1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 27, 2011

വെളുപ്പിന് നാല് മണിവരെ രണ്ടു കുഞ്ഞുങ്ങളെ ലോക്ക് ചെയ്യാത്ത കാറില്‍ ഇരുത്തി ബാറില്‍ മദ്യപിച്ചിരുന്ന ബ്രിട്ടീഷ് മാതാവിനെ പോലീസ് അറസ്റ്റു ചെയ്തു. മാഞ്ചസ്റ്ററിലെ രുഷോം തെരുവിലാണ് മൂന്നു വയസ്സുകാരനെയും എട്ട് മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെയും കാറിലിരുത്തി 21 കാരി കെയ്ലി മിക്നോട്ടന്‍ സമീപത്തെ ബാറില്‍ പോയ്‌ മദ്യപിച്ചിരുന്നത്. ഒരു വഴിപോക്കാന്‍ കാറില്‍ തനിച്ചിരിക്കുന്ന ഈ കുഞ്ഞുങ്ങളെ കണ്ടതിനെ തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ഏതാണ്ട് 40 മിനുട്ടോളം കഴിഞ്ഞപ്പോഴാണ് കെയലി ബാറില്‍ നിന്നും ഇറങ്ങി വന്നത്, അപ്പോള്‍ സമയം 3.45 am കഴിഞ്ഞിരുന്നത്രേ!

കെയലിയുടെ സുഹൃത്തിന്റെ വാഹനമാണ് ഇതെന്നും വാഹനത്തില്‍ കുഞ്ഞുങ്ങള്‍ മലമൂത്രവിസര്‍ജനം നടത്തിയതിനാല്‍ ആ ദുര്‍ഗന്ധം ഉണ്ടായിരുന്നു തങ്ങള്‍ വാഹനത്തില്‍ നിന്നും കുഞ്ഞുങ്ങളെ രക്ഷിച്ചെടുക്കുമ്പോഴെന്നും പോലീസ് കോടതിയെ ബോധിപ്പിച്ചു. പോലീസ് മുതിര്‍ന്ന കുഞ്ഞിനോടു അമ്മ എവിടെ പോയെന്നു ചോദിച്ചപ്പോള്‍ അവന്‍ തെരുവിലേക്ക് ചൂണ്ടി ആ വഴി പോയെന്നാണ് പോലീസിനോട് പറഞ്ഞത്. അതേസമയം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കെയലി തേങ്ങി കരയുകയായിരുന്നു.

കെയലിയുടെ വക്കീല്‍ പറഞ്ഞത് കെയലി സ്നേഹമുള്ള മാതാവാണെന്നും പക്ഷെ ഒരു പ്രത്യേക സാഹചര്യത്തില്‍ അവര്‍ക്കങ്ങനെ ചെയ്യേണ്ടി വന്നതാണെന്നുമാണ്. വെളുപ്പിന് 3.10 ന് വഴിയാത്രക്കാരന്റെ അറിയിപ്പ് കിട്ടിയതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയിരുന്നു എന്നാല്‍ നാല് മണിയോടു അടുത്ത് നാല് കാലില്‍ കെയലി തിരിച്ചു വരുമ്പോള്‍ പോലീസ് ചോദിച്ചപ്പോള്‍ ഇപ്പോള്‍ പോയതെയുള്ളു എന്നാണവര്‍ പറഞ്ഞത് എന്നാല്‍ പിന്നീട് തന്റെ സുഹൃത്തിനൊപ്പം ബാറില്‍ മദ്യപിച്ചിരിക്കുകയായിരുന്നുവെന്നു ഇവര്‍ക്ക് സമ്മതിക്കേണ്ടി വന്നു. ഇവര്‍ കോടതിയില്‍ ഒഴുക്കിയ കണ്ണീരൊന്നും കോടതി കണ്ട ഭാവമില്ല, കൊടുക്കാന്‍ പറ്റുന്നതില്‍ ഏറ്റവും കൂടുതല്‍ ശിക്ഷ കേയലിക്ക് നല്‍കണമെന്നാണ് മജിസ്ട്രേട്ട് ക്രൌണ്‍ കോര്‍ട്ടിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.