1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രെക്‌സിറ്റ് ബ്രിട്ടന്റെ നന്മക്ക്, വരാനിരിക്കുന്നത് നല്ല നാളുകളെന്ന് ഹൗസ് ഓഫ് കോമന്‍സില്‍ തെരേസാ മേയ്, രാഷ്ട്രീയം കളിക്കാനുള്ള സമയമല്ല ഇതെന്ന് സ്‌കോട്‌ലന്‍ഡിന് മുന്നറിയിപ്പ്
ബ്രെക്‌സിറ്റ് ബ്രിട്ടന്റെ നന്മക്ക്, വരാനിരിക്കുന്നത് നല്ല നാളുകളെന്ന് ഹൗസ് ഓഫ് കോമന്‍സില്‍ തെരേസാ മേയ്, രാഷ്ട്രീയം കളിക്കാനുള്ള സമയമല്ല ഇതെന്ന് സ്‌കോട്‌ലന്‍ഡിന് മുന്നറിയിപ്പ്
  സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ബ്രിട്ടന്റെ നന്മക്ക്, വരാനിരിക്കുന്നത് നല്ല നാളുകളെന്ന് ഹൗസ് ഓഫ് കോമന്‍സില്‍ തെരേസാ മേയ്, രാഷ്ട്രീയം കളിക്കാനുള്ള സമയമല്ല ഇതെന്ന് സ്‌കോട്‌ലന്‍ഡിന് മുന്നറിയിപ്പ്. ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ക്കായുള്ള ആര്‍ട്ടിക്കിള്‍ 50 നടപ്പാക്കാനുള്ള ബ്രെക്‌സിറ്റ് ബില്‍ പാസായത് അഭിമാന മുഹൂര്‍ത്തമാണെന്ന് പറഞ്ഞ ബ്രിട്ടീഷ് പ്രധാനമന്ത്രി ബ്രിട്ടന്റെ ആകെ നന്മയ്ക്ക് ബ്രെക്‌സിറ്റ് വഴി തെളിക്കുമെന്നും അതിര്‍ത്തികള്‍ക്കും …
നെതര്‍ലന്‍ഡ്‌സ് ബുധനാഴ്ച പോളിംഗ് ബൂത്തിലേക്ക്, അഭയാര്‍ഥി പ്രശ്‌നവും ബ്രെക്‌സിറ്റും ചൂടന്‍ വിഷയങ്ങള്‍, തൂക്കു പാര്‍ലമെന്റിന് സാധ്യതയെന്ന് അഭിപ്രായ സര്‍വേ ഫലങ്ങള്‍
നെതര്‍ലന്‍ഡ്‌സ് ബുധനാഴ്ച പോളിംഗ് ബൂത്തിലേക്ക്, അഭയാര്‍ഥി പ്രശ്‌നവും ബ്രെക്‌സിറ്റും ചൂടന്‍ വിഷയങ്ങള്‍, തൂക്കു പാര്‍ലമെന്റിന് സാധ്യതയെന്ന് അഭിപ്രായ സര്‍വേ ഫലങ്ങള്‍
  സ്വന്തം ലേഖകന്‍: അഭയാര്‍ഥി വിവാദങ്ങള്‍ക്കിടെ നെതര്‍ലന്‍ഡ്‌സ് ബുധനാഴ്ച പോളിംഗ് ബൂത്തിലേക്ക്, തൂക്കു പാര്‍ലമെന്റിന് സാധ്യതയെന്ന് അഭിപ്രായ സര്‍വേ ഫലങ്ങള്‍. 50 അംഗ ജനപ്രതിനിധിസഭയിലേക്ക് 28 പാര്‍ട്ടികള്‍ മത്സരിക്കുമ്പോള്‍ ഒരു പാര്‍ട്ടിക്കു പോലും ഒറ്റക്കു ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരൊറ്റ പാര്‍ട്ടിക്കുപോലും അഭിപ്രായ സര്‍വേകളില്‍ 20% ജനപിന്തുണ നേടാന്‍ കഴിയാത്തത് തൂക്കു മന്ത്രിസഭക്കുള്ള സാധ്യതയാണ് …
തൊഴിലിടങ്ങളില്‍ ശിരോവസ്ത്രം ഉള്‍പ്പെടെയുള്ള മതചിഹ്നങ്ങള്‍ വിലക്കാന്‍ സ്ഥാപന ഉടമക്ക് അധികാരമുണ്ടെന്ന് യൂറോപ്യന്‍ യൂനിയന്‍ നീതിന്യായ കോടതി
തൊഴിലിടങ്ങളില്‍ ശിരോവസ്ത്രം  ഉള്‍പ്പെടെയുള്ള മതചിഹ്നങ്ങള്‍ വിലക്കാന്‍ സ്ഥാപന ഉടമക്ക് അധികാരമുണ്ടെന്ന് യൂറോപ്യന്‍ യൂനിയന്‍ നീതിന്യായ കോടതി
  സ്വന്തം ലേഖകന്‍: തൊഴിലിടങ്ങളില്‍ ശിരോവസ്ത്രം ഉള്‍പ്പെടെയുള്ള മതചിഹ്നങ്ങള്‍ വിലക്കാന്‍ സ്ഥാപന ഉടമക്ക് അധികാരമുണ്ടെന്ന് യൂറോപ്യന്‍ യൂനിയന്‍ നീതിന്യായ കോടതി. ഫ്രാന്‍സിലേയും ബെല്‍ജിയത്തിലേയും ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചു വിടപ്പെട്ട രണ്ടു സ്ത്രീകള്‍ നല്‍കിയ ഹരജിയില്‍ വിധി പറയുകയായിരുന്നു കോടതി. കമ്പനി മതചിഹ്നങ്ങള്‍ വിലക്കാത്ത സാഹചര്യത്തില്‍ കടയിലെത്തുന്നവര്‍ക്ക് തൊഴിലാളികളുടെ ശിരോവസ്ത്രം മാറ്റണമെന്ന് ആവശ്യപ്പെടാന്‍ …
