1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 20, 2012

വിവാഹം കഴിക്കുന്നതിനെ ആരും എതിര്‍ക്കില്ല. മനുഷ്യരായാല്‍ വിവാഹം കഴിക്കണം എന്നുതന്നെയാണ് എല്ലാവരും പറയുന്നത്. എന്നാല്‍ വിവാഹം ഒരേ ലിംഗത്തില്‍പ്പെട്ടവര്‍ തന്നെയാണെങ്കില്‍ പ്രശ്നം ഗുരുതരമാകും. അതാണ് ഇപ്പോള്‍ ബ്രിട്ടണില്‍ കാണുന്നത്. ബ്രിട്ടണില്‍ നടപ്പിലാക്കാന്‍ പോകുന്ന സ്വവര്‍ഗ്ഗ വിവാഹത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് രൂപപ്പെട്ടിരിക്കുന്നത്. ബ്രിട്ടണിലെ ഓര്‍ത്തഡോക്സും അല്ലാത്തതുമായി ക്രിസ്ത്യന്‍ സഭകള്‍ ഇതിനെതിരെ ശക്തമായി പ്രതികരിക്കുന്നുണ്ട്. അതിന്റെ തുടര്‍ച്ചയായി മുസ്ലിങ്ങളും സിഖുകാരും പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുകയാണ്.

ബ്രിട്ടണിലെ മുസ്ലീങ്ങളുടെ സംഘടനയാണ് എതിര്‍പ്പുമായി രംഗത്തുവന്നിരിക്കുന്നത്. കൂടാതെ ബ്രിട്ടണിലെ സിഖുകാരുടെ നേതാവും ഇതിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. റോമന്‍ കത്തോലിക്ക സഭയുടെ മുതിര്‍ന്ന ബിഷപ്പുമാരും മറ്റു ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. അതിന് പിന്നാലെയാണ് മറ്റ് സമുദായങ്ങളും എതിര്‍പ്പുമായി രംഗത്തുവന്നിരിക്കുന്നത്. എന്നാല്‍ നിയമ നിര്‍മ്മാണം നടത്തുന്ന കാര്യത്തില്‍ പിന്നോട്ടില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നത്.

എല്ലാവര്‍ക്കും വിവാഹം കഴിക്കാന്‍ അവകാശമുണ്ടെന്ന വിശാലമായ അര്‍ത്ഥത്തിലാണ് സ്വവര്‍ഗ്ഗവിവാഹങ്ങള്‍ക്കും നിയമപ്രാബാല്യം നല്‍കാന്‍ പോകുന്നത്. എന്നാല്‍ അതിനെതിരെ ശക്തമായ പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. നിയമനിര്‍മ്മാണം നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ പ്രതിഷേധങ്ങളുമായി തെരുവില്‍ ഇറങ്ങാന്‍ സാധ്യതയുണ്ടെന്ന സൂചന വിവിധ മതവിഭാഗങ്ങള്‍ നല്‍കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.