ലേലം നടത്തിയവന്റെയും വാങ്ങിയവന്റെയും കലഹത്തിനിടയില്‍ പെട്ട് പോയത് ഉടമസ്ഥരായ അമ്മയും മകനുമാണ്. ദുര്‍ലഭമായ ഈ പൂച്ചട്ടിക്കു വില പറഞ്ഞത് 43 മില്ല്യണ്‍ ആയിരുന്നു. പക്ഷെ ഉടമസ്ഥര്‍ക്ക് ഇത് വരേയ്ക്കും ഒരു ചില്ലികാശുപോലും ലഭിച്ചിട്ടില്ല. പ്രശ്നം ഒരു ചൈനീസ് കോടീശ്വരനും ലണ്ടനിലെ ലേലത്തിന്റെ വാക്താക്കളും തമ്മിലാണ്. വീട് വൃത്തിയാക്കുന്നതിനിടയില്‍ കണ്ടെത്തിയ ചൈനീസ് പൂപാത്രത്തിനാണ് ഇപ്പോള്‍ ഈ പൊന്നും വില. ഇതില്‍ മുപ്പത്തിയേഴ് മില്ല്യണ്‍ ഉടമസ്ഥര്‍ക്കും ആറു മില്ല്യണ്‍ ലേലം നടത്തിയവര്‍ക്കും ലഭിക്കും.
ചൈനയിലെത്തന്നെ ആദ്യ പത്ത് സമ്പന്നരില്‍ ഒരാളാണ് ഇത് വാങ്ങിയ വാങ്ങ് ജിയാന്ളിന്‍. ഇദ്ദേഹം ആദ്യം അടക്കേണ്ട 8.6 മില്ല്യണ്‍ ലേലത്തിന്റെ വാക്താക്കളുമായി തെറ്റിയതിനാല്‍ അടക്കുന്നതിനായി വിസമ്മതിക്കുകയാണ്. കഴിഞ്ഞ വര്ഷം ലേലഅധികൃതര്‍ ഒരു സമാധാന ചര്‍ച്ചക്ക് ശ്രമിച്ചു എങ്കിലും ഫലം കണ്ടില്ല. ലേല അധികൃതര്‍ തങ്ങളുടെ കമ്മിഷനില്‍ നടത്തിയ തിരിമറികള്‍ വാങ്ങിനെ ചൊടിപ്പിച്ചു എന്നാണു അറിയാന്‍ കഴിയുന്നത്.ജോണ്സണ്(55) അമ്മയായ ജീന്‍(86) എന്നിവരാണ് പണം ലഭിക്കാത്തതിനാല്‍ കഷ്ട്ടപെടുന്നത്.
കച്ചവടത്തിനായി ജോണ്സണ് തന്നെ പലപ്പോഴും മുന്നിട്ടു ഇറങ്ങി എങ്കിലും വെറും കയ്യോടെ തിരിച്ചു വരേണ്ടി വരികയായിരുന്നു. കഴിഞ്ഞ വര്ഷം ജനുവരിയോടെയാണ് ഈ അപൂര്‍വ പൂപാത്രം കണ്ടെത്തിയത്. 1736നും 1795നും ഇടയില്‍ ചൈന ഭരിച്ചിരുന്ന ക്വാന്ലോന്ഗ് എന്ന ചക്രവര്‍ത്തിയുടെ കീഴില്‍ നിര്മിക്കപ്പെട്ടതിനാല്‍ ആണ് ഈ പൂപാത്രത്തിനു ഇത്ര വില ലഭിച്ചത്. സാഹസികനായ ജോണ്സണിന്റെ പൂര്‍വികരില്‍ ഒരാളാണ് ഇത് ചൈനയില്‍ നിന്നും കടത്തിക്കൊണ്ടു വന്നത്. ഇത് പിന്നീട് തലമുറകളായി കൈമാറ്റം ചെയ്യപെട്ടു ജോണ്സണ് വരെ എത്തുകയായിരുന്നു ഈ പൂപാത്രം. നവംബറില്‍ വിറ്റ ഈ പൂപാത്രം ഇപ്പോഴും വില ലഭിക്കാത്തതിനാല്‍ ബ്രിട്ടനില്‍ തന്നെയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല