സ്വന്തം ലേഖകന്‍: പ്രണയത്തിന് അതിര്‍ വരമ്പുകളില്ലെന്ന് ഒരിക്കല്‍ കൂടി ലോകത്തിന് ബോധ്യപ്പെടുത്തുകയാണ് ഇന്ത്യാപാക് ലെസ്ബിയന്‍ ദമ്പതികളായ ബിയാന്‍സയും സൈമയും. കാലിഫോര്‍ണിയയിലായിരുന്നു വിവാഹം. വിവാഹത്തിന്റെ മനോഹരമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ഇരുവര്‍ക്കും ആശംസകളുമായി ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുമാണ് സന്ദേശങ്ങളെത്തുന്നത് സൈമ പാക് സ്വദേശിനിയാണ്. ബിയാന്‍സ കൊളംബിയയിലും വേരുകളുള്ള ഇന്ത്യന്‍ വംശജയാണ്. രണ്ട് പേരും …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് സമ്മേളനം അടുത്ത മാസം രണ്ടാം വാരത്തോടെ അവസാനിപ്പിക്കാനും ഒക്ടോബര്‍ 14നു വീണ്ടും ചേരാനും തീരുമാനം. സമ്മേളനം നേരത്തേ അവസാനിപ്പിക്കാനുള്ള പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നിര്‍ദേശത്തിന് എലിസബത്ത് രാജ്ഞി അനുമതി നല്‍കി. യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ‘ബ്രെക്‌സിറ്റ്’ നടപടിക്രമങ്ങള്‍ ഒക്ടോബര്‍ 31നു തുടങ്ങണമെന്നിരിക്കെ, അടുത്ത സമ്മേളനത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ എംപിമാര്‍ക്ക് …
സ്വന്തം ലേഖകന്‍: അതിര്‍ത്തിയില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കേ പാകിസ്താന്റെ മിസൈല്‍ പരീക്ഷണം. 300 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന ആണവ വാഹക ശേഷിയുള്ള ഗസ്തവി മിസൈലാണ് പാകിസ്താന്‍ പരീക്ഷിച്ചത്. മിസൈല്‍ പരീക്ഷണം സ്ഥിരീകരിച്ചുകൊണ്ട് പാകിസ്താന്‍ സൈന്യത്തിന്റെ വക്താവ് വീഡിയോ പുറത്തു വിട്ടിട്ടുണ്ട്. പരീക്ഷണം വിജയമാണെന്ന് വക്താവ് അവകാശപ്പെടുന്നു. ബലൂചിസ്താനിലെ സോന്‍മിയാനി ടെസ്റ്റിങ് റേഞ്ചില്‍ വെച്ചാണ് പരീക്ഷണം നടത്തിയത്. മിസൈല്‍ …
സ്വന്തം ലേഖകന്‍: കഴിഞ്ഞ ദിവസം രാജിവച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ ജോലിയില്‍ തിരികെ പ്രവേശിക്കില്ലെന്ന് വ്യക്തമാക്കി. കണ്ണന്‍ ഗോപിനാഥിനോട് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച നോട്ടീസ് മലയാളി ഉദ്യോഗസ്ഥന്റെ വീടിന് മുന്നില്‍ പതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇനിയും താന്‍ ജോലിയില്‍ പ്രവേശിക്കുന്നത് ശരിയാകില്ലെന്ന് കണ്ണന്‍ വ്യക്തമാക്കി. ‘കഴിഞ്ഞ …
സ്വന്തം ലേഖകന്‍: കൃഷിഭൂമിക്കായി ആമസോണ്‍ കാടുകളില്‍ തീയിടുന്നതിന് വിലക്കേര്‍പ്പെടുത്തി ബ്രസീല്‍.അറുപത് ദിവസത്തേക്കാണ് ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോല്‍സനാരോ വിലക്കേര്‍പ്പെടുത്തിയത്. അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ഭൂമിയുടെ ശ്വാസകോശമായ ആമസോണ്‍ മഴക്കാടുകള്‍ കത്തിയമരാന്‍ തുടങ്ങിയിട്ട് മൂന്ന് ആഴ്ചകള്‍ പിന്നിട്ടു. ഈ കാഴ്ച ലോകം ഏറെ നിസ്സഹായതയോടെയാണ് നോക്കി നില്‍ക്കുന്നത്. കൃഷിക്കായി കാടുകളില്‍ …
സ്വന്തം ലേഖകന്‍: അവധിക്കാലത്തിന് ശേഷം സ്‌കൂളിലെത്തിയതിന്റെ സങ്കടം സഹിക്കാനാവാതെ വിതുമ്പുന്ന സഹപാഠിയുടെ കൈപിടിച്ച് ആശ്വസിപ്പിക്കുന്ന ക്രിസ്റ്റ്യന്‍ മൂര്‍ എന്ന എട്ടുവയസുകാരന്റെ ചിത്രമാണ് ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ വൈറല്‍. ആഘോഷത്തിമിര്‍പ്പില്‍ നിന്ന് സ്‌കൂളിലെത്തിയ മകന്‍ സങ്കടപ്പെട്ടേക്കുമെന്ന ആശങ്കയില്‍ സ്‌കൂളിന് പുറത്ത് നിന്ന നോക്കി നില്‍ക്കുകയായിരുന്ന അമ്മ കോര്‍ട്ട്‌നി കോക്ക് മൂര്‍ തന്നെയാണ് ഓട്ടിസബാധിതനായ കോണറിനെ ആശ്വസിപ്പിക്കാനായി ക്രിസ്റ്റ്യന്‍ കൈപിടിച്ചതിന്റെ …
സ്വന്തം ലേഖകന്‍: ലിബിയന്‍ തീരത്തുണ്ടായ ബോട്ട് അപകടത്തില്‍ 40 പേര്‍ മരിച്ചതായി ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥി എജന്‍സി. കുടിയേറ്റക്കാരണ് അപകടത്തിന്‍പെട്ടതെന്നും നിരവധിപേരെ രക്ഷപ്പെടുത്തിയതായും അഭയാര്‍ത്ഥി എജന്‍സി വക്താവ് ചാര്‍ലി യാക്‌സി അറിയിച്ചു. തലസ്ഥാനമായ ട്രിപ്പോളിയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ പടിഞ്ഞാറന്‍ നഗരമായ ഖോംസിന് സമീപം ഒരു കുട്ടിയുടേതടക്കം അഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ലിബിയയുടെ തീര …
സ്വന്തം ലേഖകന്‍: പ്രതിരോധ രംഗത്തും സാങ്കേതിക രംഗത്തും റഷ്യയുമായി കൂടുതല്‍ സഹകരത്തിന് ഒരുങ്ങി തുര്‍ക്കി. സാങ്കേതിക മേഖലയില്‍ തുര്‍ക്കിക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍. റഷ്യയുമായുള്ള തുര്‍ക്കിയുടെ ബന്ധം എന്നും നിലനില്‍ക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും പറഞ്ഞു. റഷ്യയില്‍ നടക്കുന്ന വ്യോമയാന പ്രദര്‍ശനമായ മാക് 2019നില്‍ പങ്കെടുത്ത ശേഷം …
സ്വന്തം ലേഖകന്‍: ഗൂഗിളിന്റെ സെല്‍ഫ് ഡ്രൈവിങ് കാര്‍(ഡ്രൈവറില്ലാ കാര്‍)സാങ്കേതികവിദ്യയുടെ വ്യാപാരരഹസ്യങ്ങള്‍ ചോര്‍ത്തിയ കേസില്‍ മുന്‍ ഗൂഗിള്‍ എന്‍ജിനീയര്‍ അന്തോണി ലെവാന്‍ഡോവ്‌സ്‌കിക്കെതിരെ കുറ്റപത്രം. 2016 ലാണ് ഇദ്ദേഹം സ്ഥാപിച്ച സ്റ്റാര്‍ട്ടപ്പ് പിന്നീട് യൂബറുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു തുടങ്ങിയത്. 2017 ല്‍ ഗൂഗിളിന്റെ സെല്‍ഫ് ഡ്രൈവിങ് യൂണിറ്റായ വേമോ വ്യാപാരരഹസ്യങ്ങള്‍ ചോര്‍ത്തിയതിനെ കുറിച്ച് നിയമപരമായി പരാതി നല്‍കിയിരുന്നു. കേസില്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ആരാധകരെ വീണ്ടും രോഷാകുലരാക്കി ഐ.സി.സിയുടെ പുതിയ ട്വീറ്റ്. സച്ചിന്‍ തെണ്ടുല്‍ക്കറും ബെന്‍ സ്റ്റോക്ക്‌സും ഒരുമിച്ചുള്ള ചിത്രം നല്‍കി ‘എക്കാലത്തേയും മികച്ച താരവും സച്ചിന്‍ തെണ്ടുല്‍ക്കറും’ എന്ന് ക്യാപ്ഷന്‍ എഴുതി ഐ.സി.സി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ലണ്ടനില്‍ നടന്ന ലോകകപ്പ് ഫൈനലിന് ശേഷം മികച്ച താരത്തിനുള്ള പുരസ്‌കാരം സച്ചിന്‍ സ്റ്റോക്ക്‌സിന് സമ്മാനിക്കുന്നതായിരുന്നു ഈ …