1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയില്‍ വിവിധ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ പണമിടപാട് നിര്‍ബന്ധമാക്കുന്നു
സൗദിയില്‍ വിവിധ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ പണമിടപാട് നിര്‍ബന്ധമാക്കുന്നു
സ്വന്തം ലേഖകൻ: സൗദിയില്‍ ബാര്‍ബര്‍ ഷോപ്പുകളിലും, ലോണ്ടറികളിലും, ബ്യൂട്ടി പാര്‍ലറുകളിലും ഓണ്‍ലൈന്‍ പണമിടപാട് നിര്‍ബന്ധമാക്കുന്നു. രാജ്യത്തെ ബിനാമി ബിസിനസുകള്‍ തടയുന്നതിന്‍റെ ഭാഗമായാണ് പുതിയ നടപടി. നിയമം ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരും. സൗദിയില്‍ ബാര്‍ബര്‍ ഷോപ്പുകളും, ലോണ്ടറികളും, സ്ത്രീകള്‍ക്കുള്ള ബ്യൂട്ടി പാര്‍ലറുകളും ഇനി ഡിജിറ്റലാകും. ഇവിടങ്ങളില്‍ ഓണ്‍ലൈന്‍ പണമടക്കല്‍ സംവിധാനം നിര്‍ബന്ധമാക്കി. ഏപ്രില്‍ മുതലാണ് നിയമം …
കൊറോണ കൂടുതല്‍ രാജ്യങ്ങളിലേക്ക്; ജാഗ്രതാ നിർദേശങ്ങളുമായി ബഹ്റൈൻ ആരോഗ്യ മന്ത്രാലയം
കൊറോണ കൂടുതല്‍ രാജ്യങ്ങളിലേക്ക്; ജാഗ്രതാ നിർദേശങ്ങളുമായി  ബഹ്റൈൻ ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകൻ: ചൈനക്ക് പുറത്തും കൊറോണ ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു. കൊറോണ ബാധിച്ച് ചൈനക്ക് പുറത്ത് മരിച്ചവരുടെ എണ്ണം 57 ആയി. കൊറോണയെ തുടര്‍ന്ന് ജപ്പാന്‍ തീരത്ത് പിടിച്ചിട്ട ആഡംബരക്കപ്പലില്‍ നിന്നുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. കൊറോണയുടെ ഭീകരത നേരത്തെ ചൈനയില്‍ മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുകയാണ്. ചൈനയെക്കാള്‍ വേഗത്തിലാണ് യൂറോപ്പിലും പശ്ചിമേഷ്യയിലും കൊറോണ വ്യാപിക്കുന്നത്. …
റിയാദിന്റെ മുഖഛായ മാറ്റാന്‍ കിരീടാവകാശി; പ്രധാന റോഡുകള്‍ പുതുക്കി പണിയും
റിയാദിന്റെ മുഖഛായ മാറ്റാന്‍ കിരീടാവകാശി; പ്രധാന റോഡുകള്‍ പുതുക്കി പണിയും
സ്വന്തം ലേഖകൻ: സൗദി തലസ്ഥാന നഗരത്തിന്റെ മുഖഛായ മാറ്റുന്നതിനായി റിയാദിലെ മുഴുവന്‍ പ്രധാന റോഡുകളും വികസിപ്പിക്കാന്‍ സൗദി കിരീടാവകാശിയുടെ നിര്‍ദേശം. പൊതു ഗതാഗത പദ്ധതി വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി പ്രധാന ഹൈവേകളിലെ ജംങ്ഷനുകള്‍ വീതികൂട്ടും. വിവിധ റോഡുകളില്‍‌ ട്രാക്കുകളും വര്‍ധിപ്പിക്കും. കിങ് അബ്ദുൽ അസീസ് പൊതുഗതാഗത സംവിധാനം നടപ്പാകുന്നതിന്‍റെ ഭാഗമായിട്ടാണ് പദ്ധതി. നഗരത്തെ ചുറ്റുന്ന റിങ്റോഡുകളും പ്രധാന …
കൊറോണ: ഉംറ യാത്രക്ക് താൽക്കാലിക വിലക്കുമായി സൌദി; കരിപ്പൂരിൽ യാത്രക്കാരെ തിരിച്ചിറക്കി
കൊറോണ: ഉംറ യാത്രക്ക് താൽക്കാലിക വിലക്കുമായി സൌദി; കരിപ്പൂരിൽ യാത്രക്കാരെ തിരിച്ചിറക്കി
സ്വന്തം ലേഖകൻ: : ഉംറ യാത്രക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങി തീര്‍ത്ഥാടന യാത്രക്കാര്‍. കൊറോണ വൈറസ് (COVID-19) ബാധയുടെ പശ്ചാത്തലത്തില്‍ ഉംറ തീര്‍ത്ഥാടന യാത്രയ്ക്കും മദീന സന്ദര്‍ശനത്തിനും സൗദി അറേബ്യ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയത്. ഇതോടെയാണ് ഉംറ യാത്രയ്ക്ക് ഒരുങ്ങിയ തീർത്ഥാടകർ വിമാനത്താവളത്തിൽ കുടുങ്ങിയത്. 400 ലേറെ പേരാണ് കരിപ്പൂര്‍ …
ഡല്‍ഹി കലാപത്തിന് കാരണം മോദിയുടെ നയങ്ങള്‍; തുറന്നടിച്ച് ഗാര്‍ഡിയൻ മുഖപ്രസംഗം
ഡല്‍ഹി കലാപത്തിന് കാരണം മോദിയുടെ നയങ്ങള്‍; തുറന്നടിച്ച് ഗാര്‍ഡിയൻ മുഖപ്രസംഗം
സ്വന്തം ലേഖകൻ: ദല്‍ഹി കലാപത്തിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഭജനപരമായ നയങ്ങള്‍ ആണെന്ന് വിമര്‍ശിച്ചു കൊണ്ട് അന്താരാഷ്ട്ര മാധ്യമമായ ദ ഗാര്‍ഡിയന്റെ എഡിറ്റോറിയല്‍. എഡിറ്റോറിയലില്‍ മോദി അധികാരത്തിലേറിയതു മുതല്‍ നടപ്പിലാക്കുന്ന ഹിന്ദുത്വ അജണ്ടകളും ഗുജറാത്ത് കലാപവും ഉള്‍പ്പെടെ ഈയടുത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞ മുസ്‌ലിം വിരുദ്ധ പ്രസ്താവനകളും കൂടി ചൂണ്ടിക്കാണിക്കുന്നു. ദല്‍ഹിയില്‍ …
ഇന്റർനാഷണൽ റോമിങ് നിരക്കുകൾ പുതുക്കി എയർടെൽ; വിദേശ യാത്രക്കാർക്ക് ആശ്വാസം
ഇന്റർനാഷണൽ റോമിങ് നിരക്കുകൾ പുതുക്കി എയർടെൽ; വിദേശ യാത്രക്കാർക്ക് ആശ്വാസം
സ്വന്തം ലേഖകൻ: വിദേശ യാത്ര നടത്തുന്ന ഉപയോക്താക്കള്‍ക്ക് വേണ്ടി എയര്‍ടെല്‍ രാജ്യാന്തര റോമിങ് സേവനം നവീകരിച്ചു. എയര്‍ടെലിന്റെ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് ഇനി എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് ഉപയോഗിച്ച് അവരുടെ രാജ്യാന്തര റോമിങ് പാക്കേജ് ഉപയോഗ വിവരങ്ങള്‍ തത്സമയം അറിയാം. അന്താരാഷ്ട്ര റോമിങ് പരിധിയോട് അടുക്കുമ്പോള്‍ അനാവശ്യ ഉപയോഗം കുറയ്ക്കാനും അമിത ഉപയോഗം വഴി ഉണ്ടാകാവുന്ന ചാര്‍ജുകള്‍ …
ഡൽഹി കലാപം; മരണസംഖ്യ 38, കേസ് അന്വേഷണം ക്രെെം ബ്രാഞ്ചിന്
ഡൽഹി കലാപം; മരണസംഖ്യ 38, കേസ് അന്വേഷണം ക്രെെം ബ്രാഞ്ചിന്
സ്വന്തം ലേഖകൻ: ഡൽഹി സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 38 ആയി. 200 ലേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്. വടക്കു കിഴക്കൻ ഡൽഹിയിലെ സംഘർഷം അന്വേഷിക്കാൻ ക്രെെം ബ്രാഞ്ചിനെ ചുമതലപ്പെടുത്തി. ഡൽഹി പൊലീസായിരുന്നു ഇതുവരെ കേസ് അന്വേഷിച്ചിരുന്നത്. രണ്ട് പ്രത്യേക സംഘങ്ങളായാണ് ക്രെെം ബ്രാഞ്ച് കേസ് അന്വേഷിക്കുക. വടക്കു കിഴക്കൻ ഡൽഹിയിലെ സംഘർഷത്തിൽ കുറ്റക്കാരായ എല്ലാവർക്കുമെതിരെ ശക്‌തമായ നടപടിയെടുക്കുമെന്ന് …
കൊറോണ: മരണം 2711 ആയി; ഓസ്ട്രിയ, ക്രൊയേഷ്യ, സ്വിറ്റ്സര്‍ലണ്ട് എന്നീ രാജ്യങ്ങളിലും വൈറസ് ബാധ
കൊറോണ: മരണം 2711 ആയി; ഓസ്ട്രിയ, ക്രൊയേഷ്യ, സ്വിറ്റ്സര്‍ലണ്ട് എന്നീ രാജ്യങ്ങളിലും വൈറസ് ബാധ
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധയില്‍ മരണസംഖ്യ 2711 ആയി. 80,389 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 27,483 പേര്‍ക്ക് അസുഖം ഭേദമായി. അതേസമയം ഓസ്ട്രിയ, ക്രൊയേഷ്യ, സ്വിറ്റ്സര്‍ലണ്ട് എന്നീ രാജ്യങ്ങളില്‍ കൂടി രോഗം സ്ഥിരീകരിച്ചു. ഇറ്റലിയില്‍ കൊറോണ ബാധിതരുടെ എണ്ണം 300ആയി ഉയര്‍ന്നു. ഇതുവരെ 11 മരണമാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. അതിര്‍ത്തികള്‍ അടച്ചുള്ള നിയന്ത്രണം തല്‍ക്കാലം …
ദുബായിലും അബുദാബിയിലും സൌദിയിലും അതിശക്തമായ പൊടിക്കാറ്റ്: യുഎഇയില്‍ ജാഗ്രതാ നിര്‍ദേശം
ദുബായിലും അബുദാബിയിലും സൌദിയിലും അതിശക്തമായ പൊടിക്കാറ്റ്: യുഎഇയില്‍ ജാഗ്രതാ നിര്‍ദേശം
സ്വന്തം ലേഖകൻ: ശക്തമായ പൊടിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ യുഎഇയില്‍ ജാഗ്രതാ നിര്‍ദേശം. അബുദാബിയിലും ദുബായിലും ഇന്നു രാവിലെ ശക്തമായ മണല്‍ക്കാറ്റാണ് അനുഭവപ്പെട്ടത്. മണല്‍ക്കാറ്റിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞു. ഭാഗികമായി തെളിഞ്ഞ കാലാവസ്ഥയോടൊപ്പം പൊടിയും മണലും ആകാശം നിറയ്ക്കുമെന്നാണു ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്ര(എന്‍സിഎം)ത്തിന്റെ മുന്നറിയിപ്പ്. റോഡില്‍ കാഴ്ച കുറയുന്ന സാഹചര്യത്തില്‍ വാഹനയാത്രക്കാര്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണം. കാഴ്ചയുടെ പരിധി …
ബഹ്റൈനില്‍ കൊറോണ ബാധിതരുടെ എണ്ണം 26; സ്കൂളുകള്‍ക്ക് രണ്ടാഴ്ച അവധി
ബഹ്റൈനില്‍ കൊറോണ ബാധിതരുടെ എണ്ണം 26; സ്കൂളുകള്‍ക്ക് രണ്ടാഴ്ച അവധി
സ്വന്തം ലേഖകൻ: ബഹ്റൈനില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 26 ആയി. ഇറാനില്‍ നിന്ന് നേരിട്ടല്ലാത്ത വിമാനങ്ങളില്‍ ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ മൂന്ന് ബഹ്റൈനി സ്ത്രീകള്‍ക്കാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച മാത്രം രാജ്യത്ത് ഒന്‍പത് പേര്‍ക്ക് കൊറോണ വൈറസ് …