സുജു ജോസഫ് (ലണ്ടന്‍): മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ യുകെയിലേക്കും…മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ ബഹുമാനപ്പെട്ട സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ എ കെ ബാലന്‍ ഇന്ന് ഉത്ഘാടനം ചെയ്യും. ലണ്ടനിലെ എം എ യു കെ ആസ്ഥാനത്താണ് യുകെ ചാപ്റ്റര്‍ മലയാളികള്‍ക്കായി സമര്‍പ്പിക്കുക. മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ സുജ സൂസന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ യുകെ …
എം പി പദ്മരാജ് (യുക്മ സൗത്ത് വെസ്റ്റ് ജനറല്‍ സെക്രട്ടറി): യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ കലാമേളയുടെ ലോഗോ പ്രകാശനം ചെയ്തു. കഴിഞ്ഞ ഞായറാഴ്ച സെപ്റ്റംബര്‍ പത്തിന് ഓക്‌സ്‌ഫോര്‍ഡിലെ ക്ലിഫ്ടണ്‍ ഹാംപ്ടണില്‍ ഒരുമയുടെ നേതൃത്വത്തില്‍ നടന്ന റീജിയണല്‍ കലാമേള കമ്മിറ്റിയിലാണ് ലോഗോ പ്രകാശനം നടന്നത്. യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് സുജു ജോസഫ് ലോഗോ പ്രകാശനം …
ഫിലിപ്പ് കണ്ടോത്ത്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ബൈബിള്‍ കലോത്സവം ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ഗ്രീന്‍വേ സെന്ററില്‍ വച്ച് ഒക്ടോബര്‍ 7ന് നടക്കും. ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയന്റെ കീഴിലുള്ള 19 കുര്‍ബാന സെന്ററുകളിലെ പ്രതിഭാശാലികളായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ദൈവവചനം കലാരൂപത്തിലൂടെ പ്രകടിപ്പിക്കാനുള്ള ഒരു വലിയ വേദിയാണ് ഈ കലോത്സവം. ഇതില്‍ നിന്നും …
അപ്പച്ചന്‍ കണ്ണഞ്ചിറ (സ്റ്റീവനേജ്): ജീവിക്കുന്ന വിശുദ്ധനും,ആഗോള കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനും, ലോകാരാദ്ധ്യനായ നേതാവുമായ മാര്‍ ഫ്രാന്‍സീസ് മാര്‍പ്പാപ്പായുടെ ആശീര്‍വാദവും,സ്‌നേഹ വാത്സല്യവും, മുത്തവും നേടി സ്റ്റീവനേജിലെ എസ്ഥേര്‍ അന്ന മെല്‍വിന്‍ മോള്‍ അനുഗ്രഹ നിറവില്‍. തങ്ങളുടെ വത്തിക്കാന്‍ യാത്ര ദൈവം ഒരുക്കിത്തന്നതാണെന്നും ഒട്ടും പ്രതീക്ഷിച്ചില്ലെങ്കിലും യാത്രക്ക് വിമാന ടിക്കറ്റ് എടുത്തതുമുതല്‍ എന്നും ആഗ്രഹിച്ചിരുന്ന ഒരു വലിയ സ്വപ്നം …
സജീഷ് ടോം (യുക്മ പി.ആര്‍.ഒ.): യു.കെ. മലയാളികളുടെ ദേശീയോത്സവം എന്ന് വിശേഷിപ്പിക്കാവുന്ന യുക്മ ദേശീയ കലാമേളയുടെ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായി എല്ലാ റീജിയണല്‍ കമ്മറ്റികളും ഈ വര്‍ഷത്തെ റീജിയണല്‍ കലാമേളകളുടെ തീയതിയും സ്ഥലങ്ങളും പ്രഖ്യാപിച്ചു കഴിഞ്ഞു. യുക്മയുടെ ചരിത്രത്തില്‍ ആദ്യമായി നോര്‍ത്ത് ഈസ്റ്റ് റീജിയണിലും ഈ വര്‍ഷം കലാമേള സംഘടിപ്പിക്കപ്പെടും. ഏഴ് റീജിയണുകളും തങ്ങളുടെ കലാമേളകള്‍ പ്രഖ്യാപിച്ചുകഴിഞ്ഞിരിക്കെ …
