1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 2, 2012

ഹൃദയാഘാതം ഏതൊക്കെ തരത്തില്‍ കൈകാര്യം ചെയ്യാമെന്ന് ചോദിച്ചാല്‍ പ്രശ്നമാണ്. കാരണം, എന്തൊക്കെ ചെയ്താലാണ് അങ്ങനെ സംഭവിക്കുക. എന്നാല്‍ ചിലപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകേട്ടാല്‍ ആരായാലും ഒന്ന് ഞെട്ടിപ്പോകും. ചില വിചിത്രകാര്യങ്ങള്‍ ചെയ്താല്‍ ഹൃദയാഘാത സാധ്യത കുറയ്ക്കാന്‍ സാധിക്കും. അതുപോലൊരു കാര്യമാണ് ഇവിടെ പറയാന്‍ പോകുന്നത്.

കഴിഞ്ഞദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം മൂക്കില്‍ അടിക്കുന്ന സ്പ്രേ മരുന്ന് ഹൃദയാഘാതം കുറയ്ക്കാന്‍ സഹായിക്കും. അതായത് നിങ്ങളുടെ ഹൃദയാഘാത സാധ്യത ഏറെ കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇങ്ങനെ മൂക്കിലടിക്കുന്ന സ്പ്രേ മരുന്നുകള്‍ ഹൃദയ ധമനികളിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കും. അതാണ് കാരണം. രക്തസമ്മര്‍ദ്ദം, കോളസ്ട്രോള്‍ എന്നിവ കുറയ്ക്കുന്നതിനുള്ള വഴികളെന്ന മട്ടിലാണ് ഇത് ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

ബ്രിട്ടണിലെ ആയിരക്കണക്കിന് ഹൃദ്രോഗികള്‍ക്ക് ആശ്വസമേകുന്ന കണ്ടുപിടുത്തമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ബ്രിട്ടണില്‍ മാത്രം 2.7 മില്യണ്‍ ഹൃദ്രോഗികളുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.