1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 3, 2022

അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): പതിമൂന്നാമത് യുക്മ ദേശീയ കലാമേളയുടെ ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കവേ, വിപുലമായ കലാമേള സംഘാടക സമിതി പ്രഖ്യാപിച്ചുകൊണ്ട് യുക്മ ദേശീയ കമ്മറ്റി മുന്നേറുകയാണ്. കോവിഡ് ഭീതി പരത്തിയ നാളുകളിൽ ഓൺലൈൻ പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ച കഴിഞ്ഞ രണ്ട് വർഷങ്ങളിലെ വിർച്വൽ കലാമേളകളിൽ നിന്നും വിത്യസ്തമായി വേദികളിലേക്ക് കലാമേള തിരികെയെത്തുന്നതിൻ്റെ ആവേശത്തിൽ കൂടിയാവും ചെൽറ്റൻഹാമിലെ കലാമേള എന്നതുകൊണ്ട് തന്നെ, ഈ വർഷത്തെ കലാമേള മറ്റേതൊരു വർഷത്തേക്കാളും കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് യുക്മ.

യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറയുടെ സ്വന്തം സ്ഥലത്ത്, കുതിരപ്പന്തയ മത്സരങ്ങൾക്ക് പ്രശസ്തിയാർജിച്ചതുമായ ചെൽറ്റൻഹാമിലാണ് ഈ വർഷത്തെ ദേശീയ കലാമേള സംഘടിപ്പിച്ചിരിക്കുന്നത്. ഗ്ലോസ്റ്റർ ഷെയറിലെ ചെൽറ്റൻഹാമിലെ ക്ലീവ് സ്കൂളിൽ നടക്കുന്ന മേളയുടെ വിജയത്തിനായി ദേശീയ റീജിയണൽ ഭാരവാഹികളും അസോസിയേഷൻ പ്രവർത്തകരും യുക്മ സ്നേഹികളും അടങ്ങുന്ന വലിയൊരു നേതൃ നിര തന്നെ ഇതിനകം സജ്ജമായിക്കഴിഞ്ഞു. ദേശീയ മേളയുടെ നടത്തിപ്പിനായി താഴെ പറയുന്ന വിപുലമായ സംഘാടക സമിതിയെ യുക്മ ദേശീയ കമ്മറ്റി പ്രഖ്യാപിച്ചു.

13 മത് യുക്മ ദേശീയ കലാമേള 2022 ഓർഗനൈസിംഗ് കമ്മിറ്റി:-

ചെയർമാൻ – ഡോ. ബിജു പെരിങ്ങത്തറ

ചീഫ് കോർഡിനേറ്റർ – കുര്യൻ ജോർജ്ജ്

ജനറൽ കൺവീനർ – ജയകുമാർ നായർ

ഇവൻറ് ഓർഗനൈസർ – അഡ്വ. എബി സെബാസ്റ്റ്യൻ

ഫിനാൻസ് കൺട്രോൾ – ഡിക്സ് ജോർജ്ജ്, അബ്രാഹം പൊന്നുംപുരയിടം

വൈസ് ചെയർമാൻമാർ – ഷീജോ വർഗ്ഗീസ്സ്, ലീനുമോൾ ചാക്കോ, സുജു ജോസഫ്, ടിറ്റോതോമസ്

കോർഡിനേറ്റേഴ്സ് – പീറ്റർ താണോലിൽ, സ്മിത തോട്ടം, മനോജ്കുമാർ പിള്ള, സുനിൽ ജോർജ്

പബ്ളിസിറ്റി & മീഡിയ മാനേജ്മെൻറ് – അലക്‌സ് വർഗീസ്, സജീഷ് ടോം

കൺവീനർമാർ – ഷാജി തോമസ്, സാജൻ സത്യൻ, സണ്ണി മത്തായി, അഡ്വ. ജാക്സൺ തോമസ്, ജയ്സൺ ചാക്കോച്ചൻ, ബിജു പീറ്റർ,
സുരേന്ദ്രൻ ആരക്കോട്ട്, വർഗീസ് ഡാനിയൽ, ജോർജ്ജ് തോമസ്, , ബിനോ ആൻറണി, ജിജോ മാധവപ്പിള്ളി, സന്തോഷ്‌ ജോൺ, സണ്ണി ഡാനിയൽ

ഓർഗനൈസേർസ് – വർഗീസ് ജോൺ, വിജി കെ.പി, അബ്രാഹം ലൂക്കോസ്, ലിറ്റി ജിജോ, സലീന സജീവ്,

റിസപ്ഷൻ കമ്മിറ്റി – അമ്പിളി സെബാസ്റ്റ്യൻ, ബീന സെൻസ്, സിനി ആന്റണി, സിൽവി ജോസ്, മേഴ്‌സി ജേക്കബ്

എസ്‌റ്റേറ്റ് & ഫെസിലിറ്റി മാനേജ്മെൻറ് – ജിപ്സൺ തോമസ്, ജോബിൻ ജോർജ്ജ്‌, ബെന്നി ജോസഫ്, പീറ്റർ ജോസഫ്, ദേവലാൽ സഹദേവൻ, ബെന്നി അഗസ്റ്റിൻ, ബിസ് പോൾ മണവാളൻ, മനോജ് വേണുഗോപാൽ

ഓഫീസ് മാനേജ്മെൻറ് – ബൈജു തോമസ്, സുനിൽ രാജൻ, തോമസ് മാറാട്ടുകളം, അജയ് പെരുമ്പലത്ത്, സൂരജ് തോമസ്സ്,

സോഫ്‌റ്റ് വെയർ – ജോസ് പി.എം. (ജെ.എം.പി സോഫ്‌റ്റ് വെയർ)

അവതാരക – അനുശ്രീ നായർ, അന്ന മാത്യു

അവാർഡ് കമ്മിറ്റി – സി.എ. ജോസഫ്‌, അഡ്വ. ജോബി പുതുക്കുളങ്ങര, ജേക്കബ്ബ്‌ കളപ്പുരക്കൽ, സനോജ് ജോസ്, രാജേഷ്‌ രാജ്, ബിജു മൈക്കിൾ, വർഗ്ഗീസ്സ് ചെറിയാൻ, ജോ വിൽട്ടൻ , സാജൻ പടിക്കമ്യാലിൽ, ജഗ്ഗി ജോസഫ്‌, ജേക്കബ്ബ് കോയിപ്പള്ളി, എം.പി. പദ്മരാജ്,

വോളണ്ടിയർ മാനേജ്മെൻറ് – സിബു ജോസഫ്, ഷാജിൽ തോമസ്, ഡെന്നിസ് വറീത്, ജിജു യോവിൽ, ക്‌ളാര പീറ്റർ, ജോർജ്ജ് ജോസഫ്, സിയോസ് അഗസ്റ്റിൻ, നിഷ കുര്യൻ, ആനി കുര്യൻ, സിബി മാത്യു, ഉമ്മൻ ജോൺ, റെജി തോമസ്, ജോബി തോമസ്, തങ്കച്ചൻ എബ്രഹാം,

ഫോട്ടോഗ്രാഫി & വീഡിയോഗ്രാഫി മാനേജ്മെൻറ് – ജോയിസ് പള്ളിക്കമ്യാലിൽ (മാഗ്‌നവിഷൻ), റെയ്‌മണ്ട് മാനുവൽ, അബിൻ ജോസ്, ബിനു,

മെഡിക്കൽ ടീം – ഡോ. ബീനാ ജ്യോതിഷ്, ഡോ. മായ ബിജു, ഡോ. ജ്യോതിഷ് ഗോവിന്ദൻ, ഡോ. രഞ്ജിത് രാജഗോപാൽ, ഡോ. അഞ്ജു ഡാനിയൽ, ഡോ. റിയ രഞ്ജിത്, സോണി കുര്യൻ, ബൈജു ഫ്രാൻസിസ്, ഡോ. ഡില്ല ജോബി, സോണിയ ലൂബി, ഷൈനി ബിജോയ്, ദീപ എബി, റിൻസി സജിത്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.