്നിവ ഇവ വരുന്നതിനുള്ള മറ്റു കാരണങ്ങളാണ്. എന്നാല്‍ കൃത്യമായി എത്രയധികം പേരില്‍ ഈ വൈറസ് ഉണ്ടാകും എന്ന് കണക്കാക്കാന്‍ സാധിച്ചിട്ടില്ല.
പതിനാലു മുതല്‍ അറുപത്തി ഒന്‍പതു വയസിനിടയിലുള്ള 7 ശതമാനം അമേരിക്കക്കാരില്‍ ഈ വൈറസ് കണ്ടു വരുന്നുണ്ട്. പക്ഷെ ഇതിനെ ഭയക്കെണ്ടതുണ്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും പലരും സംശയാലുക്കളാണ്. പലരും പറയുന്നത് എച്ച്.പി.വി. വൈറസ് അര്‍ബുദം വരുത്തുകില്ല എന്നാണു. ഇതിനായുള്ള ചികിത്സക്കും പണച്ചിലവു അധികമാണ് അതേസമയം ഇത് മുഖാര്ബുദം വരുത്തും എന്നതിന് ഉറപ്പൊന്നുമില്ല.
എന്നാല്‍ ഈ വൈറസിനെ പറ്റിയുള്ള പഠനം ഭാവിയില്‍ ആരാണ് മുഖത്തോട് ബന്ധപ്പെട്ട കാന്‍സറിനു കാരണക്കാരന്‍ എന്ന് തെളിയിക്കും. പലതരത്തിലുള്ള എച്ച്.പി.വി. വൈറസുകള്‍ ഉണ്ട്. ഇതില്‍ ഏറ്റവും ഭീകരന്‍ എച്ച്.പി.വി-16 എന്ന വൈറസ് ആണ്. ഈ വൈറസ് ആണ് ഗര്‍ഭാശയമുഖ അര്‍ബുദത്തിന്റെ മുഖ്യ കാരണക്കാരന്‍. ഈ അപകടകാരിയായ വൈറസ് രണ്ടു മില്ല്യന്‍ അമേരിക്കക്കാരിലാണ് കണ്ടെത്തിയത്.
യൂണിവേര്‍സിറ്റി ഓഫ് ചിക്കാഗോയിലെ ഡോക്റ്റര്‍ ഡോ:എസ്രാ കോഹന്‍ ഈ പഠനം എച്ച്.പി.വി.യും മുഖാര്‍ബുദവും തമ്മിലുള്ള ബാധം തെളിയിക്കുന്നു. ഇത് ലൈംഗികബന്ധത്തിലൂടെ പകരുന്നു. അതിനാല്‍ തന്നെ ഈ വൈറസ് പടര്‍ന്നു പിടിക്കും എന്നതില്‍ ഒരു സംശയവും വേണ്ട. വദനസുരതം (oral sex) പോലെയുള്ള ബാഹ്യകേളികള്‍ ആണ് മിക്കപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
എന്തായാലും ഇതിനെക്കുറിച്ചുള്ള പഠനം കാന്‍സര്‍ ആകുന്നതിനു മുന്‍പ് ഈ വൈറസിനെ ചികിത്സിച്ചു എങ്ങിനെ മാറ്റാം എന്നതിന് നാഴികകല്ലാകും എന്ന് മറ്റൊരു ഡോക്റ്റര്‍ ആയ ഡോ:ഹാന്‍സ് പ്രത്യാശ പ്രകടിപ്പിച്ചു. ഈ വൈറസ് വായ് ഭാഗങ്ങളുടെ മുഖങ്ങളില്‍ തന്നെ കാണും എന്നതിനാല്‍ ഇത് സംബന്ധിക്കുന്ന അര്‍ബുദത്തെ കണ്ടുപിടിക്കുന്നത് വിഷമകരമാണ്. തൊണ്ട വേദന, വിഴുങ്ങുന്നതിനുള്ള ബുദ്ധിമുട്ട്, ചെവി വേദന, കഴുത്ത് വേദന എന്നിവ ഇവയുടെ സാന്നിധ്യത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല