മുക്കം കെഎംസി.ടി മെഡിക്കല്‍ കോളജ് രണ്ടാംവര്‍ഷ ബിഎസ്‌സി നഴ്‌സിങ് വിദ്യാര്‍ഥിനി തൊടുപുഴ കല്ലിടുക്കില്‍ നീമ (20) ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ സംഭവത്തില്‍ രണ്ട് പെണ്‍കുട്ടികളടക്കം സഹപാഠികള്‍ക്കെതിരെ ആത്മഹത്യാപ്രേരണക്ക് കേസെടുത്തേക്കും.
വിനോദയാത്രക്കിടെ ബസില്‍ നീമയുടെ സീറ്റില്‍ ഒരു ആണ്‍കുട്ടി ഇരുന്നു യാത്രചെയ്തത് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച രണ്ട് പെണ്‍കുട്ടികള്‍ ഇത് കോളജിലെ മറ്റ് വിദ്യാര്‍ഥികളുടെ ഫോണിലേക്ക് അയച്ചതിനെ തുടര്‍ന്നുണ്ടായ മനോവിഷമംമൂലം നീമ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
ഈ ചിത്രം ബ്‌ളൂടൂത്ത് വഴി കോളജിലെ മറ്റ് കുട്ടികള്‍ക്കിടയില്‍ പ്രചരിച്ചു. വിനോദയാത്രാ സംഘത്തിലുണ്ടായിരുന്ന ഏതാനും ആണ്‍കുട്ടികള്‍ മുഖേന ഫോട്ടോ പ്രചരിച്ചുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
നീമയുടെ ചിത്രം പകര്‍ത്തിയ രണ്ട് പെണ്‍കുട്ടികളെയും ആറ് ആണ്‍കുട്ടികളെയും കഴിഞ്ഞദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. വെറും രസത്തിന് വേണ്ടിയാണ് ചിത്രമെടുത്തതെന്നും എല്ലാ ഫോട്ടോകളും ബ്ലൂടൂത്ത് വഴി കൈമാറിയിരുന്നുവെന്നും ഇവര്‍ പറഞ്ഞിരുന്നു.
എന്നാല്‍ നീമയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ മാത്രമാണ് ബ്ലൂടൂത്ത് വഴി പ്രചരിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് പൊലീസ് കേസെടുക്കാന്‍ തീരുമാനിച്ചിരിയ്ക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല