തുടര്‍ച്ചയായ ഭൂകമ്പങ്ങളെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിനുണ്ടായ പ്രശ്നങ്ങള്‍ പഠിക്കാനെത്തിയ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി പരിഗണിച്ചത് ജലനിരപ്പ് ഉയര്‍ത്താനുള്ള വഴികള്‍. കേരളം ആവശ്യപ്പെട്ടത് അനുസരിച്ച് എത്തിയ രണ്ടംഗ വിദഗ്ധസംഘം സംസ്ഥാനത്തെ ചീഫ് എന്‍ജിനീയറെ അപമാനിക്കുകയും ചെയ്തു. ബലക്ഷയമുള്ള അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്താനുള്ള നടപടികള്‍ വേഗത്തില്‍ ചെയ്യാന്‍ തമിഴ്നാട് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കി.
ഉന്നതാധികാര സമിതിയിലെ അംഗങ്ങളായ ഡോ. സി.ഡി. താട്ടേ, ഡി.കെ. മേത്ത എന്നിവരാണ് കേരളത്തിന്‍െറ പ്രതീക്ഷകള്‍ തകര്‍ത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്താനുള്ള വഴികള്‍ തേടിയത്.അണക്കെട്ടില്‍ മുമ്പ് നടത്തിയ പരിശോധനകള്‍ സംബന്ധിച്ച് തെറ്റായ രീതിയില്‍ സാങ്കേതിക വിദഗ്ധരോട്് തമിഴ്നാട് അധികൃതര്‍ വിശദീകരിച്ചതോടെ ഇടപെട്ട കേരളത്തിന്‍െറ ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയര്‍ പി. ലതികയോട് ‘വായടയ്ക്കാന്‍’ പറഞ്ഞാണ് സി.ഡി. താട്ടേ അപമാനിച്ചത്. ഒപ്പം കേരളത്തിന്‍െറ ഒരു വിശദീകരണങ്ങളും കേള്‍ക്കേണ്ടെന്ന താക്കീതും താട്ടേ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. ഇതേതുടര്‍ന്ന് മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാന്‍ എം.കെ. പരമേശ്വരന്‍ നായരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പരിശോധനയില്‍നിന്ന് വിട്ടുനിന്നു.
ഡാം സേഫ്റ്റി ഗൈഡ്ലൈന്‍ അനുസരിച്ച് തടാകത്തിലെ മരക്കുറ്റികള്‍ മുഴുവന്‍ നീക്കി 155 അടി ലെവല്‍ കണക്കാക്കി ജലസംഭരണി സര്‍വേ ചെയ്ത് അടയാളപ്പെടുത്താനും തമിഴ്നാടിനോട് വിദഗ്ധര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അണക്കെട്ടില്‍ നടക്കുന്ന പരിശോധനകള്‍ കേരളത്തെ അറിയിക്കുന്നില്ളെന്ന സെല്‍ ചെയര്‍മാന്‍ എം.കെ. പരമേശ്വരന്‍ നായരുടെ പരാതിയെ താട്ടേയും സംഘവും കളിയാക്കി തള്ളിക്കളഞ്ഞു.ശനിയാഴ്ച രാവിലെ പത്തോടെ വനംവകുപ്പിന്‍െറ ഇരുനില ബോട്ടിലാണ് താട്ടേയും സംഘവും അണക്കെട്ടിലെത്തിയത്. പരിശോധനകള്‍ക്കുശേഷം തമിഴ്നാടിന്‍െറ ബോട്ടില്‍ കയറിയ ഇരുവരും കേരളത്തിന്‍െറ ബോട്ടില്‍ തിരികെ വരാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് പൊലീസ് ഏറെ നിര്‍ബന്ധിച്ചാണ് വനംവകുപ്പ് ബോട്ടില്‍ ഇരുവരെയും തേക്കടിയില്‍ തിരികെ എത്തിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല