ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയില്‍ നഴ്സുമാര്‍ അനിശ്ചിതകാല സമരം തുടങ്ങി. ഇന്നു രാവിലെ മുതലാണ് ബോണ്ടു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ആശുപത്രിയിലെ നഴ്സുമാര്‍ സമരം ആരംഭിച്ചത്. നഴ്സുമാരുടെ ശമ്പളം വര്‍ധിപ്പിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് ആശുപത്രി മാനേജുമെന്റിന് കത്തു നല്‍കിയെങ്കിലും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് സമരം.
ആശുപത്രിയിലെ 25 വിദ്യാര്‍ഥികള്‍ക്ക് നഴ്സിംഗ് കൌണ്‍സില്‍ നിര്‍ദേശ പ്രകാരം സര്‍ട്ടിഫിക്കറ്റ് തിരികെ നല്‍കാന്‍ മാനേജ്മെന്റ് തയാറായില്ലെന്നും ഇവരെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടതായും സമരാനുകൂലികള്‍ വ്യക്തമാക്കി.അഞ്ചു വര്‍ഷം പിന്നിട്ട സ്ഥിരം നഴ്സുമാര്‍ക്കും ശമ്പളം വര്‍ധിപ്പിച്ചു നല്‍കിയിട്ടില്ല. ഓള്‍ ഇന്ത്യ പ്രൈവറ്റ് നഴ്സിംഗ് അസോസിയേഷനാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. ഇന്നു മുതല്‍ ആശുപത്രിയില്‍ പുതിയ രോഗികളെ പ്രവേശിക്കുവാന്‍ അനുവദിക്കില്ല.
എന്നാല്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് വൈദ്യസഹായം ഉറപ്പാക്കുമെന്നും സമരക്കാര്‍ പറഞ്ഞു. അതേസമയം, പ്രൈവറ്റ് ഹോസ്പിറ്റല്‍ മാനേജ്മെന്റ് തീരുമാനം അനുസരിച്ചാണ് ആശുപത്രിയുടെ പ്രവര്‍ത്തനമെന്ന് ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ മാത്യു ഫിലിപ്പ് വ്യക്തമാക്കി. ബോണ്ട് വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ നല്‍കേണ്ട എന്നത് പൊതുവായ തീരുമാനമാണ്. ആശുപത്രിയിലെ ജീവനക്കാര്‍ക്ക് എല്ലാവിധ ആനുകൂല്യവും നല്‍കുന്നുണ്െടന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല