1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അഹമ്മദാബാദിലെ മലയാളി റെസ്റ്റോറന്റില്‍ ചെന്നാല്‍ മരിച്ചവരൊടൊപ്പം ഭക്ഷണം കഴിക്കാം
അഹമ്മദാബാദിലെ മലയാളി റെസ്റ്റോറന്റില്‍ ചെന്നാല്‍ മരിച്ചവരൊടൊപ്പം ഭക്ഷണം കഴിക്കാം
സ്വന്തം ലേഖകന്‍: അഹമ്മദാബാദിലെ മലയാളി റെസ്റ്റോറന്റില്‍ ചെന്നാല്‍ മരിച്ചവരൊടൊപ്പം ഭക്ഷണം കഴിക്കാം. അഹമ്മദാബാദിലെ ന്യൂ ലക്കി റെസ്റ്റോറന്റിലാണ് മരിച്ചവരുടെ ഒപ്പമുള്ള ഈ ഭക്ഷണം കഴിക്കല്‍. മലയാളിയായ കൃഷ്ണന്‍ കുട്ടിയാണ് കടയുടെ ഉടമ. ഇവിടെ ചായ കുടിയ്ക്കാന്‍ വന്നാല്‍ തൊട്ടടുത്ത് മരിച്ചുപോയവരുടെ സാന്നിദ്ധ്യവുമുണ്ടാകും എന്നാണ് നാട്ടുകാരുടെ തമാശ. ഒരു മുസ്ലീം കബര്‍സ്ഥാനാണ് പിന്നീട് ചായക്കടയായി മാറിയത്. അവിടെയുണ്ടായിരുന്ന …
ലങ്കാഷയറിലെ ആരാധനയില്ലാതെ പൂട്ടിയിട്ട പള്ളി ഇന്ത്യന്‍ സിറോ മലബാര്‍ സഭയുടെ രൂപതക്കായി തുറന്നു കൊടുത്ത് മാര്‍പാപ്പ
ലങ്കാഷയറിലെ ആരാധനയില്ലാതെ പൂട്ടിയിട്ട പള്ളി ഇന്ത്യന്‍ സിറോ മലബാര്‍ സഭയുടെ രൂപതക്കായി തുറന്നു കൊടുത്ത് മാര്‍പാപ്പ
സ്വന്തം ലേഖകന്‍: ലങ്കാഷയറിലെ ആരാധനയില്ലാതെ പൂട്ടിയിട്ട പള്ളി ഇന്ത്യന്‍ സിറോ മലബാര്‍ സഭയുടെ രൂപതക്കായി തുറന്നു കൊടുത്ത് മാര്‍പാപ്പ. വത്തിക്കാന്റെ ഗ്രേഡ് 2 പട്ടികയില്‍ ഉള്‍പ്പെട്ട പ്രസ്റ്റണിലെ റോമന്‍ കത്തോലിക് പള്ളിയായ സെന്റ് ഇഗ്‌നേഷ്യസ് കത്തോലിക് ചര്‍ച്ചാണ് പാരിഷ് ചര്‍ച്ചായി വീണ്ടും തുറന്നത്. പ്രസ്റ്റണ്‍ ആസ്ഥാനമായുള്ള ബ്രിട്ടനിലെ ആദ്യ സീറോ മലബാര്‍ സഭ രൂപതയുടെ ആസ്ഥാനമായാണ് …
മുന്‍കോപിയായ ട്രംപിനെ അമേരിക്കയുടെ ആണവായുധങ്ങള്‍ വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ കഴിയില്ല, ട്രംപിനെ പൊളിച്ചടക്കി ഹിലരി
മുന്‍കോപിയായ ട്രംപിനെ അമേരിക്കയുടെ ആണവായുധങ്ങള്‍ വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ കഴിയില്ല, ട്രംപിനെ പൊളിച്ചടക്കി ഹിലരി
സ്വന്തം ലേഖകന്‍: മുന്‍കോപിയായ ട്രംപിനെ അമേരിക്കയുടെ ആണവായുധങ്ങള്‍ വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ കഴിയില്ല, ട്രംപിനെ പൊളിച്ചടക്കി ഹിലരി. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിത്വം സ്വീകരിച്ച് ഫിലഡല്‍ഫിയയിലെ പാര്‍ട്ടി കണ്‍വന്‍ഷന്റെ സമാപന സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് ഹിലരി ട്രംപിനെതിരെ ആഞ്ഞടിച്ചത്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് ലഭിക്കുന്ന ആദ്യ വനിതാ സ്ഥാനാര്‍ഥിയായി ചരിത്രം കുറിച്ച ഹില്ലരി അനൈക്യം വിതയ്ക്കുന്ന ശക്തികള്‍ക്ക് എതിരേ …
ബ്രെക്‌സിറ്റിന് ശേഷമുള്ള ബ്രിട്ടന്റെ സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്
ബ്രെക്‌സിറ്റിന് ശേഷമുള്ള ബ്രിട്ടന്റെ സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിന് ശേഷമുള്ള ബ്രിട്ടന്റെ സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ പണത്തോടും മറ്റു ഭൗതിക താല്‍പര്യങ്ങളോടുമുള്ള സമീപനങ്ങളെ ചോദ്യം ചെയ്തില്ലെങ്കില്‍ അത് മാനവരാശിയുടെതന്നെ അന്ത്യത്തിന് വഴിവെക്കുമെന്ന് ഹോക്കിങ് ദ ഗാര്‍ഡിയന്‍ പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കി. ബ്രിട്ടനിലെ ഹിതപരിശോധന തന്നെപ്പോലെ ഗവേഷണത്തിലേര്‍പ്പെട്ടവര്‍ക്ക് നല്‍കുന്ന ഫണ്ടിനെയും ഗ്രാന്റിനെയും …
ദുബായ്, കോഴിക്കോട് വിമാനത്തില്‍ ഐഎസ് വിരുദ്ധ പ്രസംഗം നടത്തി ബഹളമുണ്ടാക്കിയ മലയാളി മാനസിക രോഗിയെന്ന് സൂചന
ദുബായ്, കോഴിക്കോട് വിമാനത്തില്‍ ഐഎസ് വിരുദ്ധ പ്രസംഗം നടത്തി ബഹളമുണ്ടാക്കിയ മലയാളി മാനസിക രോഗിയെന്ന് സൂചന
സ്വന്തം ലേഖകന്‍: ദുബായ്, കോഴിക്കോട് വിമാനത്തില്‍ ഐഎസ് വിരുദ്ധ പ്രസംഗം നടത്തി ബഹളമുണ്ടാക്കിയ മലയാളി മാനസിക രോഗിയെന്ന് സൂചന. ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ ബഹളമുണ്ടാക്കിയ ഇയാള്‍ മലപ്പുറം സ്വദേശിയാണ്. സി.ഐ.എസ്.എഫ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം ബോധ്യമായത്. ഇയാള്‍ക്കൊപ്പം യാത്ര ചെയ്തിരുന്ന സഹോദരനെയും സി.ഐ.എസ്.എഫ് മുംബൈ വിമാനത്താവളത്തില്‍ ചോദ്യം ചെയ്തിരുന്നു. മനോരോഗിയാണെന്ന് …
ഫ്രാന്‍സില്‍ ആരാധനക്കിടെ വൈദികനെ വധിച്ച സംഭവം, 19 വയസുകാരനായ രണ്ടാമത്തെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ തിരിച്ചറിഞ്ഞു
ഫ്രാന്‍സില്‍ ആരാധനക്കിടെ വൈദികനെ വധിച്ച സംഭവം, 19 വയസുകാരനായ രണ്ടാമത്തെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ തിരിച്ചറിഞ്ഞു
സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ ആരാധനക്കിടെ വൈദികനെ വധിച്ച സംഭവം, 19 വയസുകാരനായ രണ്ടാമത്തെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ തിരിച്ചറിഞ്ഞു. നോര്‍മണ്ടിയില്‍ പള്ളിയില്‍ ഇരച്ചുകയറി വൈദികനെ വധിച്ചരണ്ടാമത്തെ ഐഎസ് ഭീകരന്‍ അബ്ദല്‍ മാലിക് നബീല്‍ എന്ന യുവാവാണെന്ന് പോലീസ് അറിയിച്ചു. നബീല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ആദ്യ ദിവസം തിരിച്ചറിഞ്ഞ അഡെല്‍ കെര്‍മിഷും 19 കാരനാണ്. സാന്‍ എറ്റിയന്‍ …
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടപടികള്‍ അവസാന ഘട്ടത്തിലേക്ക്, ഗോദയില്‍ ഇനി ഹിലാരി ക്ലിന്റണും ഡൊണാള്‍ഡ് ട്രംപും നേര്‍ക്കുനേര്‍
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടപടികള്‍ അവസാന ഘട്ടത്തിലേക്ക്, ഗോദയില്‍ ഇനി ഹിലാരി ക്ലിന്റണും ഡൊണാള്‍ഡ് ട്രംപും നേര്‍ക്കുനേര്‍
സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടപടികള്‍ അവസാന ഘട്ടത്തിലേക്ക്, ഗോദയില്‍ ഇനി ഹിലാരി ക്ലിന്റണും ഡൊണാള്‍ഡ് ട്രംപും നേര്‍ക്കുനേര്‍. ഡെമോക്രാറ്റിക് പാര്‍ട്ടിക്കുവേണ്ടി ഹിലരിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുവേണ്ടി ട്രംപും നവംബര്‍ എട്ടിനു നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടും. ഭീകരത, സുരക്ഷ, സാമ്പത്തിക പ്രതിസന്ധി, കുടിയേറ്റം, അഭയാര്‍ഥിപ്രശ്‌നം, തൊഴിലില്ലായ്മ എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ക്കു നടുവിലാണ് തെരഞ്ഞെടുപ്പ് …
‘ലോകം യുദ്ധത്തില്‍, എന്നാല്‍ ഈ യുദ്ധങ്ങള്‍ മതങ്ങളുടേതല്ല,’ യൂറോപ്പിലെ സ്‌ഫോടനങ്ങളെ അപലപിച്ച് മാര്‍പാപ്പ
‘ലോകം യുദ്ധത്തില്‍, എന്നാല്‍ ഈ യുദ്ധങ്ങള്‍ മതങ്ങളുടേതല്ല,’ യൂറോപ്പിലെ സ്‌ഫോടനങ്ങളെ അപലപിച്ച് മാര്‍പാപ്പ
സ്വന്തം ലേഖകന്‍: ‘ലോകം യുദ്ധത്തില്‍, എന്നാല്‍ ഈ യുദ്ധങ്ങള്‍ മതങ്ങളുടേതല്ല,’ യൂറോപ്പിലെ സ്‌ഫോടനങ്ങളെ അപലപിച്ച് മാര്‍പാപ്പ. ലോകം യുദ്ധത്തിലാണെന്നും, മതങ്ങള്‍ തമ്മിലുള്ള യുദ്ധമല്ല അതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കി. പോളണ്ടിലേക്കുള്ള യാത്രക്കിടെയാണ് പാപ്പ ഈ അഭിപ്രായപ്രകടനം നടത്തിയത്. ഫ്രാന്‍സില്‍ പള്ളി ആക്രമിച്ച് പുരോഹിതനെ കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘യുദ്ധമാണിത്. അത് സമ്മതിക്കാന്‍ …
മൂത്രം ബിയറാക്കി മാറ്റാമെന്ന് ബല്‍ജിയത്തിലെ സര്‍വകലാശാലാ ഗവേഷകരുടെ വാഗദാനം
മൂത്രം ബിയറാക്കി മാറ്റാമെന്ന് ബല്‍ജിയത്തിലെ സര്‍വകലാശാലാ ഗവേഷകരുടെ വാഗദാനം
സ്വന്തം ലേഖകന്‍: മൂത്രം ബിയറാക്കി മാറ്റാമെന്ന് ബല്‍ജിയത്തിലെ സര്‍വകലാശാലാ ഗവേഷകരുടെ വാഗദാനം. ബല്‍ജിയത്തിലെ ഘണ്ട് സര്‍വകലാശാല ഗവേഷകരാണ് മനുഷ്യ മൂത്രം കുടിവെള്ളവും ബീയറുമൊക്കെയാക്കി മാറ്റാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചതായി അവകാശപ്പെടുന്നത്. സൗരോര്‍ജ്ജം ഉപയോഗിച്ച് മൂത്രത്തെ കുടിവെള്ളവും വളവുമൊക്കെ ആക്കി മാറ്റാന്‍ കഴിയുന്ന ഉപകരണം സൃഷ്ടിച്ചെന്നാണ് ഗവേഷകര്‍ പറയുന്നത്. മൂത്രം ഒരു വലിയ ടാങ്കുകളില്‍ ശേഖരിച്ച ശേഷം സോളാര്‍ …
ക്രിസ്തീയ ദേവാലയത്തില്‍ വൈദികനെ കഴുത്തറുത്തു കൊന്ന സംഭവം, ഫ്രാന്‍സിലെ ആരാധനാലയങ്ങളില്‍ സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യം
ക്രിസ്തീയ ദേവാലയത്തില്‍ വൈദികനെ കഴുത്തറുത്തു കൊന്ന സംഭവം, ഫ്രാന്‍സിലെ ആരാധനാലയങ്ങളില്‍ സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യം
സ്വന്തം ലേഖകന്‍: ക്രിസ്തീയ ദേവാലയത്തില്‍ വൈദികനെ കഴുത്തറുത്തു കൊന്ന സംഭവം, ഫ്രാന്‍സിലെ ആരാധനാലയങ്ങളില്‍ സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യം. ക്രിസ്ത്യന്‍, മുസ്ലിം, ബുദ്ധ മതവിഭാഗങ്ങളിലെ പ്രതിനിധികള്‍ ഈ ആവശ്യമുന്നയിച്ച് പ്രസിഡന്റ് ഫ്രാങ്‌സ്വ ഓലന്‍ഡുമായി കൂടിക്കാഴ്ച നടത്തി. ആരാധനാലയങ്ങള്‍ തീവ്രവാദ ആക്രമണളുടെ സ്ഥിരം ലക്ഷ്യമായി മാറിയ സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കണമെന്ന് പാരിസ് ഗ്രാന്‍ഡ് മോസ്‌ക് ഖത്തീബ് ദലീല്‍ ബൗബകീര്‍ …