1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2015

ഭവന വായ്പകളുടെ പലിശ കുറയാന്‍ സാധ്യത. പണം കടം കൊടുക്കുന്ന മോര്‍ട്ട്‌ഗേജ് കമ്പനികള്‍ തമ്മിലുള്ള കിട മത്സരത്തില്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടാണ് പലിശ കുറയ്ക്കുന്നത്. ഫിക്‌സഡ് റേറ്റുകളാണ് ആഴ്ച്ചകള്‍ക്ക് അകം ഒരു ശതമാനമായും അഞ്ച് ശതമാനമായുമൊക്കെ കുറയാന്‍ പോകുന്നതെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഫസ്റ്റ് ഡയറക്ട്, എച്ച്എസ്ബിസി തുടങ്ങിയവര്‍ക്ക് ഇപ്പോള്‍ തന്നെ ആകര്‍ഷണങ്ങളായ പല ഓഫറുകളുമുണ്ട്. ഫസ്റ്റ് ഡയറക്ടില്‍ അഞ്ച് വര്‍ഷത്തേയ്ക്ക് 2.28 ശതമാനം പലിശയും പത്ത് വര്‍ഷത്തേക്ക് 2.89 ശതമാനം പലിശയുമാണ് ഈടാക്കുന്നത്. 40 ശതമാനം ഡെപ്പോസിറ്റുള്ള ആളുകള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് 1.19 ശതമാനം പലിശയ്ക്കാണ് എച്ച്എസ്ബിസി പണം നല്‍കുന്നത്.

ബാര്‍ക്ലെയ്‌സ്, നോര്‍വിച്ച് ആന്‍ഡ് പീറ്റര്‍ബൊറോ ബില്‍ഡിംഗ് സൊസൈറ്റി എന്നിവരും ഭവന വായ്പയുടെ പലിശയില്‍ കുറവ് വരുത്തിയിട്ടുണ്ട്.

0.5 ശതമാനം ബേസ് ഇന്ററസ്റ്റ് റേറ്റ് തന്നെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിലനിര്‍ത്തുമെന്നുള്ള പ്രതീക്ഷയിലാണ് ഇംഗ്ലണ്ടിലെ ബാങ്കുകള്‍ പലിശ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കുറഞ്ഞ പലിശയ്‌ക്കൊപ്പം തിരിച്ചടവിന് കൂടുതല്‍ ദൈര്‍ഘ്യവും ലഭിക്കുന്നതോടെ വായ്പ് എടുത്തിരിക്കുന്നവരെ സംബന്ധിച്ച് അത് വലിയ ആശ്വാസമാണ്. ലോണ്‍ കാലയളവില്‍ പലിശ വര്‍ദ്ധിച്ചാലും ഘടുക്കളായി അടയ്ക്കുന്ന തുകയില്‍ വലിയ വ്യത്യാസം വരുന്നില്ല. വീടുകള്‍ക്കും സ്ഥലത്തിനും മറ്റും ഏറ്റവും ഉയര്‍ന്ന വിലയുള്ള ഈ സമയത്ത് വായ്പകള്‍ കൂടുതല്‍ സുതാര്യമാകുന്നത് സാധാരണക്കാര്‍ക്ക് പ്രയോജനകരമായിരിക്കും.

്അതേസമയം മുന്‍കാലങ്ങളില്‍ സര്‍ക്കാര്‍ നല്‍കി വന്നിരുന്ന പലിശ കുറഞ്ഞ വായ്പകളും മറ്റുമായിരുന്നു യുകെയില്‍ വീടിന്റെ വില ഇത്ര കണ്ട് ഉയരാന്‍ കാരണമായത്. വീണ്ടും ആ സാഹചര്യം സ്വകാര്യ ബാങ്കുകള്‍ സൃഷ്ടിക്കുമ്പോള്‍ വീടിന്റെ വില വീണ്ടും ഉയരുമോ എന്ന് ആശങ്കപ്പെടുന്നവരുമുണ്ട്. ഇപ്പോള്‍ തന്നെ സാധാരണക്കാര്‍ക്കും കുറഞ്ഞ വരുമാനക്കാര്‍ക്കും താങ്ങാന്‍ പറ്റുന്നതല്ല യുകെയിലെ റൂറല്‍ ഏരിയകളില്‍ പോലുമുള്ള വീടുകളുടെ വില.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.