സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ യുവതി നാലു മാസം പ്രായമായ കുഞ്ഞുമായി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. മെല്‍ബണിലെ നതാഷ ചകുവില്‍ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന സുപ്രജ ശ്രീനിവാസാണ് പിഞ്ചുകുഞ്ഞുമായി ഫ്‌ളാറ്റിനു മുകളില്‍നിന്നു ചാടിയത്. ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഭാര്യയും കുഞ്ഞും മരിച്ചതറിഞ്ഞു കുഴഞ്ഞുവീണ സുപ്രജയുടെ ഭര്‍ത്താവും ഐടി എന്‍ജിനിയറുമായ ഗന്നാറാം ശ്രീനിവാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. …
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയായി മാല്‍ക്കം ടേണ്‍ബുളിന് രണ്ടാമൂഴം, 23 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കഴിഞ്ഞ തവണത്തേക്കാള്‍ വളരെ കുറഞ്ഞ ഭൂരിപക്ഷമേയുള്ളുവെങ്കിലും ആത്മവിശ്വാസത്തോടെയാണ് ടേണ്‍ബുള്‍ വീണ്ടും പ്രധാനമന്ത്രി കസേരയില്‍ എത്തുന്നത്. കാന്‍ബറ ഗവണ്‍മെന്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ രാജ്യത്തെ 29 ആം പ്രധാനമന്ത്രിയായി ടേണ്‍ബുള്ളിനെ ഗവര്‍ണര്‍ ജനറല്‍ പീറ്റര്‍ കോസ്‌ഗ്രോവ് സത്യപ്രതിജ്ഞ ചെയ്യിച്ചു. …
സ്വന്തം ലേഖകന്‍: ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ് മിഷേല്‍ ഒബാമയുടെ തെരഞ്ഞെടുപ്പ് പ്രസംഗം കോപ്പിയടിച്ചതായി ആരോപണം. ഡൊണാള്‍ഡ് ട്രംപിനെ യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനുള്ള ചതുര്‍ദിന റിപ്പബ്ലിക്കന്‍ കണ്‍വന്‍ഷനില്‍ ട്രംപിന്റെ ഭാര്യ നടത്തിയ പ്രസംഗമാണ് കോപ്പിയടി ആരോപണത്തില്‍ കുടുങ്ങിയത്. 2008 ല്‍ പ്രസിഡന്റ് ഒബാമയുടെ ഭാര്യ മിഷേല്‍ നടത്തിയ പ്രസംഗത്തെ അനുസ്മരിപ്പിക്കുന്നതാണ് മെലാനിയയുടെ പ്രസംഗത്തിന്റെ …
സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ ശുദ്ധീകരണം തുടരുന്നു, വധശിക്ഷ പുനഃസ്ഥാപിക്കാന്‍ തയ്യാറാണെന്ന് പ്രസിഡന്റ് ഉര്‍ദുഗാന്‍. പട്ടാള അട്ടിമറി ശ്രമം പരാജയപ്പെട്ടതിനു ശേഷം അന്വേഷണത്തിന്റെ ഭാഗമായി രാജ്യത്തെ 15000 വിദ്യാഭ്യാസ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായി വിദ്യാഭ്യാസ മന്ത്രി ചൊച്ചാഴ്ച പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഉന്നത ഓഫിസര്‍മാര്‍ അടക്കം 9000 ത്തോളം ഉദ്യോഗസ്ഥരെ തുര്‍ക്കി ഭരണകൂടം ഔദ്യോഗിക സ്ഥാനത്തുനിന്ന് …
സ്വന്തം ലേഖകന്‍: സമ്പന്ന രാഷ്ട്രങ്ങള്‍ അഭയാര്‍ഥികളെ ഒഴിവാക്കുന്നതായി പഠനം, ബ്രിട്ടനും ഫ്രാന്‍സിനും രൂക്ഷ വിമര്‍ശനം. അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ ആറ് സമ്പന്ന രാഷ്ട്രങ്ങള്‍ ഏറ്റെടുത്തത് കേവലം 8.88 ശതമാനം അഭയാര്‍ഥികളെയാണെന്ന് വിവിധ സന്നദ്ധ സംഘടനകള്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ ആറ് രാജ്യങ്ങളില്‍ ആകെയുള്ളത് 21 ലക്ഷം അഭയാര്‍ഥികളാണെന്ന് ബ്രിട്ടന്‍ …
സ്വന്തം ലേഖകന്‍: മഞ്ജു വാര്യര്‍ ശകുന്തളയായി വേദിയില്‍, കാവാലത്തിന് അന്ത്യാജ്ഞലിയായി അഭിജ്ഞാന ശാകുന്തളം നാടകം. മഞ്ജുവാര്യര്‍ ശകുന്തളയായി വേഷമിട്ട അഭിജ്ഞാന ശാകുന്തളം സംസ്‌കൃതനാടകം തിരുവനന്തപുരത്ത് അവതരിപ്പിച്ചു. നാടകം ചിട്ടപ്പെടുത്തിയ കാവാലം നാരായണപ്പണിക്കര്‍ക്കുള്ള ശ്രദ്ധാഞ്ജലിയായാണ് നാടകം അവതരിപ്പിച്ചത്. തിങ്കളാഴ്ച വൈകിട്ട് 6.30ന് തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടകാവതരണം ഉദ്ഘാടനംചെയ്തു. മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വംശജനായ അലോക് ശര്‍മ തെരേസാ മെയ് മന്ത്രിസഭയില്‍ പാര്‍ലമെന്ററി അണ്ടര്‍ സെക്രട്ടറി. ഫോറിന്‍ ആന്‍ഡ് കോമണ്‍വെല്‍ത്ത് ഓഫീസിലാണ് പാര്‍ലമെന്ററി അണ്ടര്‍ സെക്രട്ടറിയായി അലോക് ശര്‍മ നിയമിതനായത്. റീഡിംഗ് വെസ്റ്റില്‍നിന്നുള്ള എംപിയാണ് 48 കാരനായ ശര്‍മ. ഇന്നലെ പുറത്തിറക്കിയ ജൂണിയര്‍മന്ത്രിമാരുടെ പട്ടികയിലാണ് ശര്‍മ ഇടംപിടിച്ചത്. ബോറീസ് ജോണ്‍സന്റെ കീഴിലുള്ള വിദേശകാര്യ വകുപ്പില്‍ ഇന്ത്യന്‍കാര്യങ്ങളുടെ …
സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ പട്ടാള അട്ടിമറി ശ്രമത്തിന് നേതൃത്വം നല്‍കിയ മുന്‍ വ്യോമസേന കമാന്‍ഡര്‍ അറസ്റ്റില്‍, കൂറ്റ അറസ്റ്റുകള്‍ തുടരുന്നു, പിടിയിലായത് 9,000 സൈനികര്‍. കഴിഞ്ഞ വര്‍ഷം കമാന്‍ഡര്‍ പദവിയിലിരിക്കെ വിരമിച്ച ജനറല്‍ അകിന്‍ ഉസ്തുര്‍ക്കാണ് പിടിയിലായത. ഇദ്ദേഹമടക്കം ആറ് മുന്‍ സൈനിക കമാന്‍ഡര്‍മാര്‍ ശനിയാഴ്ചതന്നെ അറസ്റ്റിലായി. നിലവില്‍ തുര്‍ക്കിയുടെ സുപ്രീം മിലിറ്ററി കൗണ്‍സിലില്‍ പ്രവര്‍ത്തിക്കുകയാണ് …
സ്വന്തം ലേഖകന്‍: ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ഉരുക്കുമുഷ്ടിയുമായി ബഹറൈന്‍. ഇനി മുതല്‍ വാര്‍ത്തകള്‍ ഓണ്‍ലൈന്‍ വഴി നല്‍കണമെങ്കില്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തില്‍ നിന്നും പ്രത്യേക ലൈസന്‍സ് സ്വന്തമാക്കണമെന്ന് വകുപ്പ് മന്ത്രി അലി ബിന്‍ മുഹമ്മദ് റുമൈ ഉത്തരവിട്ടു. ഓണ്‍ലൈനുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും മന്ത്രാലയത്തിന് നല്‍കുന്നതിനു പുറമേ ലൈസന്‍സ് ലഭിക്കാന്‍ മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചിരിക്കണം. …
സ്വന്തം ലേഖകന്‍: ഫ്രാന്‍സിലെ നീസ് ഭീകരാക്രമണം, ഉത്തരവാദിത്വം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തു. ഇസ്ലാമിക് സ്‌റ്റേറ്റിനെ പിന്തുണക്കുന്ന വാര്‍ത്ത ഏജന്‍സിയായ അമാഖ് ആണ് വാര്‍ത്ത പുറത്തുവിട്ടത്. ജനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചു കയറ്റിയ ട്രക്ക് ഓടിച്ചിരുന്നത് ഐ.എസ് ഭീകരനാണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഐ.എസിനെതിരെ സൈനീക നീക്കം നടത്തുന്ന യു.എസിന്റെ സഖ്യകക്ഷി രാജ്യങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണമായിരുന്നു നീസിലേതെന്നും …