റോഡുകളില്‍ തിരക്കുകാരണം സ്വന്തം വണ്ടികള്‍ പുറത്തിറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പലരും. അത്തരക്കാര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. കരയിലും വെള്ളത്തിലും എന്തിന് ഐസില്‍ പോലും ഉപയോഗിക്കാവുന്ന കാറുമായി ഒരു യുവാവ് എത്തിയിരിക്കുന്നു. ചൈനീസ് സ്വദേശിയായ യുവാന്‍ സാങ് എന്ന 21കാരനാണ് എവിടെയും ഉപയോഗിക്കാവുന്ന പുതിയ കാറുമായി രംഗത്തെത്തിയിരിക്കുന്നത്.
വോഗ്‌സ് വേഗന്‍ അക്വ എന്ന് പേരിട്ടിരിക്കുന്ന കാര്‍ ഒരു ജര്‍മന്‍ മാനുഫാക്ചറിംഗ് കമ്പനിയില്‍ മത്സരത്തിന്റെ ഭാഗമായി നിര്‍മ്മിച്ചതാണ്. നാല് ഫാനുകളും ഷൈനി സ്‌ളീക് ഭാഗങ്ങളുമാണ് അക്വ കാറിന് ഭംഗി നല്‍കുന്നത്. ഇതിന്റെ രണ്ട് മോട്ടോറുകളും ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്ലില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ കാര്‍ബണ്‍ വിസരണമുണ്ടാകുമെന്ന് ഭയക്കേണ്ട ആവശ്യമില്ല. ഒരു മോട്ടോര്‍ വാഹനത്തെ കവചം പോലെ പൊതിഞ്ഞ് നിലത്തുനിന്ന് ഉയര്‍ത്തി നിറുത്തുന്നു. മറ്റേത് ഡ്രൈവിംഗിനെ സഹായിക്കുന്നു.
തന്റെ പുതിയ വാഹനത്തെക്കുറിച്ച് സാങ് പറയുന്നതിങ്ങനെയാണ്: “’ഏതു പ്രതലത്തിലൂടെയും സഞ്ചരിക്കുന്ന എയര്‍ കുഷ്യന്‍സായ ഒരു വാഹനം വേറെ ഇല്ലെന്ന് ഞാന്‍ ഉറപ്പിച്ചു പറയുന്നു. കാരണം, ഇത് ഐസിലൂടെ വരെ സഞ്ചരിക്കും. വൈകാതെ തന്നെ അക്വ ജനങ്ങളിലെത്തിക്കാന്‍ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ.’”
ചൈനീസ് ഓഫ് റോഡ് വാഹനങ്ങളുടെ മോഡല്‍ നിര്‍മ്മിക്കാനാണ് ജര്‍മന്‍ മാനുഫാക്ചറിംഗ് കമ്പനി മത്സരാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല