സുരാജ് വെഞ്ഞാറമ്മൂട് നായകനാകുന്ന ‘എന്റെ സത്യാന്വേഷണ പരീക്ഷകള്‍’ എന്ന ചിത്രത്തിലെ നായിക താനാണെന്ന വാര്‍ത്ത തെറ്റെന്ന് പ്രിയാമണി . ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതുന്ന ചിത്രം സുബില്‍ സുരേന്ദ്രനാണ് സംവിധാനം ചെയ്യുന്നത്. ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയില്‍ സുരാജ് വെഞ്ഞാറമ്മൂടിന്റെ വേറിട്ട ഗെറ്റപ്പുമായി എത്തുന്ന ചിത്രത്തില്‍ പ്രിയാമണി നായികയാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് വ്യക്തമാക്കിയിരുന്നത്. ചിത്രത്തിന്റെ പൂജാചടങ്ങും കഴിഞ്ഞ ദിവസം …
മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘കര്‍മ്മയോദ്ധ’ എന്ന് പേരിട്ടു. കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മേജര്‍ രവി മോഹന്‍ലാലിനൊപ്പം കൈകോര്‍ക്കുന്ന കര്‍മ്മയോദ്ധ ആക്ഷന്‍ ത്രില്ലര്‍ ഗണത്തിലുള്ളതാണ്. എന്നാല്‍ ഇക്കുറി മേജര്‍ മഹാദേവന്റെ യുണീഫോമിലല്ല മോഹന്‍ലാല്‍.; സുഹൃത്തുക്കള്‍ സ്‌നേഹത്തോടെയും ശത്രുക്കള്‍ വെറുപ്പോടെയും മാഡ് മാഡി എന്ന് വിളിക്കുന്ന മാധവമേനോന്‍. …
സിനിമാതാരം മമ്മൂട്ടി ആയുര്‍വേദ ഔഷധനിര്‍മ്മാണ രംഗത്തേക്ക് കടക്കുന്നു. പതഞ്ജലി ഹെര്‍ബലിന്റെ ഓഹരിപങ്കാളിത്തത്തിലൂടെയാണ് മമ്മൂട്ടി ഈ രംഗത്തേക്ക് വരുന്നത്. പതഞ്ജലിയുടെ ആദ്യ വിതരണ കേന്ദ്രം കൊച്ചി പനമ്പിള്ളി നഗറില്‍ എം ടി വാസുദേവന്‍നായര്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. ആയുര്‍വ്വേദത്തെ പ്രചരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഉദ്ഘാടനത്തിനു ശേഷം മമ്മൂട്ടി പറഞ്ഞു.
ഫുട്‌ബോള്‍ മത്സരത്തിന്റെ ത്രില്ലും സസ്‌പെന്‍സും നിറയുന്ന ‘ഡോള്‍സ്’ എന്ന ചിത്രം പ്രദര്‍ശനത്തിനൊരുങ്ങി. തൃശ്ശൂരും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം അടുത്തമാസം ആദ്യം തിയേറ്ററുകളിലെത്തും. പരസ്യചിത്രസംവിധായകന്‍ ജലീല്‍ കല്ലൂരിന്റെ ആദ്യ സിനിമയാണ് ‘ഡോള്‍സ്’. പഴമയുടെ രഹസ്യങ്ങള്‍ തേടിയെത്തുന്ന ഒരുസംഘം ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ സസ്‌പെന്‍സ് നിലനിര്‍ത്തിപ്പോകുന്ന ചിത്രത്തില്‍ നായകനാകുന്നത് ടൂര്‍ണമെന്റ് …
ബോളിവുഡ് നടന്‍ സൊഹൈല്‍ ഖാന്റെ കാര്‍ ഇടിച്ച് മുംബൈയില്‍ സ്ത്രീ മരിച്ചു. 70 വയസ്സുള്ള സ്ത്രീയാണ് അപകടത്തില്‍പെട്ടത്. ഞാറാഴ്ച രാത്രി ബാന്ദ്രയിലാണ് അപകടം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൈലിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. റോഡ് ക്രോസ് ചെയ്യുകയായിരുന്ന സ്ത്രീയെ അമിതവേഗത്തില്‍ വന്ന കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ടെന്നീസ് കോര്‍ട്ടിലെ വീറു വാശിയും മറന്ന് പുഞ്ചിരി തൂകിയ മുഖഭാവം, എതിരാളിക്കെതിരെ സ്മാഷും സ്‌ട്രോക്കുമുതിര്‍ക്കുന്ന അതേ ആവേശത്തോടെ ചോദ്യങ്ങള്‍ക്ക് മറുപടി- സാനിയ മിര്‍സ മിനി സ്‌ക്രീനിലും ആരാധകരുടെ കൈയ്യടി നേടി. ചലച്ചിത്ര നടി റവീണാ ടണ്ടന്‍ സ്വകാര്യ ടെലിവിഷനില്‍ അവതരിപ്പിക്കുന്ന ‘ഇറ്റ്‌സ് മൈ ലൈഫ്’ എന്ന ചാറ്റ്‌ഷോയിലാണ് ഭര്‍ത്താവ് ഷുഐബ് മാലിക്കുമൊത്ത് സാനിയ ആടിപ്പാടിയത്. ടെന്നീസ് …
ഷങ്കറിന്റെ പുതിയ ബിഗ് ബജറ്റ് ചിത്രം ‘ഐ’യില്‍ നായിക ബ്രിട്ടീഷ് സുന്ദരി ആമി ജാക്‌സന്‍. ‘അന്യനു’ ശേഷം വിക്രമിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തില്‍ സാമന്തയെയായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ആ നറുക്ക് ഇപ്പോള്‍ ആമി ജാക്‌സന് ലഭിച്ചിരിക്കുകയാണെന്നാണ് കോളിവുഡില്‍ നിന്നുള്ള വാര്‍ത്തകള്‍. സന്താനം, മലയാളം സൂപ്പര്‍താരം സുരേഷ്‌ഗോപി, ശിവാജി ഗണേഷന്റെ മൂത്ത പുത്രന്‍ രാംകുമാര്‍ തുടങ്ങി …
തിരയിലും ജീവിതത്തിലും പ്രണയജോഡികളായ അജയ് ദേവ്ഗണും കാജോളും ബി ടൗണില്‍ വീണ്ടും ഒന്നിക്കുന്നു. ’സേവ് ദ ഗേള്‍ ചൈല്‍ഡ്’ കാപൈയിനിന്റെ ഭാഗമായി മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വ ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. രാജ്യത്ത് നടക്കുന്ന പെണ്‍ഭ്രൂണഹത്യക്കെതിരായ പ്രചാരണത്തിനായി പ്രവര്‍ത്തിക്കാനാകുന്നതില്‍ ആഹ്ലാദവാനാണെന്ന് അജയ് ദേവ്ഗണ്‍ പറഞ്ഞു. കഴിഞ്ഞ നൂറ്റാണ്ടിലെ സാമൂഹിക വ്യവസ്ഥിതി സ്ത്രീയെ …
‘റണ്‍ ബേബി റണ്ണി’ന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായതോടെ മോഹന്‍ലാല്‍ ഇനി ഒരു മാസം അഭിനയത്തില്‍നിന്ന് അവധിയെടുക്കുകയാണെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. കുടുംബത്തോടൊപ്പം കുറച്ചുദിവസം റിലാക്‌സ്ഡായി കഴിയാനും വര്‍ഷം തോറും പതിവുള്ള ചില ആയുര്‍വ്വേദ ചികിത്സകള്‍ക്കുമായാണ് ലാല്‍ സ്‌റ്റാര്‍ട്ട് കട്ടുകളോട് ഒരു മാസത്തെ അവധി പറയുന്നതെന്നാണ് കേള്‍ക്കുന്നത്, മാത്രവുമല്ല ലാലിന്റെ അമ്മ ശാന്തകുമാരി ഏറെ നാളുകളായി രോഗബാധിതയായി …
‘ചാപ്പാക്കുരിശി’ന് ശേഷം സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകും. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ‘ഉസ്താദ് ഹോട്ടലി’ന് ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്നത്. ഇതിന് ശേഷമാണ് ദുല്‍ഖര്‍ സമീര്‍ താഹിറിന്റെ ചിത്രത്തിലഭിനയിക്കുക. സമീര്‍ താഹിര്‍ തന്നെയാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിനെക്കുറിച്ചുള്ള മറ്റുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.