ടിപി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് പ്രതികളെ തപ്പി പൊലീസ് എത്തിയാല്‍ മുളകു വെള്ളം കൊണ്ട് നേരിടണമെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍. തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചിനിടെ നടത്തിയ പ്രസംഗത്തിലാണ് ജയരാജന്‍ ഇത്തരത്തില്‍ ആഹ്വാനം ചെയ്തത്.
മുളകുവെള്ളം ആയുധമല്ല. വീടുകളിലെ അടുക്കളയില്‍ ഉപയോഗിക്കുന്ന വസ്തുവാണ്. അടിയന്തിരാവസ്ഥ കാലത്ത് പോലീസിനെ നേരിടാന്‍ എകെജി ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞു തന്ന കാര്യമാണിത്. മുളകുവെള്ളം ആയുധമല്ലാത്തതിനാല്‍ പോലീസിനു വേണമെങ്കില്‍ ഭീഷണിപ്പെടുത്തിയതിന് കേസെടുക്കാമെന്നും ജയരാജന്‍ പറഞ്ഞു.
അതേസമയം ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണത്തെ കായികമായി തടയാന്‍ സിപിഎം ശ്രമിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഇത്തരം നടപടികളില്‍ നിന്ന് സിപിഎം പിന്‍മാറണമെന്നും അന്വേഷണത്തില്‍ അപാകതയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാവോയിസ്റ്റുകളും നക്‌സലുകളുമാണ് നിയമത്തെ വെല്ലുവിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മണിയെ സിപിഎം കേന്ദ്രനേതൃത്വം തള്ളിപ്പറഞ്ഞിട്ടും സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സംരക്ഷിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു. രാഷ്ട്രീയ കൊലപാതകങ്ങളെ സംബന്ധിച്ച് എംഎം മണി നടത്തിയ വിവാദ പ്രസ്താവനയെക്കുറിച്ച് അന്വേഷിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല