1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 3, 2015

ജിജോ വാളീപ്ലാക്കല്‍

എസക്‌സ്: ലോകത്തെ നടുക്കിയ പ്രകൃതി ക്ഷോഭം നേപ്പാളിലെ ആയിരങ്ങളുടെജീവന്‍ കവര്‍ന്ന് താണ്ഡവമാടിയപ്പോള്‍ സഹായ ഹസ്തവുമായി നിരവധി സംഘടനകളൂം രാജ്യങ്ങളും രംഗത്ത് എത്തിയിരുന്നൂ. എന്നാല്‍ കേരളമെന്ന കൊച്ചു സംസ്ഥാനത്തില്‍ നിന്ന് യുകെയിലെത്തിയ യുകെ മലയാളികള്‍ യുക്മയുടെ പിന്നില്‍ അണിനിരന്നപ്പോള്‍ ശേഖരിക്കുന്നത് 12000 ല്‍ അധികം പൗണ്ടുകള്‍. ഇതില്‍ മൂവായിരത്തോളം പൗണ്ട് ശേഖരിച്ച് മറ്റ് റീജിയണൂകള്‍ക്ക് മാതൃക കാട്ടി മുന്നോറുകയാണ് ഈസ്റ്റ് ആംഗ്ലീയ റീജിയണ്‍.ഫാദര്‍ ഡേവിസ് ചിറമേലിന്റെ സാന്ന്യധ്യത്തില്‍ കേംബ്രിഡ്ജില്‍ നടന്ന ചടങ്ങില്‍ റീജിയണല്‍ പ്രസിഡന്റ് സണ്ണി മത്തായിയും ചാരിറ്റി കോര്‍ഡിനേറ്റര്‍ എബ്രാഹം ലൂക്കോസും ചേര്‍ന്ന് യുക്മ നാഷണല്‍ പ്രസിഡന്റ് ഫ്രാന്‍സിസ് കവളക്കാട്ടിലിനൂ പിരിച്ചെടുത്ത തുക കൈമാറി. യുക്മ നാഷണല്‍ കമ്മറ്റി അംഗം തോമസ് മാറാട്ടുകളം, റീജിയണല്‍ കമ്മറ്റി അംഗങ്ങളായ ജെയിസണ്‍ നോര്‍വിച്ച്, കുഞ്ഞുമോന്‍ ജോബ്, ജിജോ ജോസഫ്, സജിലാല്‍, ബിനോ മാത്യു ബാസില്‍ഡണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

റീജിയണിന്റെ കീഴിലുള്ള അസോസിയേഷനൂകള്‍ മത്സരിച്ച് നേപ്പാള്‍ അപ്പീലിന് കൈകോര്‍ത്തപ്പോള്‍ ശേഖരിക്കൂവാന്‍ കഴിഞ്ഞതാണ് ഇത്രയും വലിയ തുക. നാഷണല്‍ പ്രസിഡന്റ് ഫ്രാന്‍സിസ് കവളക്കാട്ടിലിന്റെ അസോസിയേഷനായ ബാസില്‍ഡണ്‍ അസോസിയേഷനാണ് റീജിയണിന്റെ കീഴില്‍ എറ്റവും കൂടുതല്‍ തുക പിരിച്ചെടുത്തത്. 750 ഓളം പൗണ്ടാണ് ഇവര്‍ ശേഖരിച്ച് നല്കിയത്. കൂടാതെ കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍ 555, നോര്‍വിച്ച് 500, ഇപ്‌സ്വിച്ച് 501, ബെഡ്‌ഫോര്‍ഡ് 250, വാര്‍ഫോര്‍ഡ് 231, കോള്‍ചെസ്റ്റര്‍ 165, ചെംസ്‌ഫോര്‍ഡ് 25 പൗണ്ടുമാണ് പിരിച്ചെടുത്തത്.

റീജിയണല്‍ പ്രസിഡന്റ് സണ്ണി മത്തായിയുടെ നേതൃത്വത്തില്‍ ചാരിറ്റി കോര്‍ഡിനേറ്റര്‍ എബ്രാഹം ലൂക്കോസും നാഷണ്‍ കമ്മറ്റി അംഗം തോമസ് മാറാട്ടുകളവും റീജിയണല്‍ സെക്രട്ടറി ഓസ്റ്റില്‍ അഗസ്റ്റിനൂം അടങ്ങുന്ന ടീമിന്റെ പരിശ്രമ ഫലമാണ് ഇത്രയും വലിയ തുക റീജിയണില്‍ നിന്നൂം ശേഖരിക്കുവാന്‍ കഴിഞ്ഞത്. കൂടാതെ ഓരോ അസോസിയേഷന്‍ ഭാരവാഹികളും ഫണ്ട് ശേഖരണത്തില്‍ പ്രധാനപങ്ക് വഹിച്ചു.

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായി വളര്‍ന്നൂ വരുന്ന യുക്മയുടെ വര്‍ദ്ധിച്ചു വരുന്ന ജന പിന്തുണയാണ് ഇത്രയം വലിയ തുക പിരിച്ചെടുക്കൂവാന്‍ സാധിച്ചതെന്ന് വിലയിരുത്തപ്പെടുന്നൂ. യുകെ എമര്‍ജെന്‍സി ഡിസാസറ്റര്‍ മാനേജുമെന്റിനാണ് യുക്മ പിരിച്ചെടുത്ത തുക കൈമാറുന്നത്. ജൂലൈ 23 ാം തീയതി ഡിസാസ്റ്റര്‍ മാനെജുമെന്റുമായി നടക്കുന്ന കൂടിക്കാഴ്ചയില്‍ യുക്മ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ടില്‍ തുക കൈമാറും. ഇതോടെ നേപ്പാളിലെ ഭൂകമ്പത്തില്‍ കഷടത അനൂഭവിക്കൂന്നവരുടെ കൈകളില്‍ യുക്മ പിരിച്ചെടുത്ത ഓരോ പൗണ്ടും എത്തിച്ചേരും. നേപ്പാള്‍ അപ്പീലില്‍ സംഭാവന നല്കിയ ഓരോ യുകെ മലയാളികള്‍ക്കൂം അഭിമാനിക്കാം ഞാനൂം ലോകത്തൊടൊപ്പം ഈ സദ്പ്രവര്‍ത്തിയില്‍ പങ്കാളിയായെന്ന്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.