സ്വന്തം ലേഖകന്‍: മൈക്കിള്‍ ചുഴലിക്കാറ്റ്; ഫ്‌ലോറിഡയില്‍ വ്യാപക നാശനഷ്ടം; രണ്ടു പേര്‍ മരിച്ചു; യുഎസിന്റെ ചരിത്രത്തിലെ മൂന്നാമത്തെ വിനാശകാരിയായ ചുഴലിക്കാറ്റ്. പതിനൊന്നുകാരി ഉള്‍പ്പെടെ രണ്ടു പേരാണ് ഇതുവരെ മരിച്ചത്. കനത്ത മഴയില്‍ തീരമേഖലയിലെ നഗരങ്ങള്‍ വെള്ളത്തിനടിയിലായി. മരങ്ങള്‍ കടപുഴകി പല സ്ഥലങ്ങളിലും ഗതാഗതം അസാധ്യമായി. ശക്തി ക്ഷയിച്ച കാറ്റ് നോര്‍ത്ത്, സൗത്ത് കരോളൈന സംസ്ഥാനങ്ങളിലേക്കു നീങ്ങി. …
സ്വന്തം ലേഖകന്‍: എന്‍എച്ച്എസ് ഇമിഗ്രേഷന്‍ സര്‍ചാര്‍ജ് ഇരട്ടിയാക്കി യുകെയിലെ തെരേസാ മേയ് സര്‍ക്കാര്‍; വിസ പുതുക്കാനുള്ളവര്‍ക്കും സന്ദര്‍ശക വിസയില്‍ ബ്രിട്ടനില്‍ എത്തുന്നവര്‍ക്കും അധിക ഭാരം. 2015 ല്‍ നിലവില്‍ വന്ന എന്‍എച്ച്എസ് ഇമിഗ്രേഷന്‍ സര്‍ചാര്‍ജാണ് ഇരട്ടിയാക്കിയത്. വര്‍ഷം 200 പൗണ്ട് നല്‍കിയിരുന്ന സ്ഥാനത്ത് ഇനി മുതല്‍ 400 പൗണ്ടാണ് നല്‍കേണ്ടി വരുക. യൂറോപ്യന്‍ യൂണിയന് പുറത്ത് …
സ്വന്തം ലേഖകന്‍: ഇന്ത്യയും റഷ്യയും തമ്മില്‍ കൂടുതല്‍ പ്രതിരോധ കരാറുകള്‍ ഒപ്പിടും; യുഎസ് ഉപരോധം വിലങ്ങു തടിയാകില്ലെന്ന് റഷ്യന്‍ അംബാസഡര്‍; ഇന്ത്യയോട് എന്തു സമീപനമെടുക്കും എന്നു വ്യക്തമാക്കാതെ ട്രംപ്. കരാറുകള്‍ സംബന്ധിച്ചു ചര്‍ച്ചകള്‍ നടക്കുകയാണെന്നും അമേരിക്കന്‍ ഉപരോധം കരാറുകള്‍ക്കു വിലങ്ങുതടിയാകില്ലെന്നും റഷ്യന്‍ അംബാസഡര്‍ നിക്കോളയ് കുദാഷേവ് പറഞ്ഞു. അടുത്തിടെ റഷ്യയില്‍നിന്ന് എസ്400 മിസൈല്‍ പ്രതിരോധ സംവിധാനം …
സ്വന്തം ലേഖകന്‍: ശ്രീലങ്കയുടെ ഹമ്പന്തോഡ തുറമുഖം ചൈന സൈനികത്താവളമാക്കില്ല; അമേരിക്കയുടെ ആശങ്ക തള്ളി ശ്രീലങ്കന്‍ പ്രധാനമന്ത്രി. ചൈനയ്ക്കു 99 വര്‍ഷത്തേക്കു പാട്ടത്തിനു നല്‍കിയ ശ്രീലങ്കയുടെ ഹമ്പന്തോഡ തുറമുഖം അവര്‍ സൈനികത്താവളമാക്കി മാറ്റുമെന്ന യുഎസിന്റെ ഭയം അസ്ഥാനത്താണെന്നു ശ്രീലങ്ക പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറഞ്ഞു. 140 കോടി ഡോളറിന്റെ വായ്പ തിരിച്ചടയ്ക്കാന്‍ നിര്‍വാഹമില്ലാതെ ശ്രീലങ്ക കഴിഞ്ഞ വര്‍ഷം …
സ്വന്തം ലേഖകന്‍: സാങ്കേതിക തകരാര്‍; റഷ്യയുടെ സോയുസ് റോക്കറ്റ് വിക്ഷേപിച്ചതിനു ശേഷം അടിയന്തിരമായി തിരിച്ചിറക്കി; ബഹിരാകാശ സഞ്ചാരികള്‍ സുരക്ഷിതര്‍. സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് റോക്കറ്റ് കസ്ഖ്സ്ഥാനില്‍ അടിയന്തരമായി നിലത്തിറക്കിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് രണ്ടു സഞ്ചാരികളുമായി റോക്കറ്റ് വിക്ഷേപിച്ചത്. സഞ്ചാരികള്‍ രണ്ട് പേരും സുരക്ഷിതരാണെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസും യുഎസ് ബഹിരാകാശ …
സ്വന്തം ലേഖകന്‍: ‘അത് കൊലയാളിയെ വാടകയ്‌ക്കെടുക്കുന്നതു പോലെ,’ ഗര്‍ഭച്ഛിദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മാര്‍പാപ്പ. വത്തിക്കാനിലെ സെയ്ന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യവേയാണ് പരാമര്‍ശം. തന്റെ ജന്മരാജ്യമായ അര്‍ജന്റീനയില്‍ ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കാനുള്ള ബില്‍ പാസാക്കിയതിനെ മാര്‍പാപ്പ എതിര്‍ത്തിരുന്നു. ‘ഗര്‍ഭച്ഛിദ്രം നടത്തുകയെന്നാല്‍ ഒരാളെ ഒഴിവാക്കുകയെന്നാണ്. ഒരാളെ ഒഴിവാക്കി പ്രശ്‌നം പരിഹരിക്കാന്‍ വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തുന്നതുപോലെ. ഇത് നീതിയാണോ? മനുഷ്യജീവനെ വിലകുറച്ച് …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ആത്മഹത്യാ പ്രവണതയ്ക്ക് തടയിടാന്‍ പ്രത്യേക മന്ത്രിയെ നിയമിച്ച് പ്രധാനമന്ത്രി തെരേസാ മേയ്. ആത്മഹത്യാ പ്രവണതയ്ക്ക് എതിരേയുള്ള പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക മന്ത്രിയെ നിയമിച്ചത്. നിലവില്‍ ആരോഗ്യവകുപ്പു കൈകാര്യം ചെയ്യുന്ന ജാക്കി ഡോയില്‍ പ്രൈസിനാണു പുതിയ വകുപ്പിന്റെയും ചുമതല. ലണ്ടനില്‍ ആരംഭിച്ച പ്രഥമ ലോക മാനസികാരോഗ്യ ഉച്ചകോടിയിലാണ് തെരേസാ മേ പ്രഖ്യാപനം …
സ്വന്തം ലേഖകന്‍: ഉഗ്രരൂപം പൂണ്ട് മൈക്കിള്‍ ചുഴലിക്കൊടുങ്കാറ്റ് ഫ്‌ലോറിഡയിലേക്ക്; മൂന്ന് യുഎസ് സംസ്ഥാനങ്ങളില്‍ അടിയന്തിരാവസ്ഥ; കാറ്റിനു മുന്നോടിയായി പേമാരിയും മിന്നല്‍ പ്രളയവും. മൈക്കിള്‍ യുഎസ് സംസ്ഥാനമായ ഫ്‌ലോറിഡയുടെ വടക്കുപടിഞ്ഞാറന്‍ തീരത്തേക്ക് അടുത്തതോടെ മൂന്നു തീര സംസ്ഥാനങ്ങളില്‍ യുഎസ് ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിതീവ്രത സൂചിപ്പിക്കുന്ന ‘കാറ്റഗറി 4’ വിഭാഗത്തില്‍പ്പെട്ട ചുഴലിക്കാറ്റിന് അകമ്പടിയായി തീരമേഖലകളില്‍ പേമാരി തുടങ്ങിയിട്ടുണ്ട്. …
സ്വന്തം ലേഖകന്‍: കോഴിക്കോട് നിന്ന് ജിദ്ദയിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റും പുനഃസ്ഥാപിക്കും. ഇവ പുനഃസ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചതായി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി അറിയിച്ചു. ഡല്‍ഹിയില്‍ ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി, എയര്‍ ഇന്ത്യ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ പ്രദീപ് സിങ് ഖറോള എന്നിവരുമായി എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി. …
സ്വന്തം ലേഖകന്‍: റഫാല്‍ ഇടപാടില്‍ റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കണമെന്ന് നിര്‍ബന്ധിത വ്യവസ്ഥ; ളിപ്പെടുത്തലുമായി ഫ്രഞ്ച് മാധ്യമം. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഡിഫന്‍സിനെ ഇടപാടില്‍ പങ്കാളിയാക്കല്‍ നിര്‍ബന്ധിത വ്യവസ്ഥയായിരുന്നുവെന്ന് ഫ്രഞ്ച് കമ്പനി ദസോ ഏവിയേഷന്റെ ആഭ്യന്തര രേഖകള്‍ തെളിയിക്കുന്നതായി ഫ്രഞ്ച് മാധ്യമം ‘മീഡിയ പാര്‍ട്ട്’ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ ആയുധ വിപണിയിലേക്കുള്ള തുറുപ്പ് ചീട്ടായതിനാല്‍ ആയുധ …