സ്വന്തം ലേഖകൻ: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍.ഐ.എ അന്വേഷണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച അനുമതി നല്‍കിയത്. രാജ്യസുരക്ഷയെ ബാധിക്കുന്ന ആസൂത്രിതമായ സ്വര്‍ണ്ണക്കടത്താണിതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സംഭവത്തിൽ ആസൂത്രിതയെന്ന് കരുതപ്പെടുന്ന സ്വപ്ന സുരേഷ് മുൻകൂർ ജാമ്യത്തിനായി ഇന്ന് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ സ്വപ്‌ന സുരേഷിനെതിരെ കടുത്ത നിലപാടാണു കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്. എന്‍ഐഎ കേസ് …
സ്വന്തം ലേഖകൻ: സ്വകാര്യ സ്ഥാപനങ്ങളിൽ വേതനം വെട്ടിക്കുറയ്ക്കുന്നതിനൊപ്പം ജീവനക്കാരുടെ ഗ്രാറ്റുവിറ്റി, ബോണസ് തുടങ്ങിയവ കൊവിഡ് കാലത്ത് കുറയ്ക്കാൻ അനുവാദമില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കോവിഡിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വേതനം കുറയ്ക്കാൻ തൊഴിലുടമയ്ക്ക് പുതിയ നിയമ വകുപ്പ്(279) അനുവാദം നൽകുന്നുണ്ട്. എങ്കിലും ഇരു കൂട്ടരും തമ്മിൽ ഇക്കാര്യത്തിൽ ധാരണയിലെത്തണം. എത്ര ശതമാനം, എത്ര കാലത്തേക്ക് എന്നിവയെല്ലാം ചർച്ചയിലൂടെ തീരുമാനിക്കാം. …
സ്വന്തം ലേഖകൻ: കുവൈത്തിൽ വിദേശികളുടെ എണ്ണം 30 ശതമാനമാക്കി കുറയ്ക്കാനുള്ള നടപടിയുമായി മുന്നോട്ടുപോകുമെന്ന് മാനവശേഷി വികസന സമിതി. രാജ്യത്തെ സ്വദേശി–വിദേശി അനുപാതം 30–70 എന്നത് അംഗീകരിക്കാനാവില്ല. ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനായി 5 വർഷം മുൻപ് ദേശീയ സമിതി രൂപീകരിച്ചെങ്കിലും നടപടിയുണ്ടാകാത്തത് ഖേദകരമാണെന്ന് സമിതി ചെയർമാൻ എംപി ഖലീൽ അൽ സാലിഹ് പറഞ്ഞു. വിദേശികളുടെ എണ്ണം 70 …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വിമാനസർവീസ് പുനരാരംഭിക്കുന്നു. ഈ മാസം 12 മുതൽ 26 വരെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. അവധിക്ക് നാട്ടിൽ ചെന്ന് കൊവിഡ് 19 ലോക്ഡൗൺ കാരണം കുടുങ്ങിയ ആയിരക്കണക്കിന് പ്രവാസികൾക്ക് ഇത് ആശ്വാസം പകരും. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള വിമാനങ്ങളാണ് സർവീസ് നടത്തുക. ഫെഡറൽ …
സ്വന്തം ലേഖകൻ: ഏറ്റുമുട്ടലിനിടയില്‍ ഗുണ്ടാ നേതാവ് വികാസ് ദുബെയെ കൊലപ്പെടുത്തിയയി ഉത്തര്‍ പ്രദേശ് പോലീസ്. വെള്ളിയാഴ്ചയാണ് ഉത്തർ പ്രദേശ് പോലീസിന്റെ വെടിയേറ്റ് ദുബെ കൊല്ലപ്പെടുന്നത്. കാൺപൂർ വെടിവയ്പ്പിന് ശേഷം രക്ഷപ്പെട്ട ദുബെയെ ആറ് ദിവസങ്ങൾക്ക് ശേഷം മധ്യപ്രദേശിലെ ഉജ്ജയിനിൽ വെച്ചാണ് അറസ്റ്റിലാകുന്നത്. ഇവിടെയുള്ള ക്ഷേത്രത്തിൽ പ്രാർത്ഥന കഴിഞ്ഞെത്തിയ ദുബെയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. അറസ്റ്റിന് ശേഷം …
സ്വന്തം ലേഖകൻ: ഷാര്‍ജ സുപ്രീം കൗണ്‍സില്‍ അംഗവും ഉപ ഭരണാധികാരിയുമായ ശൈഖ് അഹ്‌മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി അന്തരിച്ചു. വ്യാഴാഴ്ച ലണ്ടനിലായിരുന്നു അന്ത്യം. ഉപ ഭരണാധികാരിയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഷാര്‍ജയില്‍ മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ലണ്ടനില്‍നിന്ന് മൃതദേഹം ഷാര്‍ജയില്‍ എത്തുന്നത് മുതലായിരിക്കും ദുഃഖാചരണം. ദേശീയപതാകകള്‍ പകുതി താഴ്ത്തിക്കെട്ടും. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 339 പേർക്ക് കൊവിഡ്. തുടർച്ചയായി രണ്ടാം ദിനമാണ് തുടർച്ചയായി മുന്നൂറിലധികം പുതിയ രോഗികൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇന്നലെയും സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച് മുന്നൂറിലേറെപ്പേർക്കാണ്. സംസ്ഥാനത്താദ്യമായിട്ടാണ് ഇന്നലെ മുന്നൂറിലധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇത് വരെയുള്ള ഏറ്റവുമുയർന്ന കണക്കാണിത്. രോഗമുക്തി നേടിയത് 149 പേരാണ്. രോഗബാധയുടെ തോത് വർധിക്കുന്നു. അതോടൊപ്പം …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ഏറ്റവും വലിയ രണ്ട് ഹൈ സ്ട്രീറ്റ് റീട്ടെയിലർമാരായ ജോൺ ലൂയിസും ബൂട്ടും 5,300 തൊഴിലുകൾ വെട്ടിക്കുറയ്ക്കുന്നു. 4,000 ജോലികൾ ഇല്ലാതാകുമെന്ന് ബൂട്ട്സ് വ്യക്തമാക്കുമ്പോൾ ജോൺ ലൂയിസ് എട്ട് സ്റ്റോറുകളാണ് അടച്ചുപൂട്ടുന്നത്. 1,300 പേർക്കാണ് ഇതുമൂലം ജോലി നഷ്ടപ്പെടുന്നത്. ദശലക്ഷക്കണക്കിന് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുന്നത് തടയാൻ ചാൻസലർ റിഷി സുനക്കിന്റെ പുതിയ സാമ്പത്തിക …
സ്വന്തം ലേഖകൻ: വിനോദ സഞ്ചാരികൾക്കുള്ള യാത്രാ വിലക്ക് നീക്കിയ ദുബായിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾ ചൊവ്വാഴ്ച മുതൽ എത്തിത്തുടങ്ങി. രാജ്യാന്തര യാത്രാ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്നതോടെ സന്ദർശകരുെട എണ്ണം കൂടുമെന്നാണ് പ്രതീക്ഷ. കോവിഡ് പശ്ചാത്തലത്തിൽ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് …
സ്വന്തം ലേഖകൻ: യുഎസിൽ കൊവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷം കടന്നു. വേൾഡോ മീറ്ററിന്റെ കണക്കുകൾ പ്രകാരം 3,159,514 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയത്. മരണം 134,883 ആയിട്ടുണ്ട്. പുതുതായി അന്‍പത്തി മൂവായിരത്തിലേറെ പേര്‍ക്കാണ് യു.എസില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 800 ലേറെ പേര്‍ക്ക് ജീവന്‍ നഷ്‍ടമായി. യുഎസിൽ കൊവിഡ് ബാധിതരുടെ എണ്ണം …