പുത്തന്‍ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി ലോകം 2012നെ വരവേറ്റു. നാഴികമണി 12 മണി കടന്നതോടെ ആട്ടവും പാട്ടുമായി ലോകം ആഘോഷലഹരിയിലമര്‍ന്നു. പതിവുപോലെ പുതുവര്‍ഷാഘോഷങ്ങള്‍ക്കു തുടക്കമായതു ന്യൂസിലന്‍ഡിലാണ്. ബ്രിട്ടണിലും യുഎസിലും വിപുലമായി ആഘോഷങ്ങള്‍ നടന്നു. യുഎസ് ടൈം സ്‌ക്വയറില്‍ നടന്ന ആഘോഷത്തില്‍ ജനലക്ഷങ്ങള്‍ പങ്കാളികളായി.
പ്രതീക്ഷാ നിര്‍ഭരമായ പുതുവത്സരം പ്രസിഡന്റ് ബരാക് ഒബാമ ആശംസിച്ചു. ബ്രിട്ടണില്‍ ബെക്കിങ് ഹാം കൊട്ടാരം കേന്ദ്രീകരിച്ചാണ് ആഘോഷങ്ങള്‍ നടന്നത്. എലിസബത്ത് രാജ്ഞി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.ബെയ്ജിങില്‍ വലിയ മണികള്‍ മുഴക്കി ചൈനക്കാര്‍ 2012നെ വരവേറ്റു. പരമ്പരാഗത വിശ്വാസം അടിസ്ഥാനമാക്കി 108 തവണ മണിമുഴക്കി.
ദുബയ് അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ കണ്ണഞ്ചിപ്പിക്കുന്ന ആഘോഷങ്ങളാണു നടന്നത്. ലോകത്തെ ഏറ്റവും ഉയരമുള്ള ബുര്‍ജ് ഖലീഫ ദീപങ്ങളാല്‍ അലങ്കരിച്ചു. കൂടാതെ കരിമരുന്നു പ്രയോഗവും നടത്തി.
കൊടും തണുപ്പിനെ അവഗണിച്ചും ദില്ലി നഗരവാസികള്‍ ആഘോഷത്തോടെതന്നെ പുതുവല്‍സരത്തെ വരവേറ്റു. 2012ലെ ആഹ്ലാദനിമിഷങ്ങങ്ങള്‍ക്കായി കൊണാട്ട് പ്ലേസില്‍ മലയാളികളടക്കം ആയിരങ്ങള്‍ ഒത്തുകൂടി.
മധ്യകേരളത്തില്‍ കൊച്ചിയായിരുന്നു പുതുവര്‍ഷാഘോഷങ്ങളുടെ ആകര്‍ഷണകേന്ദ്രം.ആയിരക്കണക്കിന് ആളുകള്‍ ഒഴുകിയെത്തിയ ഫോര്‍ട്ട് കൊച്ചി ബീച്ചില്‍ ഒട്ടേറെ വിദേശീയരും 2012ന്റെ ആഘോഷങ്ങള്‍ക്കായി എത്തിയിരുന്നു. തലസ്ഥാനത്ത് കോവളമായിരുന്നു ആഘോഷങ്ങളുടെ ആവേശത്തില്‍ മുങ്ങിയത്. സന്ധ്യയോടെ തന്നെ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ആയിരക്കണക്കിനാളുകളാണ് കോവളം ബീച്ചിലെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല