1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 24, 2012

ഒരൊറ്റ കയ്യില്‍ പതിനാറു മഗ്ഗുകള്‍ വഹിച്ചു പതിനാറുകാരന്‍ റെക്കോര്‍ഡിലേക്കുള്ള വാതില്പടിക്കല്‍‍. ക്രിസ് മെയ്‌ ആണ് ഈ പതിനാറുകാരന്‍. വീട്ടില്‍ വച്ച് പാത്രങ്ങള്‍ കഴുകുന്ന യന്ത്രം തുറക്കുന്നതിനിടയിലാണ് തന്റെ ഈ കഴിവ് ക്രിസ് ശ്രദ്ധിക്കുന്നത്. സംഭവം എന്തായാലും ഒന്ന് ശ്രമിക്കുവാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു. ഗിന്നസ്ബുക്കില്‍ കയറിപറ്റുന്നതിനുള്ള ശ്രമങ്ങളിലാണ് ഇപ്പോള്‍ ഇവന്‍. ഗിന്നസ്‌ ബുക്കിലേക്കുള്ള വഴി ഇവന് തൊട്ടരികിലാണ്.

ഡിഷ്‌ വാഷറില്‍ നിന്നും പാത്രങ്ങള്‍ എടുത്തു വയ്ക്കുന്നതിനിടയില്‍ ക്രിസിന്റെ കയ്യില്‍ ഒരുപാട് പാത്രങ്ങള്‍ വച്ചത് കണ്ടു സുഹൃത്ത്‌ മാക്സ് ആണ് ആദ്യം ഞെട്ടിയത്. ക്രിസ് ആണെങ്കില്‍ ഇതൊന്നും ശ്രദ്ധിച്ചിട്ടു പോലുമില്ല. എത്ര മഗ്ഗ് ഉണ്ടാകും നിന്റെ കയ്യില്‍ എന്ന് ചോദിച്ചു മാക്സ് എണ്ണമെടുത്തു തുടങ്ങി. പത്തെണ്ണം ഉണ്ടായിരുന്നു. താഴെ വീഴ്ത്താതെ മുന്നോട്ടു പോകുവാന്‍ മാക്സ് പ്രോത്സാഹിപ്പിച്ചു. അവസാനം പതിനാറില്‍ ആണ് ഇത് അവസാനിച്ചത്. ഇത് ഒരു റെക്കോര്‍ഡ്‌ ആണ്.

ഗിന്നസ്ബുക്കിന്റെ വെബ്സൈറ്റില്‍ മഗ് കയ്യില്‍ വയ്ക്കുന്ന കാറ്റഗറി തന്നെ ഇല്ല. അതിനാല്‍ ഇതിന്റെ പേരിലുള്ള ആദ്യത്തെ ലോക റെക്കോര്‍ഡിനായി ക്രിസ് അവര്‍ക്ക് മെയില്‍ ചെയ്യുകയായിരുന്നു. ഇപ്പോള്‍ ഇതിന്റെ പേരില്‍ വലിയ സന്തോഷത്തിലാണ് ക്രിസ്. തന്റെ റെക്കോര്‍ഡ്‌ ബ്രേക്ക്‌ ചെയ്യുവാന്‍ ആഗ്രഹിക്കുന്നവരെ ഉപദേശിക്കുവാനും ക്രിസ് മറക്കുന്നില്ല. സത്യത്തില്‍ മഗിന്റെ വലുപ്പമല്ല അതിന്റെ പിടിയുടെ വലിപ്പമാണ് ശ്രദ്ധിക്കേണ്ടത് എന്നാണു ഇദ്ദേഹത്തിന്റെ ഉപദേശം. ആര് മാസത്തിനുള്ളില്‍ ഗിന്നസ്‌ അധികൃതര്‍ സംഭവം പരിശോധിച്ച് കാര്യങ്ങള്‍ തിരിച്ചറിയും. ഇതിന്റെ തെളിവിനായി ക്രിസ് അവര്‍ക്ക് ചിത്രങ്ങള്‍ അയച്ചു കൊടുക്കേണ്ടതുണ്ട് ആദ്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.