കുഞ്ചാക്കോ ബോബനെ നായകനാക്കി വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന പോപ്പിന്‍സിലാണ് നിത്യ ഗായികയാകുന്നത്. നിത്യ തന്നെയാണ് ചിത്രത്തിലെ നായികയും. രതീശ് വേഗയാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. മലയാളത്തില്‍ പാടുന്നതിന് മുമ്പ് രണ്ട് തെലുങ്ക് ചിത്രങ്ങളില്‍ നിത്യ പാടിയിട്ടുണ്ട്. പാട്ടുപാടി മംമ്തയും രമ്യ നമ്പീശനും നേടിയ പ്രശസ്തി ഇനി നിത്യക്ക് കൂടി ലഭിക്കുമോയെന്ന് കാത്തിരിന്നു കാണാം. ജയപ്രകാശ് …
കലവൂര്‍ രവികുമാറിന്റെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഹഡ്രഡ് ആന്‍ഡ് വണ്‍ വെഡ്ഡിങ്’. ഫിലിം ഫോക്‌സിന്റെ ബാനറില്‍ റാഫി, ഷാഫി, ഹസൈനാര്‍, ഷലീല്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്. നൂറ്റിയൊന്നു പേരുടെ ഒരു സമൂഹവിവാഹത്തില്‍ പങ്കെടുക്കാനെത്തുന്ന മൂന്ന് യുവാക്കളുടെ കഥയാണ് ഈ ചിത്രം പറയുന്നത്. കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ബിജു മേനോന്‍ …
അഞ്ച് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം താരദമ്പതികളായ ടോം ക്രൂസും കാത്തി ഹോംസും വേര്‍പിരിയാന്‍ തീരുമാനിച്ചു. ഇരുവരുമായി അടുപ്പമുളള വൃത്തങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. 2006 നവംബറിലാണ് ടോം ക്രൂസും (49) കാത്തി ഹോംസും(33) വിവാഹിതരാകുന്നത്. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും സുരി എന്ന ആറ് വയസ്സുകാരി മകളുമുണ്ട്. കാത്തിയുടേയും കുടുംബത്തിന്റേയും സ്വകാര്യ കാര്യമാണ് ഇതെന്നും മകളുടെ സന്തോഷത്തിനാണ് കാത്തി …
കേരളത്തിലെ തീയറ്ററുകളില്‍ നിറഞ്ഞോടുന്ന മോഹന്‍ലാലിന്‍റെ സൂപ്പര്‍ഹിറ്റ് സിനിമ സ്പിരിറ്റ് ഇന്നുമുതല്‍ ബര്‍മിംഗ്ഹാമില്‍ പ്രദര്‍ശിപ്പിക്കുന്നു.ഇന്നുമുതല്‍ ജൂലൈ 5 ശനിയാഴ്ച വരെയാണ് ബര്‍മിംഗ്ഹാമിലെ സ്റ്റാര്‍ സിറ്റിയില്‍ സിനിമ പ്രദര്‍ശിപ്പിക്കുക. പ്രദര്‍ശന സമയം ചുവടെ കൊടുക്കുന്നു 29 th june friday : 12 25 pm, 3.50 pm, 7.15 pm & 10.40 pm 30 th …
കനേഡിയന് സംഗീതതാരം ജസ്റ്റിന് ബീബറും, ഇംഗ്ലീഷ് ഫുട്ബോളര് ഡേവിഡ് ബക്കാമും ഉള്പ്പെടെ നിരവധി പ്രമുഖര് കാറപകടത്തില് മരിച്ച് അതേ അപകട പാതയില് ബിഗ് ബിയും കൊല്ലപ്പെട്ടു! യു കെയിലെ മോറിസ് ടൗണിനെയും യു എസിലെ റോസ്വെല്ലിനെയും സാങ്കല്പികമായി ബന്ധിപ്പിക്കുന്ന പാതയായ റൂട്ട് 80 സെലിബ്രിറ്റികള്ക്കായി ഇന്റര്നെറ്റില് ഒരുങ്ങിയിട്ടുള്ള മരണപാതയാണ്. ഈ പാതയില് ഏറ്റവുമൊടുവില് ജീവന് നഷ്ടപ്പെട്ടയാളാണ് …
മോഹന്ലാലും രഞ്ജിത്തും ഒന്നിച്ച സ്പിരിറ്റിനുശേഷം രഞ്ജിത് വീണ്ടും മമ്മൂട്ടിക്കൊപ്പം കൈകോര്ക്കുന്നു. മലബാര് എന്ന് പേരിട്ട ചിത്രത്തില് മമ്മൂട്ടി ടെന്ഷനില്ലാതെ ജീവിതം ആഘോഷിക്കുന്ന ബാപ്പൂട്ടി എന്ന കാര് ഡ്രൈവറായാണ് വേഷമിടുന്നത്. രഞ്ജിത് രചന നിര്വഹിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജി.എസ്. വിജയനാണ്. സ്പിരിറ്റിനുശേഷം മലബാറിന്റെ അണിയറ പ്രവര്ത്തനങ്ങളിലേക്ക് രഞ്ജിത് കടന്നു. മലബാര് പ്രധാന പശ്ചാത്തലമാകുന്ന ചിത്രത്തില് അനൂപ് …
രുദാലി ഉള്‍പ്പെടെ പ്രശസ്ത സിനിമകള്‍ക്ക് കഥയൊരുക്കിയ എണ്‍പത്തിയാറുകാരിയായ പ്രമുഖ എഴുത്തുകാരി മഹാശ്വേതാ ദേവി ഒടുവില്‍ ക്യാമറയ്ക്കു മുന്നിലേക്ക്. മഹാശ്വേതാ ദേവിയുടെതന്നെ മൂന്ന് കഥകള്‍ ഉള്‍പ്പെടുന്ന ‘ഉല്ലാസ്’ എന്ന സിനിമയിലെ ദൗര്‍ എന്ന കഥയിലാണ് മാഗ്‌സസെ പുരസ്‌കാരജേതാവായ മഹാശ്വേതാദേവി വേഷമിടുന്നത്. കൊല്‍ക്കത്തയില്‍ നടത്തിയ പ്രസ് മീറ്റില്‍ മഹാശ്വേതാ ദേവിതന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗോത്രവര്‍ഗക്കാര്‍ നേരിടുന്ന ചൂഷണവും പീഡനങ്ങളും …
‘ അഞ്ച് സംവിധായകര്‍. അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഞ്ച് സിനിമകള്‍. എല്ലാം ഒന്നുചേരുമ്പോള്‍ ‘ഡി കമ്പനി’യാകും. മലയാളസിനിമയിലെ ആക്ഷന്‍ സംവിധായകര്‍ ഒരുമിക്കുകയാണ് കേരള കഫേ മാതൃകയില്‍ ഒരുങ്ങുന്ന ‘ഡി കമ്പനി’യിലൂടെ. ജോഷി, ഷാജി കൈലാസ്, പത്മകുമാര്‍, ദീപന്‍, വിനോദ് വിജയന്‍ എന്നിവരാണ് സിനിമകളൊരുക്കുന്നത്. ഡി കമ്പനി സിനിമാക്കൂട്ടത്തിലെ ആദ്യ സിനിമ ‘ഒരു ബൊളീവിയന്‍ ഡയറി 1995’ ന്റെ …
ഐറ്റം നമ്പര്‍ വില കുറഞ്ഞ ഏര്‍പ്പെടാണെന്നാണ് അസിന്റെ കണ്ടുപിടുത്തം.ബോളീവുഡിലെ മുഴുവന്‍ താര റാണിമാരും ഐറ്റം ചെയ്യാന്‍ കാത്തുനില്‍ക്കുമ്പോള്‍ അതിന് തന്നെ കിട്ടില്ലെന്നാണ് അസിന്റെ നിലപാട്. ഐറ്റം നമ്പര്‍ എന്ന വാക്ക് തന്നെ വിലകുറച്ച് കാണുന്ന ഒന്നാണെന്നാണെന്നും ഐറ്റം നമ്പര്‍ ഉണ്ടെങ്കിലേ സിനിമ പൂര്‍ണ്ണമാകൂ എന്ന അഭിപ്രായം തനിക്കില്ലെന്നുമാണ് അസിന്‍ പറയുന്നത്. ഐറ്റം ചെയ്യണമെന്നാവശ്യപ്പെട്ട് ആരും തന്നെ …
മുന്‍ തെന്നിന്ത്യന്‍ നായികയും അംബികയുടെ അനിയത്തിയുമായ രാധയുടെ ഇളയമകള്‍ തുളസി മണിരത്‌നം ചിത്രത്തിലൂടെ ക്യാമറയ്ക്കു മുമ്പിലെത്തുകയാണ്. രാധയുടെ മകള്‍ കാര്‍ത്തിക ലെനിന്‍ രാജേന്ദ്രന്റെ മകരമഞ്ഞിലൂടെ മലയാളത്തില്‍ നായികയായി എത്തിയിരുന്നു. തമിഴ് ചിത്രമായ ‘കോ’യില്‍ നായികയായി തിളങ്ങിയ കാര്‍ത്തികയ്ക്കു ഇന്ന് അവസരങ്ങള്‍ ഏറെയാണ്. സാമന്തയെ നായികയാക്കി നിശ്ചയിച്ചിരുന്ന ‘കടല്‍’ എന്ന മണിരത്‌നം സിനിമയില്‍ നിന്ന് സാമന്ത പിന്‍മാറിയതോടെയാണ് …