ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ് ഫിനാന്‍സ് പൌണ്ടിന് വാഗ്ദാനം ചെയ്ത വിനിമയ നിരക്ക് നല്‍കിയില്ലെന്ന് പരാതി.നിരവധി മലയാളികള്‍ ദിവസേന മുത്തൂറ്റ് വഴി പണമയക്കാറുണ്ട് .പൊതുവേ വിശ്വാസ്യതയ്ക്ക് പേര് കേട്ട മുത്തൂറ്റ് യു കെയിലെ സേവനവും അടുത്ത കാലത്ത് വരെ സുതാര്യമായിരുന്നു.
എല്ലാ ദിവസവും രാവിലെ ഒന്‍പതു മണിക്ക് അപ് ടെറ്റ് ചെയ്യുന്ന വിനിമയ നിരക്ക് തന്നെയാണ് ദിവസം മുഴുവനും ബാധകമാവുക.എന്നാല്‍ അടുത്ത നാളുകളില്‍ പൌണ്ടിന് കാര്യമായ വില വ്യത്യാസം വന്നതോടെ പൌണ്ട് വില ദിവസത്തില്‍ ഒന്നില്‍ കൂടുതല്‍ പ്രാവശ്യം നോട്ടീസില്ലാതെ മാറ്റുവാന്‍ മുത്തൂറ്റ് തീരുമാനിച്ചു.ഇതു സംബന്ധിച്ച ഒരു അറിയിപ്പും ഇടപാടുകാര്‍ക്ക് ഇതുവരെ ലഭിച്ചിട്ടുമില്ല.ഇതോടെ മുത്തൂറ്റ് വെബ് സൈറ്റില്‍ കാണുന്ന റേറ്റ് ഉദ്ദേശിച്ചു പണം മാറ്റാന്‍ ഒരുങ്ങിയാല്‍ അതേ റേറ്റ് ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത അവസ്ഥയാണ്.
ഉദാഹരണത്തിന് ഇന്നലെ രാവിലെ മുത്തൂറ്റ് വെബ്സൈറ്റിലെ പൌണ്ട് വില 86.50 രൂപയായിരുന്നു.സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന വില കണ്ടു നിരവധിയാളുകള്‍ പണം മുത്തൂറ്റ് അക്കൌണ്ടിലേക്ക് കൈമാറി.എന്നാല്‍ കസ്റ്റമറെ അറിയിക്കാതെ ഉച്ചയ്ക്ക് 12.45 ന് വില 86 രൂപയാക്കി കുറച്ചു.കൂടിയ വിനിമയ നിരക്ക് പ്രതീക്ഷിച്ച പലര്‍ക്കും മുത്തൂറ്റ് അയച്ച ഇമെയില്‍ ലഭിച്ചപ്പോഴാണ് തങ്ങള്‍ക്കു വാഗ്ദാനം ചെയ്ത യഥാര്‍ത്ഥ നിരക്ക് ലഭിച്ചിട്ടില്ല എന്നറിയുന്നത്.ഇത്തരത്തില്‍ ലക്ഷക്കണക്കിന് പണമാണ് യു കെ മലയാളികള്‍ക്ക് നഷ്ട്ടമായിരിക്കുന്നത്.
ഇതു സംബന്ധിച്ച് കമ്പനിയില്‍ ബന്ധപ്പെട്ടപോള്‍ വിദേശ നാണയ വിപണിയില്‍ ഉണ്ടായ വ്യതിയാനമാണ് വില കുറയ്ക്കാന്‍ കാരണമായത് എന്ന വിശദീകരണമാണ് ലഭിച്ചത്.എന്നാല്‍ മുന്‍പ് പലപ്പോഴും ഒരേ ദിവസം തന്നെ പൌണ്ട് വിലയില്‍ ഒരു രൂപയില്‍ കൂടുതല്‍ വര്‍ധന ഉണ്ടായപ്പോഴും അത് കസ്റ്റമര്‍ക്ക് കൂട്ടി കൊടുത്തിരുന്നില്ല.അങ്ങിനെയിരിക്കെയാണ് പൌണ്ട് വില കുറഞ്ഞപ്പോള്‍ കസ്റ്റമറെ അറിയിക്കാതെ റേറ്റ് കുറയ്ക്കാനുള്ള മുത്തൂറ്റ് ഫിനാന്‍സ് കമ്പനിയുടെ തീരുമാനം.അതേ സമയം SBI അടക്കമുള്ള ബാങ്കുകള്‍ ദിവസം മുഴുവനും ഒരേ റേറ്റ് ആണ് പൌണ്ടിന് വാഗ്ദാനം ചെയ്യുന്നത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല