സൌത്ത് പസിഫിക്കിലെ ചെറു രാഷ്ട്രമായ സമോവയിലെയും സമീപത്തെ ടോക്ളോവിലെയും ജനങ്ങള്‍ക്ക് ഇത്തവണ പുതുവത്സരം ഒരു ദിവസം നേരത്തെ. രണ്ടിടത്തെയും കലണ്ടറില്‍ നിന്ന് ഡിസംബര്‍ 30 വെള്ളിയാഴ്ച നീക്കം ചെയ്തു. ഡിസംബര്‍ 29ന് അര്‍ധരാത്രിക്ക് ശേഷം പിറന്നത് ഡിസംബര്‍ 31 ശനിയാഴ്ച. 24 മണിക്കൂര്‍ നഷ്ടപ്പെട്ടു.
ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളുമായുള്ള വാണിജ്യം മെച്ചപ്പെടുത്തുകയാണ് സമയമാറ്റത്തിന്റെ പ്രധാനലക്ഷ്യം. പഴയ ക്രമത്തില്‍ സമോവയില്‍ വെള്ളിയാഴ്ചയാകുമ്പോള്‍ സമീപത്തെ ന്യൂസിലന്‍ഡില്‍ ശനിയാഴ്ചയാവും. ഞായറാഴ്ച ഞങ്ങള്‍ പള്ളിയില്‍ പോകുമ്പോള്‍ സിഡ്നിയിലും ഓസ്ട്രേലിയയിലും കനത്ത ബിസിനസ് നടക്കുകയാവും- സമോവയുടെ പ്രധാനമന്ത്രി സൈലേലേ മലിയേലെഗോയി പറഞ്ഞു.
1892ല്‍ കാലിഫോര്‍ണിയ ആസ്ഥാനമായുള്ള അമേരിക്കന്‍ കച്ചവടക്കാരുടെ താത്പര്യപ്രകാരം കൊണ്ടുവന്ന സമയക്രമമാണ് ഇപ്പോള്‍ പഴയരീതിയിലേക്കു മാറ്റിയത്. 1962ലാണ് വെസ്റേണ്‍ സമോവ ന്യൂസിലന്‍ഡില്‍ നിന്നു സ്വാതന്ത്യം നേടിയത്. ടോക്ളോ ഇപ്പോഴും ന്യൂസിലന്‍ഡിന്റെ നിയന്ത്രണത്തിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല