1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അമ്പതാം ദൌത്യം വിജയത്തിലെത്തിച്ച് പിഎസ്എല്‍വി; ആദ്യ ചാര ഉപഗ്രഹം ഭ്രമണപഥത്തിൽ
അമ്പതാം ദൌത്യം വിജയത്തിലെത്തിച്ച് പിഎസ്എല്‍വി; ആദ്യ ചാര ഉപഗ്രഹം ഭ്രമണപഥത്തിൽ
സ്വന്തം ലേഖകൻ: ഇന്ത്യയുടെ ആദ്യ ചാര ഉപഗ്രഹത്തെയും വഹിച്ച് പി.എസ്.എല്‍.വിയുടെ അമ്പതാം കുതിപ്പ്. ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ്-2 ബി.ആര്‍.ഒന്നിനെയും വിദേശ രാജ്യങ്ങളുടെ ഒന്‍പത് ഉപഗ്രഹങ്ങളെയും വഹിച്ചാണ് പി.എസ്.എല്‍.വി.യുടെ ക്യു.എല്‍. പതിപ്പ് ഭ്രമണപഥത്തിലേക്കുയര്‍ന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.25ന് ആയിരുന്നു വിക്ഷേപണം. എസ്.ആര്‍. ബിജുവാണ് അമ്പതാം ദൗത്യത്തിന്റെ …
യുഎഇയില്‍ കനത്ത മഴ തുടരുന്നു; വിമാന സർവീസുകൾ സാധാരണ നിലയിൽ
യുഎഇയില്‍ കനത്ത മഴ തുടരുന്നു; വിമാന സർവീസുകൾ സാധാരണ നിലയിൽ
സ്വന്തം ലേഖകൻ: യുഎഇയില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ കനത്ത മഴയില്‍ ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ ചില ഭാഗങ്ങളില്‍ ഉള്‍പ്പെടെ വെള്ളം കയറി. ഇതേത്തുടര്‍ന്ന് തടസപ്പെട്ട വിമാന സര്‍വിസുകള്‍ പിന്നീട് ഏറെക്കുറെ പുനസ്ഥാപിച്ചു. ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണഗതിയിലായതായി അധികൃതര്‍ അറിയിച്ചു. വിമാനങ്ങളും വരുന്നതിലും പോകുന്നതിലും നേരിയ തടസം മാത്രമേ ഇപ്പോഴുള്ളൂവെന്നു ദുബായ് വിമാനത്താവള അധികൃതര്‍ പറഞ്ഞു. എന്നാല്‍, …
ജിസിസി ഉച്ചകോടി: ഖത്തര്‍ പ്രധാനമന്ത്രിക്ക് സൗദിയില്‍ ഊഷ്‍മള വരവേല്‍പ്പ്; സൽമാൻ രാജാവുമായി സംഭാഷണം
ജിസിസി ഉച്ചകോടി: ഖത്തര്‍ പ്രധാനമന്ത്രിക്ക് സൗദിയില്‍ ഊഷ്‍മള വരവേല്‍പ്പ്; സൽമാൻ രാജാവുമായി സംഭാഷണം
സ്വന്തം ലേഖകൻ: നാല്‍പ്പതാം ജിസിസി ഉച്ചകോടിക്ക് റിയാദില്‍ തുടക്കമായതിന് പിന്നാലെ ഖത്തര്‍ പ്രധാനമന്ത്രിക്ക് സൗദിയില്‍ ഊഷ്മള വരവേല്‍പ്പ്. സൗദി അറേബ്യ-ഖത്തര്‍ പ്രതിസന്ധികള്‍ നിലനില്‍ക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ഖലീഫ അല്‍ഥാനിക്ക് രാജ്യത്ത് മികച്ച സ്വീകരണം ലഭിച്ചത്. അമീറിന് പകരക്കാരനായി എത്തിയ ഖത്തർ പ്രധാനമന്ത്രിയെ നിറഞ്ഞ ചിരിയോടെ സ്വീകരിച്ച സല്‍മാന്‍ രാജാവ് വിവിധ കുശലാന്വേഷണങ്ങളും …
റിയാദ് ജിസിസി ഉച്ചകോടി: വിയോജിപ്പുകൾ മറന്ന് ഇറാനെതിരെ കൈകോർത്ത് ഗൾഫ് രാജ്യങ്ങൾ
റിയാദ് ജിസിസി ഉച്ചകോടി: വിയോജിപ്പുകൾ മറന്ന് ഇറാനെതിരെ കൈകോർത്ത് ഗൾഫ് രാജ്യങ്ങൾ
സ്വന്തം ലേഖകൻ: അംഗരാജ്യങ്ങളുടെ ഐക്യത്തിനും ഇറാനെതിരായ ഒറ്റക്കെട്ടായ നിലപാടിനും ആഹ്വാനം ചെയ്ത് നാല്‍പതാമത് ജിസിസി ഉച്ചകോടി റിയാദിൽ. പ്രതിസന്ധികള്‍ തരണം ചെയ്തതാണ് ജിസിസിയുടെ ചരിത്രമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച സൌദി ഭരണാധികാരി സല്‍മാന്‍ രാജാവ് പറഞ്ഞു. ഐക്യത്തിന്റെ പുതിയ പ്രതീക്ഷകള്‍ക്കാണ് ഉച്ചകോടി തുടക്കം കുറിക്കുന്നതെന്ന് കുവൈത്ത് അമീര്‍ പറഞ്ഞു. ആറ് ജിസിസി അംഗ രാജ്യങ്ങളുടെയും സഹകരണം …
റോഹിങ്ക്യൻ മുസ്ലീം വംശഹത്യ: ഓങ്​ സാൻ സൂചിയെ വിചാരണ ചെയ്ത് അന്താരാഷ്​ട്ര നീതിന്യായ കോടതി
റോഹിങ്ക്യൻ മുസ്ലീം വംശഹത്യ: ഓങ്​ സാൻ സൂചിയെ വിചാരണ ചെയ്ത് അന്താരാഷ്​ട്ര നീതിന്യായ കോടതി
സ്വന്തം ലേഖകൻ: റോഹിങ്ക്യൻ മുസ്​ലിംകൾക്കെതിരെ നടത്തിയ വംശഹത്യ വിചാരണക്ക് ഹേഗിലെ അന്താരാഷ്​ട്ര നീതിന്യായ കോടതിയിൽ ഓങ്​ സാൻ സൂചി ഹാജരായി. കോടതി നടപടികൾ മൂന്നു ദിവസത്തിലധികം നീളും. ആഫ്രിക്കൻ രാജ്യമായ ഗാംബിയ ആണ്​ മ്യാൻമറിലെ വംശഹത്യക്കെതിരെ കോടതിയെ സമീപിച്ചത്​. റോഹിങ്ക്യൻ മുസ്​ലിംകൾക്കെതിരായ വംശഹത്യ ന്യായീകരിക്കാനാണ് ​ഒരുകാലത്ത്​ ജനാധിപത്യത്തിന്റെ മുഖമായിരുന്ന ഓങ്​ സാൻ സൂചിയുടെ തീരുമാനം. ഇത് …
38 പേരുമായി അന്റാർട്ടിക്കയിലേക്ക് പറന്ന ചിലിയൻ സൈനിക വിമാനം കാണാതായി
38 പേരുമായി അന്റാർട്ടിക്കയിലേക്ക് പറന്ന ചിലിയൻ സൈനിക വിമാനം കാണാതായി
സ്വന്തം ലേഖകൻ: 38 പേരുമായി യാത്രപുറപ്പെട്ട ചിലിയന്‍ സൈനിക വിമാനം അന്റാര്‍ട്ടിക്കയിലേക്കുളഅല വഴി മധ്യേ അപ്രത്യക്ഷമായി. ചിലിയില്‍ നിന്നും ടേക്ക് ഓഫ് ചെയ്ത c-130 ഹെര്‍കുലിസ് എന്ന വിമാനമാണ് അപ്രത്യക്ഷമായിരിക്കുന്നത്. 21 യാത്രക്കാരും 17 സൈനിക ഉദ്യോഗസ്ഥരുമാണ് വിമാനത്തില്‍ ഉള്ളത്. അന്റാര്‍ട്ടിക്കയിലെ സൈനിക കേന്ദ്രത്തിലേക്ക് സൈനിക സാമഗ്രികള്‍ എത്തിക്കാനായിരുന്നു വിമാനം പുറപ്പെട്ടത്. എന്നാല്‍ വഴിമധ്യേ വിമാനത്തിന്റെ …
അമിത് ഷായ്ക്കെതിരെ യുഎസ് ഫെഡറൽ കമ്മീഷൻ ഉപരോധം ഏർപ്പെടുത്തിയേക്കും
അമിത് ഷായ്ക്കെതിരെ യുഎസ് ഫെഡറൽ കമ്മീഷൻ ഉപരോധം ഏർപ്പെടുത്തിയേക്കും
സ്വന്തം ലേഖകൻ: പൗരത്വഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസായാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ഉപരോധമേര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് ഫെഡല്‍ കമ്മീഷന്‍ (യു.എസ്.സി.ഐ.ആര്‍.എഫ്) അറിയിച്ചു. പൗരത്വഭേദഗതി ബില്‍ തെറ്റായ ദിശയിലേക്കുള്ള അപകടകരമായ പ്രവണതയാണെന്ന് യുഎസ് ഫെഡറല്‍ കമ്മീഷന്‍ പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്കെതിരാണെന്ന് ആരോപിച്ച് പ്രതിപക്ഷം ഉയര്‍ത്തിയ ശക്തമായ …
ഫിൻലൻഡ് ഭരിക്കാൻ പെൺ‌പട; നേതാവ് സന മറിൻ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി
ഫിൻലൻഡ് ഭരിക്കാൻ പെൺ‌പട; നേതാവ് സന മറിൻ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: ഫിൻലണ്ടിൽ ഭരണപക്ഷസഖ്യത്തിന്റെ ഭാഗമായ അഞ്ചുപാർട്ടികളുടെയും തലപ്പത്ത് ഇപ്പോൾ സ്ത്രീകളാണുള്ളത്. അഞ്ചിൽ നാലുപേരുടെയും പ്രായം മുപ്പതുകളിലാണ്. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവ്, മുപ്പത്തിനാലുകാരിയായ സന മറിൻ അടുത്തയാഴ്ചയോടെ ലോകത്തിലെ ഏറ്റവും ചെറുപ്പക്കാരിയായ പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുക്കും. ഇടതുപക്ഷ സഖ്യത്തിന്റെ നേതാവാണ് മുപ്പത്തിരണ്ടുകാരിയായ ലി ആൻഡേഴ്സൺ. ഗ്രീൻ ലീഗ് എന്ന പാർട്ടിയുടെ നേതൃത്വം മുപ്പത്തിനാലുകാരിയായ മരിയാ ഒഹിസലോയിൽ …
ദക്ഷിണാഫ്രിക്കൻ സുന്ദരി സോസിബിനി ടുന്‍സി മിസ് യൂണിവേഴ്സ്; കിരീടം നേടിക്കൊടുത്തത് ഈ ഉത്തരം
ദക്ഷിണാഫ്രിക്കൻ സുന്ദരി സോസിബിനി ടുന്‍സി മിസ് യൂണിവേഴ്സ്; കിരീടം നേടിക്കൊടുത്തത് ഈ  ഉത്തരം
സ്വന്തം ലേഖകൻ: 2019 ലെ വിശ്വസുന്ദരി പട്ടം സ്വന്തമാക്കി ദക്ഷിണാഫ്രിക്കയുടെ സോസിബിനി ടുന്‍സി. സൗത്ത് ആഫ്രിക്കയിലെ സോളോയില്‍ നിന്നുള്ള 26 കാരിയായ തുന്‍സി ലിംഗസമത്വവുമായി ബന്ധപ്പെട്ട സജീവ പ്രവര്‍ത്തകയാണ്. ലിംഗപരമായ വിവേചനം മൂലമുള്ള അതിക്രമങ്ങള്‍ക്കെതിരെ ടുന്‍സി സോഷ്യല്‍മീഡിയയില്‍ വലിയ തരത്തിലുള്ള ക്യാമ്പയിനുകളുടെ ഭാഗമായി ടുന്‍സി പ്രവര്‍ത്തിച്ചിട്ടുണ്ട്. അവസാന റൗണ്ടിലെ ചോദ്യോത്തര വേളയ്ക്ക് ശേഷമാണ് മിസ് യൂണിവേര്‍സിനെ …
ഉത്തേജക മരുന്ന് തിരിച്ചടിച്ചു; റഷ്യൻ കായികതാരങ്ങൾക്ക് ഒളിമ്പിക്‌സിലും ലോകകപ്പ് ഫുട്‌ബോളിലും വിലക്ക്
ഉത്തേജക മരുന്ന് തിരിച്ചടിച്ചു; റഷ്യൻ കായികതാരങ്ങൾക്ക് ഒളിമ്പിക്‌സിലും ലോകകപ്പ് ഫുട്‌ബോളിലും വിലക്ക്
സ്വന്തം ലേഖകൻ: റഷ്യക്ക് അന്താരാഷ്ട്ര കായികമത്സരങ്ങളില്‍ നിന്നു വിലക്ക്. ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയാണ് (വാഡ) നാലുവര്‍ഷത്തേക്കു വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ അടുത്തവര്‍ഷം ടോക്യോയില്‍ നടക്കുന്ന ഒളിമ്പിക്‌സിലും 2022-ല്‍ ഖത്തറില്‍ നടന്ന ലോകകപ്പ് ഫുട്‌ബോളിലും അതേവര്‍ഷം തന്നെ ബെയ്ജിങ്ങില്‍ നടക്കുന്ന ശീതകാല ഒളിമ്പിക്‌സിലും റഷ്യക്കു പങ്കെടുക്കാനാകില്ല. എന്നാല്‍ അടുത്തവര്‍ഷം നടക്കുന്ന യൂറോകപ്പില്‍ പങ്കെടുക്കാം. യൂറോപ്യന്‍ ഗവേണിങ് ബോഡിയായ …