വലിപ്പത്തില്‍ വളരെ ചെറുതാണെങ്കില്‍ പകര്‍ത്തുന്ന രോഗത്തിന്റെ കാര്യത്തില്‍ കൊതുക് അപകടകാരി തന്നെയാണ് എന്നതില്‍ നമുക്കാര്‍ക്കും സംശയം ഉണ്ടാകാന്‍ ഇടയില്ല. എന്നാല്‍ നിങ്ങള്‍ എപ്പോഴെങ്കിലും എന്തുകൊണ്ട് കൊതുക് നിങ്ങളെ കടിക്കുന്നു എന്നതിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ? നിങ്ങള്‍ ചിന്തിച്ചാലും ഇല്ലെങ്കിലും ശരി കുറച്ചു ഡച്ച് ശാസ്ത്രജ്ഞന്മാര്‍ അതെപറ്റി ചിന്തിച്ചു എന്നുമാത്രമല്ല അതിനുള്ള കാരണവും കണ്ടെത്തിയിരിക്കുകയാണ്. കൊതുക് ചിലരെ മാത്രം എന്തുകൊണ്ട് തേടി പിടിച്ചു കടിക്കുനുവെന്നും ചിലരെ എന്തുകൊണ്ട് ഒഴിവാക്കുന്നു എന്നതിനുമുള്ള കാരണമാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
നമ്മുടെ ചര്‍മത്തില്‍ ജീവിക്കുന്ന ഒരുതരം ബാക്റ്റീരിയ ആണ് ഇതിനു കാരണമെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.ഇത്തരം ബാക്റ്റീരിയ നമ്മുടെ വിയര്‍പ്പിന് മണം നല്‍കുന്നു. സാധാരണഗതിയില്‍ മനുഷ്യന്റെ വിയര്‍പ്പിന് മണമില്ല, എന്നാല്‍ ഇവിടെയാണ് ഇത്തരം ബാക്ട്ടീരിയയുറെ കളി, അവ വിയര്‍പ്പിന് ഓരോരുത്തരിലും പ്രത്യേക മണം നല്‍കുന്നു. ഇത്തരം ചില ബാക്റ്റീരിയ ലെവല്‍ ഏറ്റവും ഉയര്‍ന്ന തോതിലുള്ളവരെ കൊതുക് കുത്തനുള്ള സാധ്യത കുറവാണ്. എന്നാല്‍ മറ്റു ചില ബാക്റ്റീരിയയുടെ കാര്യത്തില്‍ ഇത് നേരെ തിരിച്ചുമാണ്. ഗവേഷകര്‍ 20 നും 64 നും മദ്ധ്യേ പ്രായമുള്ള ആളുകളുടെ വിയര്‍പ്പ് ശേഖരിച്ചു മലേറിയ പരത്തുന്ന കൊതുകായ അനോഫിലിസ് ഗാംബിയെ അവലംബിച്ചാണ് പഠനം നടത്തിയത്.
പഠനം തുടങ്ങുന്നതിനു 24 മണികൂര്‍ മുന്‍പ് പഠനത്തിന് വിധേയരാകുന്നവര്‍ മദ്യപിച്ചിട്ടില്ല, ഉള്ളി, സപൈസി സ്നാക്കുകള്‍ എന്നിവ തിന്നിട്ടില്ല, കുളിച്ചിട്ടില്ല, പെര്‍ഫ്യൂമുകള്‍ ഉപയോഗിച്ചിട്ടില്ല എന്നൊക്കെ ഉറപ്പ് വരുത്തിയിരുന്നു. ഘട്ടം ഘട്ടമായുള്ള പരീക്ഷണത്തില്‍ നിന്നും ഗവേഷകര്‍ പഠനത്തിന് വിധീയരായവരുടെ വിയര്‍പ്പിന് കൊതുകിനെ ആകര്ഷികാനുള്ള കഴിവ് വിലയിരുത്തി.
ഒന്‍പതു പേരുടെ വിയര്‍പ്പിന് കൊതുകിനെ വന്‍തോതില്‍ ആകര്ഷിക്ക്കാന്‍ കഴിഞ്ഞപ്പോള്‍ ഏഴു പേര്‍ക്ക് കൊതുകിനെ ആകര്‍ഷിക്കാനുള്ള കഴിവ് കുറവായിരുന്നു. കൊതുക് കൂടുതല്‍ ആകര്ഷിക്കപ്പെടാന്‍ ഇടയാക്കുന്നത് നമ്മുടെ ശരീരത്തില്‍ അടങ്ങിയിരിക്കുന്ന ബാക്റ്റീരിയയെയും അവയുടെ അളവിനെയും അടിസ്ഥാനമാക്കിയാണെന്ന നിഗമനത്തില്‍ ഒടുവില്‍ ഗവേഷകര്‍ എത്തിച്ചേര്‍ന്നു.
സ്റ്റഫലോകോക്കസ് ബാക്റ്റീരിയയുടെ കാര്യത്തില്‍ നോക്കിയാല്‍ കൊതുകിനെ ആകര്‍ഷിക്കാനുള്ള ശേഷി 2.62 തവണ അധികമാണെന്നും ഗവേഷകര്‍ കണ്ടെത്തി. മറ്റു മൂന്നു തരാം ബാക്ട്ടീരിയകളും കൊതുകിനെ ആകര്ഷിക്കാന്നതായി കണ്ടപ്പോള്‍ വൈറോവോരാക്സ്, സ്യൂഡോമോനാസ് തടങ്ങിയ ബാക്റ്റീരിയ കൊതുകിനെ അകറ്റുന്നതായും കണ്ടു. എന്തായാലും മലേറിയ പോലുള്ള കൊതുക് പരത്തുന്ന രോഗങ്ങളെ ചെറുക്കാനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ഈ ഗവേഷണം വഴി സാധ്യമാകും എന്നുറപ്പാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല