1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 31, 2012

ഇനി കൈയ്യില്‍ പേഴ്‌സ് വേണ്ട. കടയില്‍ നിന്ന് സാധനം വാങ്ങി ഫോണില്‍ നിന്ന പൈസയുമടച്ച് നേരെ വീട്ടില്‍ പോകാം. പേ പാലാണ് സ്മാര്‍്ട്ട് ഫോണില്‍ നിന്ന പണമടയ്ക്കാന്‍ സാധിക്കുന്ന ആപ്പുമായി എത്തിയിരിക്കുന്നത്. ഏതാണ്ട് 30 സെക്കന്‍ഡിനുളളില്‍ പണമടച്ച് നിങ്ങള്‍ക്ക് വീട്ടില്‍ പോകാമെന്നാണ് കമ്പനിയുടെ വാഗ്ദാനം.

പേപാല്‍ ആപ്പില്‍ പാസ്‌കോഡ് അടിക്കുമ്പോള്‍ ഫോണില്‍ ഒരു ബാര്‍കോഡ് ഉണ്ടായി വരും. ഈ ബാര്‍കോഡ് ഷോപ്പ് അസിസ്റ്റന്റിന് സ്‌കാനര്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്യാന്‍ സാധിക്കും. ബില്ല് കസ്റ്റമറുടെ ഈമെയില്‍ വിലാസത്തിലേക്ക് ആട്ടോമാറ്റിക്കായി അയക്കപ്പെടും. ഒയാസിസ്, വെയര്‍ഹൗസ്, കോസ്റ്റ്, കാരെന്‍മിലന്‍ തുടങ്ങിയ കടകളുടെ 230 ഷോറൂമുകളില്‍ പുതിയ സൗകര്യം ഏര്‍പ്പെടുത്തി കഴിഞ്ഞു. കൂടുതല്‍ ഷോപ്പുകള്‍ ഈ വര്‍ഷം അവസാനത്തോടെ പുതിയ സൗകര്യം ഏര്‍പ്പെടുത്തുമെന്നാണ് കരുതുന്നത്.

ഫോണില്‍ സാമ്പത്തിക കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങളൊന്നും സൂക്ഷിച്ചുവെക്കില്ലന്ന പ്രത്യേകതയും ഇതിനുണ്ട്. പാസ്‌വേര്‍ഡ് ഉപയോഗിച്ചാണ് ആപ്പ് പ്രവര്‍ത്തിക്കുന്നതെന്നതിനാല്‍ ഫോണ്‍ മോഷ്ടിക്കപ്പെട്ടാലും പ്രശ്‌നം ഉണ്ടാകില്ല. ഷോപ്പില്‍ സ്‌കാന്‍ ചെയ്യുന്ന ബാര്‍കോഡ് ഫോണില്‍ സേവ് ചെയ്ത് വെച്ചിരുന്നാല്‍ റീഫണ്ട് ആവശ്യമായി വരുന്ന സമയത്ത് ഉപയോഗിക്കാമെന്ന് സൗകര്യവുമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.