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മോഡി തരംഗമെന്ന പ്രവചനവുമായി യുഎസ് വിദഗ്ദരുടെ പഠനം
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മോഡി തരംഗമെന്ന പ്രവചനവുമായി യുഎസ് വിദഗ്ദരുടെ പഠനം
  സ്വന്തം ലേഖകന്‍: 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മോഡി തരംഗമെന്ന പ്രവചനവുമായി യുഎസ് വിദഗ്ദരുടെ പഠനം. ജോര്‍ജ് വാഷിങ്ടണ്‍ യൂനിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് ആന്‍ഡ് ഇന്റര്‍നാഷനല്‍ അഫയേഴ്‌സ് അസിസ്റ്റന്റ് പ്രഫസര്‍ ആദം സീഗ്‌ഫെല്‍ഡിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍ 2014 ലെ ലോക്‌സഭാ വിജയവും നിയമസഭ തിരഞ്ഞെടുപ്പുകളിലെ വിജയങ്ങളും വ്യക്തമായി പഠന വിധേയമാക്കിയിരുന്നു. ഇപ്പോള്‍ പുറത്തു …
19 വര്‍ഷത്തിന് ശേഷം സെന്‍സസ് നടത്താനൊരുങ്ങി പാകിസ്താന്‍
19 വര്‍ഷത്തിന് ശേഷം സെന്‍സസ് നടത്താനൊരുങ്ങി പാകിസ്താന്‍
  സ്വന്തം ലേഖകന്‍: 19 വര്‍ഷത്തിന് ശേഷം സെന്‍സസ് നടത്താനൊരുങ്ങി പാകിസ്താന്‍. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി മറിയം ഔറംഗസേബും സൈനിക വക്താവ് ആസിഫ് ഗഫൂറും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി രണ്ടു ലക്ഷം സൈനികരെ നിയോഗിക്കും. ബുധനാഴ്ച മുതല്‍ നടപടികള്‍ ആരംഭിക്കും. മെയ് 25 ഓടെ രണ്ടു ഘട്ടങ്ങളിലായാണ് ആറാം സെന്‍സസ് …
ഭേദഗതികള്‍ അംഗീകരിച്ചില്ല, ബ്രെക്‌സിറ്റ് ബില്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സും പാസാക്കി, പ്രധാന കടമ്പ കടന്ന് തെരേസാ മേയ് സര്‍ക്കാര്‍
ഭേദഗതികള്‍ അംഗീകരിച്ചില്ല, ബ്രെക്‌സിറ്റ് ബില്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സും പാസാക്കി, പ്രധാന കടമ്പ കടന്ന് തെരേസാ മേയ് സര്‍ക്കാര്‍
  സ്വന്തം ലേഖകന്‍: ഭേദഗതികള്‍ അംഗീകരിച്ചില്ല, ബ്രെക്‌സിറ്റ് ബില്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സും പാസാക്കി, പ്രധാന കടമ്പ കടന്ന് തെരേസാ മേയ് സര്‍ക്കാര്‍. രാജ്ഞിയുടെ അനുമതിക്കായി സമര്‍പ്പിക്കുന്ന ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയതിനാല്‍ ഉടന്‍ നിയമമാകും. ഇതോടെ യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ആര്‍ട്ടിക്കിള്‍ 50 നടപടികളുമായി തെരേസാ മേയ് സര്‍ക്കാരിന് ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാനും വഴിതെളിഞ്ഞു. …
സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ കഴിഞ്ഞ വര്‍ഷം പൊലിഞ്ഞത് 652 കുരുന്നുകളുടെ ജീവന്‍, യുണിസെഫിന്റെ കണക്കുകള്‍ പുറത്ത്
സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ കഴിഞ്ഞ വര്‍ഷം പൊലിഞ്ഞത് 652 കുരുന്നുകളുടെ ജീവന്‍, യുണിസെഫിന്റെ കണക്കുകള്‍ പുറത്ത്
  സ്വന്തം ലേഖകന്‍: സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ കഴിഞ്ഞ വര്‍ഷം പൊലിഞ്ഞത് 652 കുരുന്നുകളുടെ ജീവന്‍, യുണിസെഫിന്റെ കണക്കുകള്‍ പുറത്ത്. 2015നെ അപേക്ഷിച്ച് കഴിഞ്ഞവര്‍ഷം 20 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളതെന്നും യൂണീസെഫ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വിവിധ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കണക്കുകളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. യഥാര്‍ഥ കണക്കുകള്‍ ഇതിലും അധികമായിരിക്കുമെന്ന് യുണിസെഫ് പറയുന്നു. 652 കുട്ടികളില്‍ …
ചിലിയില്‍ കാട്ടുതീ താണ്ഡവമാടുന്നു, ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചത് 6000 ത്തോളം കുടുംബങ്ങളെ
ചിലിയില്‍ കാട്ടുതീ താണ്ഡവമാടുന്നു, ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചത് 6000 ത്തോളം കുടുംബങ്ങളെ
  സ്വന്തം ലേഖകന്‍: ചിലിയില്‍ കാട്ടുതീ താണ്ഡവമാടുന്നു, ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചത് 6000 ത്തോളം കുടുംബങ്ങളെ. മധ്യചിലിയില്‍ വിനാ ഡെല്‍ മാറിലെ നിരവധി വീടുകളാണു കാട്ടുതീ ചാരമാക്കിയത്. കാട്ടുതീയെ തുടര്‍ന്നു പ്രദേശത്തുനിന്നു 6,000 ത്തോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. അടുത്തുള്ള ചെറു പട്ടണങ്ങളിലേക്കാണ് ഈ ആളുകളെ മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്. രാജ്യതലസ്ഥാനമായ സാന്റിയാഗോയില്‍നിന്നു 120 കിലോമീറ്റര്‍ …
തുര്‍ക്കി വിദേശകാര്യ മന്ത്രിയുടെ യാത്ര തടഞ്ഞു, ഡച്ച് സര്‍ക്കാറിനെതിരെ രൂക്ഷ പ്രതികരണവുമായി തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍
തുര്‍ക്കി വിദേശകാര്യ മന്ത്രിയുടെ യാത്ര തടഞ്ഞു, ഡച്ച് സര്‍ക്കാറിനെതിരെ രൂക്ഷ പ്രതികരണവുമായി തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍
  സ്വന്തം ലേഖകന്‍: തുര്‍ക്കി വിദേശകാര്യ മന്ത്രിയുടെ യാത്ര തടഞ്ഞു, ഡച്ച് സര്‍ക്കാറിനെതിരെ രൂക്ഷ പ്രതികരണവുമായി തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍. റോട്ടര്‍ഡാമില്‍ നടന്ന രാഷ്ട്രീയ റാലിയില്‍ തുര്‍ക്കി വിദേശകാര്യ മന്ത്രി പങ്കെടുക്കാതിരിക്കാനാണ് മന്ത്രിയുടെ യാത്ര ഡച്ച് അധികൃതര്‍ തടഞ്ഞത്. പ്രസിഡന്റിന് കൂടുതല്‍ അധികാരം നല്‍കുന്ന ഭരണഘടന ഭേദഗതിക്കായി തുര്‍ക്കിയില്‍ ഏപ്രിലില്‍ നടക്കുന്ന ഹിതപരിശോധനയുടെ ഭാഗമായി റോട്ടര്‍ഡാമിലെ …
ഒബാമയുടെ നയങ്ങള്‍ക്കെതിരായ ട്രംപിന്റെ വെട്ടിനിരത്തല്‍ തുടരുന്നു, ഒബാമ നിയമിച്ച ഇന്ത്യന്‍ വംശജനായ അറ്റോര്‍ണിയെ പുറത്താക്കി
ഒബാമയുടെ നയങ്ങള്‍ക്കെതിരായ ട്രംപിന്റെ വെട്ടിനിരത്തല്‍ തുടരുന്നു, ഒബാമ നിയമിച്ച ഇന്ത്യന്‍ വംശജനായ അറ്റോര്‍ണിയെ പുറത്താക്കി
  സ്വന്തം ലേഖകന്‍: ഒബാമയുടെ നയങ്ങള്‍ക്കെതിരായ ട്രംപിന്റെ വെട്ടിനിരത്തല്‍ തുടരുന്നു, ഒബാമ നിയമിച്ച ഇന്ത്യന്‍ വംശജനായ അറ്റോര്‍ണിയെ പുറത്താക്കി. മാന്‍ഹട്ടനിലെ ഇന്ത്യന്‍ വംശജനായ അറ്റോര്‍ണി പ്രീത് ഭരാരയെയാണ് ഡോണള്‍ഡ് ട്രംപ് സര്‍ക്കാര്‍ പുറത്താക്കിയത്. മുന്‍ പ്രസിഡന്റ് ബറാക് ഒബാമ നിയമിച്ച 46 അറ്റോര്‍ണിമാരോടും സ്ഥാനമൊഴിയാന്‍ പുതിയ അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിനു …