സ്വന്തം ലേഖകന്‍: സൗദിയിലെ എണ്ണ സംഭരണശാലകള്‍ക്കു നേരെ വീണ്ടും എപ്പോള്‍ വേണമെങ്കിലും ആക്രമണം നടക്കാമെന്ന മുന്നറിയിപ്പുമായി യെമനിലെ ഹൂതി വിമതര്‍. വിദേശികള്‍ എത്രയും പെട്ടെന്ന് പ്രദേശം വിടണമെന്നും അവര്‍ പറഞ്ഞു. അരാംകോയ്ക്കു നേരെ നടത്തിയ ഭീകരാക്രമണം ഡ്രോണുകളും ജെറ്റ് എന്‍ജിനുകളും ഉപയോഗിച്ചായിരുന്നുവെന്നും ഹൂതി വക്താവ് യാഹിയ സരിയ ട്വിറ്ററില്‍ കുറിച്ചു. യെമനു നേരെ സൗദി നടത്തുന്ന …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ നടക്കുന്ന ഹൌഡി മോദി സമ്മേളനത്തില്‍ ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കും. അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം സംഘടിപ്പിക്കുന്ന പരിപാടിയാണ് ഹൌഡി മോദി. ഹൂസ്റ്റണില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കുമെന്ന് വൈറ്റ് ഹൌസ് സ്ഥിരീകരിച്ചു അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം സംഘടിപ്പിക്കുന്ന ഹൗഡി മോദി പരിപാടി …
സ്വന്തം ലേഖകന്‍: രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിക്കു സമീപം ഡ്രോണ്‍ പറത്തിയ യു.എസ് പൗരന്മാര്‍ അറസ്റ്റില്‍. രാഷ്ട്രപതി ഭവനു സമീപം ഡ്രോണ്‍ പറത്തിയ അച്ഛനെയും മകനെയുമാണ് ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണു സംഭവം. ഡ്രോണിലെ വീഡിയോ ക്യാമറ വഴി പകര്‍ത്തിയ അതീവ സുരക്ഷാ മേഖലയുടെ ചിത്രങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രാജ്യ തലസ്ഥാനത്ത് ഡ്രോണുകള്‍ പറത്തുന്നതിനുള്ള വിലക്ക് …
സ്വന്തം ലേഖകന്‍: ചാന്ദ്രയാന്‍2 ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡറിന്റെ ലക്ഷ്യ സ്ഥാനമായിരുന്ന ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ നാസ കൂടുതല്‍ പരിശോധനകള്‍ നടത്തും. ചൊവ്വാഴ്ച ചന്ദ്രയാന്റെ ലക്ഷ്യസ്ഥാനത്തിന് മുകളിലൂടെ പറന്നാണ് നാസയുടെ ലൂണാര്‍ നിരീക്ഷണ ഓര്‍ബറ്റര്‍ നിരീക്ഷണങ്ങള്‍ നടത്തുക. ഇത് വിക്രം ലാന്‍ഡറിനെ കുറിച്ചുള്ള പരിശോധനകള്‍ക്ക് കൂടുതല്‍ വെളിച്ചം പകരുമെന്നാണ് പ്രതീക്ഷപ്പെടുന്നത്. നാസയുടെ റീകാനസിയന്‍സ് ഓര്‍ബിറ്റര്‍ ഈ പ്രദേശത്തിന്റെ …
സ്വന്തം ലേഖകന്‍: അല്‍ ഖ്വയ്ദ നേതാവും ഉസാമ ബിന്‍ലാദന്റെ മകനുമായ ഹംസ ബിന്‍ലാദന്‍ കൊല്ലപ്പെട്ടെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥിരീകരണം. അഫ്ഗാനിസ്ഥാനിലും പാകിസ്താനിലുമായി അമേരിക്ക നടത്തിയ ഓപ്പറേഷനിലാണ് ഹംസ ബിന്‍ലാദന്‍ കൊല്ലപ്പെട്ടതെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. ഹംസ ബിന്‍ലാദന്റെ മരണം അല്‍ ഖ്വയ്ദയെ ഇല്ലാതാക്കാന്‍ സഹായകമാകുമെന്നും ഹംസ ബിന്‍ലാദന്‍ വിവിധ …
സ്വന്തം ലേഖകന്‍: എണ്ണ ഭീമനായ അരാംകോക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തോടെ സൌദി അറേബ്യ ഉത്പാദനം പകുതിയായി കുറച്ചു. ഇതോടെ ആഗോള വിപണിയില്‍ എണ്ണവില കുത്തനെ കൂടിയേക്കും. ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്നും ലോക രാജ്യങ്ങള്‍ രംഗത്ത് വരണമെന്നും സൌദി ഭരണാധികാരികളുമായുള്ള സംഭാഷണത്തിന് ശേഷം അമേരിക്ക പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ സംസ്‌കരണ പ്ലാന്റാണ് കഴിഞ്ഞ ദിവസം …
സ്വന്തം ലേഖകന്‍: ലണ്ടനിലെ ബ്ലെനിം കൊട്ടാരത്തിലെ സ്വര്‍ണ ടോയ്‌ലെറ്റ് മോഷണം പോയി. ആര്‍ട്ട് എക്‌സിബിഷന്റെ ഭാഗമായി ടോയ്‌ലെറ്റ് പൊതുജനങ്ങള്‍ക്ക് പ്രദര്‍ശിപ്പിച്ചപ്പോഴാണ് മോഷണം പോയതെന്ന് പൊലീസ് പറഞ്ഞു. ബ്രിട്ടന്റെ പ്രധാനമന്ത്രിയായിരുന്ന ചര്‍ച്ചിലിന്റെ ജന്മഗൃഹമാണു ഓക്‌സ്ഫഡ്ഷറിലുള്ള ബ്ലെനിം പാലസ്. ചര്‍ച്ചില്‍ ജനിച്ച മുറിയോടു ചേര്‍ന്നുള്ള ശുചിമുറിയിലാണു സ്വര്‍ണ ടോയ്‌ലെറ്റുളളത്. ന്യൂയോര്‍ക്കിലെ ഗുഗന്‍ഹൈം മ്യൂസിയത്തിലാണ് ടോയ്‌ലെറ്റ് ആദ്യം പ്രദര്‍ശനത്തിനു വച്ചത്. …
സ്വന്തം ലേഖകന്‍: മോശം സേവനം നല്‍കുന്ന അഞ്ച് സര്‍ക്കാര്‍ സ്ഥാപനങ്ങളെ പരസ്യമായി പ്രഖ്യാപിച്ച് യു.എ.ഇ. മികച്ച 5 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഒപ്പമാണ് മോശം സ്ഥാപനങ്ങളുടെ പേരും വെളിപ്പെടുത്തിയത്. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂമാണ് ട്വിറ്ററിലൂടെ പ്രഖ്യാപനം നടത്തിയത്. മോശം സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥതലത്തില്‍ അഴിച്ചുപണിയുണ്ടാകും. മികച്ച സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് …
സ്വന്തം ലേഖകന്‍: താഴ്‌വരയില്‍ നിയന്ത്രണങ്ങള്‍ തുടരവേ കശ്മീരിലെ കുട്ടികളെ സ്‌കൂളുകളിലേക്ക് മടങ്ങാന്‍ സഹായിക്കണമെന്ന് ഐക്യരാഷ്ട്ര സഭയോട് ആവശ്യപ്പെട്ട് മലാല യൂസഫ് സായി. ഐക്യരാഷ്ട്ര സഭയിലെ നേതാക്കളോട് ഞാന്‍ ആവശ്യപ്പെടുകയാണ്, കശ്മീരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഇടപെടണം, കശ്മീരികളുടെ വാക്കുകള്‍ കേള്‍ക്കണം, സുരക്ഷിതമായി അവിടത്തെ കുട്ടികളെ സ്‌കൂളുകളിലേക്ക് പോവാന്‍ സഹായിക്കണം മലാല വ്യത്യസ്ത ട്വീറ്റുകളിലൂടെ ആവശ്യപ്പെട്ടു. കശ്മീരില്‍, കുട്ടികളടക്കം, …
സ്വന്തം ലേഖകന്‍: പാര്‍ലമെന്റ് പാസാക്കിയ നിയമം മറികടന്ന് കരാറില്ലാതെ ഒക്ടോബര്‍ 31നു ബ്രെക്‌സിറ്റ് നടപ്പാക്കാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സന്റെ നീക്കത്തിനെതിരേ സ്പീക്കര്‍ ജോണ്‍ ബെര്‍കോ മുന്നറിയിപ്പു നല്‍കി. ഇത്തരമൊരു നടപടിയുണ്ടായാല്‍ പാര്‍ലമെന്റിന്റെ അധികാരം പ്രയോഗിച്ചു നേരിടുമെന്നും സ്പീക്കര്‍ പറഞ്ഞു. പാര്‍ലമെന്റ് നിയമം പാസാക്കിയിട്ടും ഒക്ടോബര്‍ 31 എന്ന തീയതിയില്‍ ജോണ്‍സന്‍ ഉറച്ചുനില്‍ക്കുകയാണ്. അന്ന് എന്തുവന്നാലും …