അങ്കമാലി: അയ്യംപുഴ പഞ്ചായത്തില്‍ അമലാപുരം എന്ന സ്ഥലത്തു താമസിക്കും കുമ്പളത്താന്‍ ദേവസി വര്‍ക്കി ഇന്ന് കാന്‍സറിനോട് മല്ലിടുകയാണ്. കഴിഞ്ഞ മൂന്നുവര്‍ഷക്കലമായി കാന്‍സറിന്റെ പിടിയിലാണ് ദേവസി വര്‍ക്കി. കൂലിപ്പണി ചെയ്തായിരുന്നു ദേവസി വര്‍ക്കിയുടെ കുടുംബം മുന്‍പോട്ടു പൊയ്‌ക്കൊണ്ടിരുന്നത്. വാര്‍ധ്യക്കത്തില്‍ തുണയാകേണ്ടിയിരുന്ന ഏക ആണ്‍തരി നിനച്ചിരിക്കാതെ ഇരുപത്തി നാലാമത്തെ വയസില്‍ ദേവസിയെയും കുടുംബത്തെയും വിട്ടു പിരിഞ്ഞു. ജീവിതത്തില്‍ ആകെ …
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്ററിലെ മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (MMCA) ഓണാഘോഷം കേരളീയ തനിമയിലും, സംസ്‌കാരത്തിലും നിന്ന് കൊണ്ട് പ്രൗഢഗംഭീരമായി ആഘോഷിച്ചു. കേരളീയ വസ്ത്രങ്ങള്‍ അണിഞ്ഞെത്തിയ കുട്ടികളും മുതിര്‍ന്നവരുമായ അസോസിയേഷന്‍ അംഗങ്ങള്‍ രാവിലെ 10 മണിക്ക് പൂക്കളമിട്ട് ആഘോഷ പരിപാടികള്‍ക്ക് തുടക്കമിട്ടു. കുട്ടികളുടെയും മുതിര്‍ന്നവരുടേയും ഇന്‍ഡോര്‍ മത്സരങ്ങളോടെ തുടങ്ങിയതോടെ കൂടുതല്‍ …
എബിന്‍ ബേബി: പൊന്നിന്‍ ചിങ്ങത്തിലെ പൂവണിയും പൂക്കളവുമായി ലോകമെബാടുമുള്ള മലയാളികള്‍ ഓണമാഘോഷിച്ചപ്പോള്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റല മലയാളികളെ പഴയ ഒരു ഓണക്കാലത്തിലേക്കു കൂട്ടികൊണ്ടു പോയതു ആഘോഷങ്ങളുടെയും, നിറപ്പകിട്ടിന്റയും, താളമേളകളുടേയും, രുചികരമായ ഓണസദ്യക്കെല്ലാം ഒപ്പമാണ്. സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളികളുടെ മനസുകളില്‍ സന്തോഷത്തിന്റയും ആര്‍പ്പുവിളികളുടേയും പൂക്കളം തീര്‍ത്ത, സ്റ്റോക്ക് മലയാളി വീട്ടമ്മമാരുടെ ഒരുമയില്‍ നാവില്‍ രുചിയേറുന്ന ഓണസദ്യയുമായി …
അപ്പച്ചന്‍ കണ്ണഞ്ചിറ (സ്റ്റീവനേജ്): ലണ്ടന്‍ റീജിയണിലെ ഏറ്റവും പ്രശസ്തവും പ്രമുഖവുമായ ‘സര്‍ഗ്ഗം’ സ്റ്റീവനേജിന്റെ ‘പൊന്നോണം 2017’ പ്രൗഢ ഗംഭീരവും അവിസ്മരണീയവുമായി. പ്രേംനസീറിനു ശേഷം മലയാള സിനിമാ ലോകം കണ്ടിട്ടുള്ള അതുല്യ പ്രണയ നായകന്‍ സിനിമാ താരം ശങ്കര്‍,സ്റ്റീവനേജ് ഓണാഘോഷ വേദിയെ തന്റെ അനുഗ്രഹീത സാന്നിദ്ധ്യത്താല്‍ ആവേശ പുളകിതമാക്കിക്കൊണ്ടു പൊന്നോണം 2017 ന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു …
‘എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം’ എന്നതാണ് മലയാളം മിഷന്റെ മുദ്രാവാക്യം. പ്രവാസി മലയാളികളുടെ പുതിയ തലമുറയെ മലയാള ഭാഷയും സാഹിത്യവും സംസ്‌കാരവും പഠിപ്പിക്കുകയും പരിചയപ്പെടുത്തുകയുമാണ് മലയാളം മിഷന്‍ ചെയ്തുപോരുന്നത്. വിദേശത്ത് ഗള്‍ഫ് മേഖലയിലും യു.കെ., അയര്‍ലണ്ട്, ജര്‍മ്മനി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലും ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, യു.എസ്. തുടങ്ങിയ പ്രദേശങ്ങളിലും മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. യു.കെ.യിലെ …