സ്വന്തം ലേഖകൻ: ചിലിയിൽ പ്രസിഡന്റ് സെബാസ്റ്റ്യൻ പിനേറാ മന്ത്രിസഭയിലെ അംഗങ്ങളെ മുഴുവൻ പുറത്താക്കി. പുതിയ സർക്കാർ രൂപീകരിക്കുന്നതിനായാണു നീക്കം. എന്തു തരത്തിലുള്ള മന്ത്രിസഭാ പുനഃസംഘടനയാണു പിനേറാ ലക്ഷ്യമിടുന്നതെന്നു വ്യക്തമല്ല. സർക്കാരിനെതിരായ ജനങ്ങളുടെ പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെയാണ് നടപടി. ഒരാഴ്ചയിലേറെയായി തുടരുന്ന സംഘർഷത്തിൽ ഇതിനകം 19 പേരാണ് മരിച്ചത്. സാന്പത്തികപരിഷ്കാരങ്ങൾ നടപ്പാക്കണമെന്നും പ്രസിഡന്റ് സെബാസ്റ്റ്യൻ പിനേറാ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് …
സ്വന്തം ലേഖകൻ: ബ്രെക്സിറ്റ് തീയതി നീട്ടിനൽകാൻ യൂറോപ്യൻ യൂണിയൻ യോഗത്തിൽ തത്ത്വത്തിൽ ധാരണ. പുതിയ തീയതി തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പ്രഖ്യാപിച്ചേക്കും. ഡിസംബർ 12-ന് രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടത്താനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നിർദേശത്തിൽ തിങ്കളാഴ്ച പാർലമെന്റിൽ വോട്ടെടുപ്പു നടന്നതിനുശേഷം പുതിയ ബ്രെക്സിറ്റ് തീയതി പ്രഖ്യാപിച്ചാൽ മതിയെന്ന ഫ്രാൻസിന്റെ നിലപാടിനെത്തുടർന്നാണ് യൂണിയൻ തീരുമാനം വൈകിപ്പിച്ചത്. ജനുവരി 31-വരെ ബ്രെക്സിറ്റ് …
സ്വന്തം ലേഖകൻ: ഇന്ത്യ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്കും വ്യവസായികൾക്കും ബ്രസീൽ വീസ ഒഴിവാക്കിയതായി പ്രസിഡന്റ് ജൈർ ബൊൽസൊനാരോ അറിയിച്ചു. ഈ വർഷം ആദ്യം അധികാരത്തിലെത്തിയ ബൊൽസൊനാരോ നേരത്തെ യുഎസ്, ജപ്പാൻ, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്കും വ്യവസായികൾക്കും വീസ ഒഴിവാക്കിയിരുന്നു. എന്നാല്‍ ഈ രാജ്യങ്ങള്‍ ബ്രസീലീയന്‍ പൗരന്‍മാര്‍ക്കുള്ള വിസ ആവശ്യകത പിന്‍വലിച്ചിട്ടില്ല. ബ്രസീല്‍ …
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രാവിലെ ഉണർന്നാൽ ആദ്യം വായിക്കുന്ന പത്രം പ്രിയപ്പെട്ട ന്യൂയോർക്ക് പോസ്റ്റാണ്. ഇനി മുതൽ കൈ കൊണ്ടു തൊടാത്ത 2 പത്രങ്ങൾ വാഷിങ്ടൻ പോസ്റ്റും ന്യൂയോർക്ക് ടൈംസും. ട്രംപിനെതിരെ വാർത്തയെഴുതുന്നതാണു വാഷിങ്ടൻ പോസ്റ്റിനെയും ന്യൂയോർക്ക് ടൈംസിനെയും ശത്രുപട്ടികയിലാക്കിയത്. ഇത്തരം ‘വ്യാജവാർത്ത’ വായിച്ചു മടുത്തതിനാൽ രണ്ടു പത്രങ്ങളുടെയും വരിസംഖ്യ വൈറ്റ്ഹൗസ് …
സ്വന്തം ലേഖകൻ: എസ്സെക്സിൽ ഒരു കണ്ടെയ്‌നർ ലോറിക്കുള്ളിൽ ശ്വാസം മുട്ടി മരിച്ച മലയിൽ കണ്ടെത്തിയ 39 മൃതദേഹങ്ങളെ സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതേയുള്ളൂ. മരിച്ചവരിൽ ഭൂരിഭാഗവും ചൈനീസ് പൗരന്മാരാണ് എന്ന തരത്തിലുള്ള സൂചനകൾ വന്നു തുടങ്ങിയെങ്കിലും അവരുടെ പേരുവിവരങ്ങളൊന്നും തന്നെ ഇതുവരെ യുകെ പൊലീസ് പുറത്തുവിട്ടിട്ടില്ല. എന്നാൽ, അതിനിടെ മരിച്ചവരുടെ കൂട്ടത്തിൽ തങ്ങളുടെ 26 -കാരിയായ മകൾ …
സ്വന്തം ലേഖകൻ: സൗദിയില്‍ വിദേശികൾക്ക് ദീർഘകാല താമസസൌകര്യവും ആനൂകൂല്യങ്ങളും നൽകുന്ന പ്രിവിലേജ് ഇഖാമ വിതരണം അടുത്തമാസം ആരംഭിച്ചേക്കും. അമ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ ഇതിനോടകം തന്നെ അപേക്ഷകൾ നല്‍കിയിട്ടുണ്ട്. പദ്ധതി വഴി രാജ്യത്ത് പതിനായിരം കോടി റിയാലിന്റെ വിദേശ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. നവംബർ പകുതിയോടെ പ്രിവിലേജ് ഇഖാമയുടെ ആദ്യ ബാച്ച് വിതരണം ചെയ്തേക്കുമെന്നാണ് സൂചന. ഇക്കഴിഞ്ഞ …
സ്വന്തം ലേഖകൻ: ബ്രെക്സിറ്റ് പ്രതിസന്ധിയിൽനിന്നു കരകയറാൻ തെരഞ്ഞെടുപ്പു മാത്രമാണു പോംവഴിയെന്ന അഭിപ്രായത്തിൽ ഉറച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോൺസൻ. ഡിസംബർ 12നു തെരഞ്ഞെടുപ്പു നടത്താൻ നിർദേശിക്കുന്ന പ്രമേയം തിങ്കളാഴ്ച ഹൗസ് ഓഫ് കോമൺസിൽ സർക്കാർ അവതരിപ്പിക്കുമെന്നു സ്കൈന്യൂസ് റിപ്പോർട്ട് ചെയ്തു. എന്നാൽ പ്രതിപക്ഷം ഇതിനെ അനുകൂലിക്കുമോ എന്നു വ്യക്തമല്ല. മൂന്നിൽ രണ്ടു ഭൂരിപക്ഷം ഇല്ലാതെ പ്രമേയം …
സ്വന്തം ലേഖകൻ: ലണ്ടനു സമീപം എസക്സിൽ ലോറിയിൽ ഘടിപ്പിച്ച ശീതീകരിച്ച ഷിപ്പിംഗ് കണ്ടെയ്നറിൽ കണ്ടെത്തിയത് ചൈനീസ് പൗരന്മാരുടെ മൃതദേഹങ്ങളാണെന്നു തിരിച്ചറിഞ്ഞു. ബ്രിട്ടനിലേക്ക് മനുഷ്യക്കടത്തു നടത്തുന്നതിനിടെ സംഭവിച്ച ദുരന്തമാണിതെന്ന് അനുമാനിക്കുന്നു. സംഭവത്തിൽ അറസ്റ്റിലായ വടക്കൻ അയർലൻഡ് സ്വദേശി മോ റോബിൻസണെ(25) പോലീസ് ചോദ്യംചെയ്തുവരുന്നു. എസക്സിലെ വാട്ടർഗ്ലേഡ് വ്യവസായ പാർക്കിൽ ബുധനാഴ്ച പുലർച്ചെയാണ് മൃതദേഹങ്ങൾ നിറഞ്ഞ കണ്ടെയ്‌നർ കണ്ടെത്തിയത്. …
സ്വന്തം ലേഖകൻ: ആമസോൺ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസിന് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി എന്ന പദവി നഷ്ടപ്പെട്ടു. ആമസോണിന്റെ മൂന്നാം പാദ ഫലങ്ങള്‍ മോശമായതിനെ തുടര്‍ന്ന് സ്റ്റോക്ക് മൂല്യത്തില്‍ ബെസോസിന് 700 കോടി ഡോളർ നഷ്ടമായതോടെയാണ് ബിൽ ഗേറ്റ്സിന് വീണ്ടും ഒന്നാം സ്ഥാനം നേടാനായത്. വ്യാഴാഴ്ച നടന്ന വ്യാപാരത്തിൽ ആമസോൺ ഓഹരികൾ ഏഴ് ശതമാനം …
സ്വന്തം ലേഖകൻ: ലൈംഗിക ആക്രമണത്തിനെതിരെ നൽകിയ പരാതി പിൻവലിക്കാൻ വിസമ്മതിച്ച പെൺകുട്ടിയെ തീ കൊളുത്തി കൊന്ന കേസിൽ മതപാഠശാലാ പ്രധാന അധ്യാപകൻ അടക്കം 16 പേരെ ബംഗ്ലദേശ് കോടതി വധശിക്ഷയ്ക്കു വിധിച്ചു.കഴിഞ്ഞ ഏപ്രിൽ 10 നാണു നസ്രത്ത് ജഹാൻ റഫി (18) കൊല്ലപ്പെട്ടത്. പ്രധാന അധ്യാപകനെതിരെ മാർച്ച് അവസാനമാണു പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. ഇതേ …