1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 6, 2011


ജീവന്‍ സംരക്ഷിക്കേണ്ട ഡോക്റ്റര്‍മാര്‍ തന്നെ ജീവനെടുക്കാന്‍ തുടങ്ങിയാലോ? അതുതന്നെ സംഭവിച്ചേനെ മരിക്കാത്ത കുഞ്ഞിനെ മരിച്ചെന്നും പറഞ്ഞ് ബാത്ത്റൂമില്‍ തള്ളിയപ്പോള്‍ പ്ലാസ്റ്റിക് കവറിനകത്തു കിടന്നുള്ള കുഞ്ഞിന്റെ ചലനം കുട്ടിയുടെ ബന്ധു കണ്ടില്ലായിരുന്നുവെങ്കില്‍. ഡോക്റ്റര്‍മാര്‍ ജനിച്ചത്‌ ആണ്‍കുട്ടി ആയിരുന്നിട്ടും പെണ്‍കുട്ടിയാണെന്ന് പറയുകയും പോരാത്തതിന് ജീവനുള്ള കുഞ്ഞു മരിച്ചെന്നും പറഞ്ഞ് അമ്മയില്‍ നിന്നും കുഞ്ഞിനെ പറിച്ചെടുത്ത് ഒരു മഞ്ഞ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഹോസ്പിറ്റലിലെ ബാത്ത് റൂമിലേക്ക്‌ കൊണ്ടിടുകയായിരുന്നെവെന്നാണ് തെളിഞ്ഞിരിക്കുന്നത്. എന്തായാലും സംഭവം വന്‍ വിവാദമാകുകയും കാരണക്കാരായ നാല് ആരോഗ്യ വിദഗ്തരെ സസ്പന്‍ഡ് ചെയ്തിരിക്കുകയുമാണ്.

ചൈനയിലെ ഫോഹ്സ്സനിലുള്ള നാന്ഹെ റെഡ് ക്രോസ് ഹോസ്പിറ്റലിലാണ് മനസാക്ഷിയെ നടുക്കുന്ന ഈ ദാരുണ സംഭവം അരങ്ങേറിയത്. ഇതേ നഗരത്തിലാണ് ഏതാണ്ട് ഒരു മാസം മുന്‍പ് ഒരു പിഞ്ചു കുഞ്ഞ് റോഡില്‍ വെച്ചും വണ്ടിയിടിച്ചു മരിച്ചത്, അതും നാട്ടുകാരെല്ലാം നോക്കി നില്‍ക്കെ. 23 കാരിയായ ലിയോ ഡോന്ഗ്മേയുടെ കുഞ്ഞിനെയാണ് ജീവിച്ചിരിക്കെ ഡോക്റ്റര്‍മാര്‍ മരിച്ചെന്നു വിധിയെഴുതിയത്. ഗര്‍ഭിണിയായ ലിയോയെ ഭര്‍ത്താവ് 24 കാരനായ വാങ്ഗ് ഹേയിസന്ഗ് രക്തസ്രാവവും കലശലായ വയറു വേദനയും ഉണ്ടായതിനെ തുടര്‍ന്നു ഹോസ്പിറ്റലില്‍ അഡമിറ്റ് ചെയ്യിക്കുകയായിരുന്നു. തുടര്‍ന്നു ഡെലിവറി നടക്കുകയും അതിന് ശേഷം മിഡ്വൈഫ്സ് ഇവരോട് കുഞ്ഞ് കരയുന്നില്ലെന്നും ശ്വസിക്കുന്നില്ലെന്നും പറഞ്ഞു.

തുടര്‍ന്നു അവര്‍ കുഞ്ഞിനെ പ്ലാസ്റ്റിക് കവറിലാക്കി ബാത്ത് റൂമിനടുത്ത് നിക്ഷേപിക്കുകയും ചെയ്തു. അതേസമയം കുട്ടി ആണായിട്ടും അവര്‍ ഈ ദമ്പതികളോട് പറഞ്ഞത് കുട്ടി പെണ്ണാണെന്നാണ്. ഏതാണ്ട് 30 മിനിട്ട് കഴിഞ്ഞപ്പോള്‍ ലിയോയുടെ നാത്തൂന്‍ കുഞ്ഞിന്റെ മൃതശരീരം കാണാമെന്നു ആവശ്യപെടുകയും, തുടര്‍ന്നാണ്‌ ആശുപത്രിക്ക് പറ്റിയ ഈ വന്‍ അമളി വെളിച്ചത്തായത്. നാത്തൂനായ വാങ്ഗ് പറഞ്ഞത് താന്‍ പ്ലാസ്റ്റിക് കവര്‍ തുറന്നപ്പോള്‍ കുട്ടിയുടെ നെഞ്ഞും ഉയര്‍ന്നു താഴുകയായിരുന്നെന്നും വായില്‍ നിന്നും നുര വരുന്നുണ്ടായിരുന്നു എന്നുമാണ്. അതേസമയം കുഞ്ഞ് പെണ്ണല്ല ആണാണെന്ന തിരിച്ചറിവും അവരെ ഞെട്ടിച്ചു.

ഇവയെല്ലാം തന്നെ സിസിടിവിയില്‍ പതിയുകയും ലോകത്തിലെ പലരും കാണുകയും ഞെട്ടുകയും ചെയ്തിരിക്കുകയാണ്. അതേസമയം ചൈനയില്‍ ഇതിപ്പോള്‍ വലിയൊരു രാഷ്ട്രീയ പ്രശ്നവും ആയിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.