സ്വന്തം ലേഖകൻ: ബ്രിട്ടനിൽ കോവിഡ് ബാധിതനായ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഉപദേഷ്ടാവ് ഡൊമിനിക് കമ്മിങ്ങിനും രോഗലക്ഷണം. ഇതേസമയം വ്യാപനത്തിന്റെ വേഗം കുറഞ്ഞതായി വിദഗ്ധർ അറിയിച്ചു. ഇറ്റലിയുടേയും സ്‌പെയിനിന്റേയും പാഠം ഉള്‍ക്കൊള്ളാതെ പോയതാണ് ബ്രിട്ടനെ ഇപ്പോള്‍ വലിയ പ്രതിസന്ധിയില്‍ എത്തിച്ചിരിക്കുന്നത്. ഇംഗ്ലണ്ടില്‍ മാര്‍ച്ച് 31 രാവിലെ വരെ രോഗം ബാധിച്ചവരുടെ എണ്ണം 22,141 ആണ്. ഔദ്യോഗിക കണക്ക് …
സ്വന്തം ലേഖകൻ: കൊവിഡ്-19 മൂലം അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തിലെ സ്ഥിതി അതീവ ഗുരുതരം. ഇതുവരെ 1200 പേരാണ് ന്യൂയോര്‍ക്ക് നഗരത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് മരണം നടക്കുന്നത് ന്യൂയോര്‍ക്കിലാണ്. കൊവിഡ് മരണം കൂടുന്ന സാഹചര്യത്തില്‍ ന്യയോര്‍ക്കിന് അടിയന്തര സഹായം അമേരിക്കന്‍ സര്‍ക്കാര്‍ നല്‍കണമെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യുമൊ അഭ്യര്‍ത്ഥിച്ചു. “ദയവായി …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തെ തുടർന്ന് ദിനംപ്രതി മരണനിരക്ക് ഉയരുമ്പോൾ ആശങ്ക വിട്ടൊഴിയാതെ ലോകരാജ്യങ്ങൾ. ഇതുവരെ ആകെ 8,00,023 പേർക്കാണ് കോവിഡ് ബാധിച്ചത്. ഇന്ന് പുതുതായി 15,026 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് ലോകത്താകെ ഇതു വരെ 38,748 പേർ മരിച്ചുവെന്നാണ് കണക്ക്. ഇന്ന് 965 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 1,69,995 പേർ രോഗമുക്തരായി. …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ കൊവിഡ് 19 ബാധിച്ച് ഇന്ന് രണ്ട് പേര്‍ മരിച്ചു. മദീനയിൽ രണ്ട് വിദേശികളാണ് മരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് ബാധയാൽ മരിച്ചവരുടെ എണ്ണം 10 ആയി. ഇന്ന് 50 പേർ കൂടി സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 165 ആയി ഉയർന്നു. അതേസമയം 110 പേർക്ക് …
സ്വന്തം ലേഖകൻ: ഒരു അവസരവാദ സമീപനത്തെപ്പറ്റിയുള്ള റിപ്പോർട്ടുകളാണ് കൊറോണ വാർത്തകളോടൊപ്പം ഹംഗറിയിൽ നിന്ന് പുറത്തുവരുന്നത്. രാജ്യത്തിൻറെ പ്രീമിയർ ആയ വിക്ടർ ഓർബന് പരിധിവിട്ടുള്ള സവിശേഷാധികാരങ്ങൾ അനിശ്ചിതകാലത്തേക്ക് നൽകിക്കൊണ്ടുള്ള പുതിയ നിയമം തിങ്കളാഴ്ച ഹംഗേറിയൻ പാർലമെന്റ് പാസാക്കി. അങ്ങനെ ഒരു നിയമമില്ലാതെ രാജ്യത്തെ പ്രവേശിച്ച കൊറോണാവൈറസിനെ ഉച്ചാടനം ചെയ്യാനാവില്ലെന്നാണ് ഓർബൻ പറയുന്നത്. “ആന്റി കൊറോണാവൈറസ് ഡിഫൻസ് ലോ’ …
സ്വന്തം ലേഖകൻ: : കൊവിഡ് 19 ന്റെ ആശങ്ക വര്‍ധിപ്പിക്കുകയാണ് നിസാമുദ്ദീനില്‍ നടന്ന തബ് ലീഗ് ജമാ അത്ത് സമ്മേളനം. രാജ്യത്ത് ഇതിനോടകം തന്നെ നിസാമുദ്ദീന്‍, കൊവിഡ് 19 ഹോട്ട്‌സ്‌പോട്ടായിട്ടുണ്ട്. സമ്മേളനത്തില്‍ പങ്കെടുത്ത ആറ് പേര്‍ കൊവിഡ് 19 നെ തുടര്‍ന്ന് മരിച്ചു എന്ന് തെലങ്കാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് പങ്കെടുത്ത 45 …
സ്വന്തം ലേഖകൻ: യുകെയിലെ സർക്കാർ ആശുപത്രികളിൽ ഉണ്ടാകുക കോവിഡ് രോഗികളുടെ ‘സൂനാമി’യെന്ന് ഇന്ത്യൻ വംശജയായ പീഡിയാട്രിക്സ് ഡോക്ടർ. ഭരണനേതൃത്വത്തിന്റെ തെറ്റുകൾ വലിയ ദുരന്തത്തിലേക്കാകും നയിക്കുകയെന്ന ഭീതിതമായ മുന്നറിയിപ്പും ഡോ. ഗുഡ്ഡി സിങ് നൽകുന്നു. കൊറോണ വൈറസിനെതിരെ രക്ഷയ്ക്ക് ഉപയോഗിക്കേണ്ടുന്ന മാസ്ക്, കണ്ണാടി പോലുള്ളവയുടെ ഉപയോഗത്തെക്കുറിച്ചും രോഗത്തെക്കുറിച്ചും എൻഎച്ച്എസിലും (നാഷനൽ ഹെൽത്ത് സർവീസ്) ആശങ്കകളുണ്ടെന്ന് കോവിഡ് രോഗികളെ …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ലോകത്ത് 7,25,230 ആയി. വൈറസ് ബാധമൂലം ഇതുവരെ 34,034 പേര്‍ മരിച്ചതായാണ് കണക്ക്. ലോകത്ത് ആകെ 183 രാജ്യങ്ങളെയാണ് മഹാവ്യാധി പിടികൂടിയിരിക്കുന്നത്. ഒന്നരലക്ഷത്തോളം പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ലോകജനസംഖ്യയുടെ മൂന്നിലൊന്ന് ഇപ്പോൾ വീടിനുളളിലാണ്. അമേരിക്കയില്‍ വൈറസ് ബാധിതരുടെ എണ്ണം ചൈനയെ മറികടന്നു. ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ വൈറസ് …
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സല്‍മാന്‍ രാജാവിന്റെ വന്‍ പ്രഖ്യാപനം. രാജ്യത്തുള്ള ആര്‍ക്കും കൊറോണ രോഗ ചികില്‍സയ്ക്ക് പണം വേണ്ട എന്നാണ് പ്രഖ്യാപനം. നിയമലംഘകരായി കഴിയുന്നവര്‍ക്ക് പോലും കൊറോണ രോഗത്തിന് സൗജന്യമായി ചികില്‍സിക്കാം. സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബിഹ് ആണ് ഇക്കാര്യം അറിയിച്ചത്. സന്ദര്‍ശകര്‍, …
സ്വന്തം ലേഖകൻ: പ്രവാസികൾ നാടിന്റെ നട്ടെല്ലാണെന്നും അവരെ അപഹസിക്കാൻ പാടില്ലെന്നും മുഖ്യമന്ത്രി. കൊറോണ അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രവാസികള്‍ മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കി അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ടാണ് നാം കഞ്ഞികുടിച്ച് കഴിഞ്ഞിരുന്നത് എന്ന കാര്യം മറക്കരുതെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. കോവിഡ് ബാധയുമായി ബന്ധപ്പെട്ട് പ്രവാസികളോട് ചിലര്‍ പ്രത്യേക വികാരം …