യുഎസ് പ്രസിഡന്റ് ഒബാമയെയും മുന്‍ പ്രസിഡന്റ് ബുഷിനെയും പിടികൂടുന്നതിനു സഹായിക്കുന്നവര്‍ക്ക് ഒരുകോടി പൌണ്ട് പാരിതോഷികം നല്‍കാമെന്നു പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രഭു സഭാംഗം നസീര്‍ അഹമ്മദിനെ ലേബര്‍ പാര്‍ട്ടിയില്‍നിന്നു സസ്പെന്‍ഡ് ചെയ്തു. പാക്കിസ്ഥാനിലെ ഹരിപ്പൂരില്‍ ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കുമ്പോഴാണ് നസീര്‍ പാരിതോഷിക പ്രഖ്യാപനം നടത്തിയതെന്നു ബ്രിട്ടനിലെ ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തു.
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്നു കരുതപ്പെടുന്ന ലഷ്കര്‍ സ്ഥാപകന്‍ ഹാഫീസ് സയിദിന്റെ തലയ്ക്ക് ഈയിടെ അമേരിക്ക ഒരു കോടി ഡോളര്‍ വിലയിട്ടിരുന്നു. യുഎസിന്റെ ഈ നടപടി മുസ്ലിംകളോടുള്ള അവഹേളനമാണെന്ന് നസീര്‍ അഭിപ്രായപ്പെട്ടു.
സയിദിന്റെ തലയ്ക്ക് അമേരിക്ക ഒരു കോടി ഡോളര്‍ വിലയിട്ടെങ്കില്‍ ഒബാമയെയും അദ്ദേഹത്തിന്റെ മുന്‍ഗാമി ജോര്‍ജ് ബുഷിനെയും പിടികൂടുന്നവര്‍ക്ക് ഒരുകോടി പൌണ്ട് ഇനാം നല്‍കാന്‍ താന്‍ തയാറാണെന്നായിരുന്നു നസീറിന്റെ പ്രസ്താവന.അമ്പത്തിമൂന്നുകാരനായ നസീര്‍ അഹമ്മദിന് 1998ലാണ് ആജീവനാന്ത പ്രഭുസഭാംഗത്വം ലഭിക്കുന്നത്. ഈ പദവി കിട്ടുന്ന ആദ്യത്തെ മുസ്ലിം നേതാവാണ് അദ്ദേഹം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല