1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2012

മോര്‍ട്ട്ഗേജ് പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതിനാല്‍ പതിനായിരക്കണക്കിന് കുടുംബങ്ങളുടെ നട്ടെല്ല് ഒടിയുമെന്നു മുന്നറിയിപ്പ്‌. . ആര്‍ബിഎസ് നാറ്റ് വെസ്റ്റ്‌ ഗ്രൂപ്പ്‌ മോര്‍ട്ട്ഗേജ് ലോണുകള്‍ക്ക് പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതാണ് ബ്രിട്ടനിലെ കുടുംബങ്ങളില്‍ ഒപ്പം മലയാളി കുടുംബങ്ങള്‍ക്ക് കനത്ത പ്രഹരം ഏല്‍ക്കാന്‍ പോകുന്നത് . 3.75 ശതമാനത്തില്‍ നിന്നും 4 ശതമാനം ആയാണ് ഈ ബാങ്കുകള്‍ സ്റ്റാന്‍ഡാര്‍ഡ്‌ വേരിയബിള്‍ റേറ്റ്‌ പലിശനിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന നിരക്ക് 0.5 ശതമാനം ആയി നിലനിര്‍ത്തുമ്പോള്‍ തന്നെയാണ് ഈ പലിശ നിരക്കിലെ വര്‍ദ്ധനവ്‌ സംഭവിക്കുന്നത് എന്ന് വിദഗ്തര്‍ ചൂണ്ടി കാണിക്കുന്നു. ഇതിനോപ്പം ഹാലിഫാക്സ് തങ്ങളുടെ അടിസ്ഥാന നിരക്ക് 3.5 ശതമാനത്തില്‍ നിന്നും 3.99 ത്തിലേക്ക് ഉയര്‍ത്തുമെന്നും പ്രതീക്ഷിക്കപ്പെടുന്നു .

ഇത് ബാധിക്കാന്‍ പോകുന്നത് ലക്ഷകണക്കിന് ഉപഭോക്താക്കളെയാണ്. ഈ വര്‍ദ്ധനവിന്റെ അടിസ്ഥാനത്തില്‍ മോര്‍ട്ട്ഗേജ് പലിശനിരക്കും ഉയരും. ഒരു ലക്ഷം പൌണ്ടിന് മാസം 24.31 പൌണ്ട് എന്ന നിരക്കില്‍ വര്‍ഷത്തില്‍ അധികമായി 300 പൌണ്ട് അധികമായി മോര്‍ട്ട്ഗേജ് പലിശയായി അടക്കേണ്ടി വരുമെന്ന് സാരം. നികുതിദായകരുടെ കൈവശമുള്ള ആര്‍ബിഎസ് നാറ്റ് വെസ്റ്റ്‌ ഗ്രൂപ്പും അവരുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മറ്റു ബാങ്കുകളും ഗ്രൂപ്പുകളും ഇതേ നിരക്ക് തുടര്‍ന്ന് സ്വീകരിക്കുന്നതായിരിക്കും. ബാങ്കിംഗ് ഭീമന്മാരായ ലോയ്ഡ് ഗ്രൂപ്പിന്റെ ഭാഗമാണ് ആര്‍.ബി.എസ്. മാത്രവുമല്ല ലോയ്ഡ് ഗ്രൂപ്പില്‍ ലോയ്ഡ്-ടി.എസ്.ബി, ചെല്‍ട്ടെന്നാം & ഗ്ലോസ്ട്ടര്‍ എന്നിവരും ഉള്‍പ്പെടുന്നു.

സാമ്പത്തികമായി ബ്രിട്ടനില്‍ ഏറ്റവും മോശമായ ഈ സമയത്ത് തന്നെ ഇവര്‍ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചത് സാധാരണ ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തിയിട്ടുണ്ട്. ഇന്ധന വില വര്‍ദ്ധനവിന്റെ കൂടെ മോര്‍ട്ട്ഗേജ് പലിശ നിരക്ക് കൂടി വര്‍ദ്ധിക്കുന്നതിനാല്‍ സാധാരണ ജനങ്ങള്‍ക്ക്‌ ഈ സമയത്ത് പിടിച്ചു നില്‍ക്കുന്നതിനു സാധ്യത ദുഷ്ക്കരമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക ഞെരുക്കത്തില്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കുമൊപ്പം നിന്നിരുന്ന ഹാലിഫാക്സ് ഇപ്പോള്‍ ഈ നിരക്ക് വര്‍ദ്ധനവ്‌ കൊണ്ട് വന്നത് സര്‍ക്കാര്‍ പ്രതിനിധികളെയും ആശങ്കാകുലരാക്കിയിട്ടുണ്ട്.

തങ്ങളുടെ നിക്ഷേപകര്‍ക്ക്‌ മികച്ച പലിശനിരക്ക് നല്‍കുന്നതിനാണ് ഈ വര്‍ദ്ധനയെന്ന ന്യായമാണ് പല ബാങ്ക് അധികൃതര്‍ക്കും പറയാന്‍ ഉള്ളത്. ഈ പലിശ നിരക്ക് വര്‍ദ്ധനവ്‌ ഉപഭോക്താക്കളുടെ തിരിച്ചടക്കുന്നതിനുള്ള സാധ്യത കുറയ്ക്കും എന്നുള്ളത് തര്‍ക്കമില്ലാത്ത കാര്യമാണെന്ന് കണ്സ്സ്യൂമര്‍ ആക്ഷന്‍ ഗ്രൂപ്പ് അംഗമായ മാക് ഗന്ദര്‍ അഭിപ്രായപ്പെട്ടു. മുന്‍പ്‌ സാമ്പത്തിക മാന്ദ്യം മൂലം പലരുടെയും ജോലി നഷ്ടമായതും മറ്റും മോര്‍ട്ട്ഗേജ് തിരിച്ചടവിനെ വൈകിപ്പിക്കുകയും മറ്റും ചെയ്തിരുന്നു. എന്തായാലും ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ഈ കണക്ക്‌ ബ്രിട്ടീഷ്‌ കുടുംബങ്ങളുടെ നട്ടെല്ല് ഒടിക്കുന്നതാണ് എന്ന് വ്യക്തം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.