1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊറോണ വൈറസ് ബാധ: ഹോങ്‌കോങ്ങില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
കൊറോണ വൈറസ് ബാധ: ഹോങ്‌കോങ്ങില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി ഹോങ്‌കോങ്. നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സ്‌കൂളുകള്‍ ഫെബ്രുവരി 17വരെ പ്രവര്‍ത്തിക്കില്ല. ചൈനയിലേക്കുള്ള എല്ലാ ഔദ്യോഗിക യാത്രകളും റദ്ദാക്കിയിട്ടുമുണ്ട്. ഹോങ്‌കോങ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കാരി ലാം ആണ് പ്രഖ്യാപനം നടത്തിയത്. ചൈനയുമായുള്ള സമ്പര്‍ക്കം കുറയ്ക്കുന്നതിനുള്ള നിരവധി നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ഹോങ്‌കോങ്ങിനെയും വൂഹാന്‍ നഗരത്തെയും …
ഇറാൻ മിസൈൽ ആക്രമണം: 34 യുഎസ് സൈനികരുടെ തലച്ചോറിന് ക്ഷതം; സ്ഥിരീകരിച്ച് പെന്റഗൺ
ഇറാൻ മിസൈൽ  ആക്രമണം: 34 യുഎസ് സൈനികരുടെ തലച്ചോറിന് ക്ഷതം; സ്ഥിരീകരിച്ച് പെന്റഗൺ
സ്വന്തം ലേഖകൻ: ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ അമേരിക്കയുടെ 34 സൈനികരുടെ തലച്ചോറിന് പരിക്കേറ്റതായി പെന്‍റഗണ്‍ സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സക്ക് വിധേയരാക്കിയ ഇവരില്‍ 11 പേര്‍ പരുക്കില്‍ നിന്ന് മോചിതരായെന്നും പെന്‍റഗണ്‍ അറിയിക്കുന്നു. ഖുദ്സ് ഫോഴ്സ് തലവന്‍ സുലൈമാനിയുടെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ശക്തമായ വ്യോമാക്രമണമായിരുന്നു ഇറാഖിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയത്. ജനുവരി …
ആമസോൺ മേധാവിയുടെ ഫോൺ ചോർത്തൽ: സൗദി കിരീടാവകാശിക്ക് പങ്കില്ലെന്ന് സൌദി
ആമസോൺ മേധാവിയുടെ ഫോൺ ചോർത്തൽ: സൗദി കിരീടാവകാശിക്ക് പങ്കില്ലെന്ന് സൌദി
സ്വന്തം ലേഖകൻ: ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ഫോൺ ചോർത്തിയതിൽ സൗദി കിരീടാവകാശിക്ക് ബന്ധമുണ്ടെന്ന വാദം തള്ളി സൌദി അറേബ്യ. പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകളാണെന്നും തങ്ങള്‍ ഇത് നേരത്തെ തള്ളിക്കളഞ്ഞതാണെന്നും സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫര്‍ഹാന്‍ വ്യക്തമാക്കി. തുര്‍ക്കിയിലെ സൌദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ട സൌദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗി വാഷിങ്ടൺ …
നൂറ്റാണ്ടിലെ ഏറ്റവും വലിയ കവര്‍ച്ചയിൽ യൂറോപ്പിന് നഷ്ടമായത് ആറായിരം കോടി ഡോളര്‍!
നൂറ്റാണ്ടിലെ ഏറ്റവും വലിയ കവര്‍ച്ചയിൽ യൂറോപ്പിന് നഷ്ടമായത് ആറായിരം കോടി ഡോളര്‍!
സ്വന്തം ലേഖകൻ: നൂറ്റാണ്ടിലെ ഏറ്റവും വലിയ കവര്‍ച്ചയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന യൂറോപ്പിലെ നികുതി വെട്ടിപ്പ് കേസില്‍ പണം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. 30 ബില്യണ്‍ ഡോളര്‍ നഷ്ടമുണ്ടായ ജര്‍മനിയാണ് കേസില്‍ വിചാരണ ആരംഭിച്ചതോടെ പണം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷ സജീവമാക്കിയത്. ബാങ്ക് ഉദ്യോഗസ്ഥരായ രണ്ടുപേര്‍ ചേര്‍ന്ന് വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലായി ഏകദേശം 60 ബില്യണ്‍ ഡോളറിന്റെ …
റോഹിങ്ക്യൻ പ്രശ്നം: അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി ഗാംബിയന്‍ നിയമമന്ത്രിയുടെ വിജയം
റോഹിങ്ക്യൻ പ്രശ്നം: അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി ഗാംബിയന്‍ നിയമമന്ത്രിയുടെ വിജയം
സ്വന്തം ലേഖകൻ: റോഹിങ്ക്യന്‍ മുസ്‌ലിം ന്യൂനപക്ഷം വംശഹത്യക്കിരയാകാതിരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മ്യാന്മറിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി. 1948ലെ വംശഹത്യ വിരുദ്ധ കണ്‍വെന്‍ഷന്റെ നിര്‍ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച 17 അംഗ കോടതി, റോഹിങ്ക്യകളുടെ അവകാശങ്ങള്‍ക്കു മേല്‍ മ്യാന്മര്‍ ഭരണകൂടം അപരിഹാര്യമായ കോട്ടം വരുത്തിയതായി അഭിപ്രായപ്പെട്ടു. വിഷയത്തിന്റെ അടിയന്തര സ്വഭാവം പരിഗണിച്ചാണ് കോടതി താല്‍ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചത്. സര്‍ക്കാറിന്റെ …
കൊറോണ വൈറസിനു മുന്നിൽ വിറച്ച് ലോകം; ചൈനയില്‍ മരണം 26 ആയി; മുംബൈയും ഭീതിയിൽ
കൊറോണ വൈറസിനു മുന്നിൽ വിറച്ച് ലോകം; ചൈനയില്‍ മരണം 26 ആയി; മുംബൈയും ഭീതിയിൽ
സ്വന്തം ലേഖകൻ: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി. 830 പേരില്‍ വൈറസ് സ്ഥിരീകരിച്ചു. വൈറസ് ബാധയുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി. വൈറസ് ബാധിത പ്രദേശത്തെ ജനങ്ങള്‍ രണ്ടാഴ്ച പുറത്തിറങ്ങരുതെന്ന് നിര്‍ദേശം. ചൈനീസ് വന്‍മതില്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. കൊറോണ വൈറസ് ബാധ …
മോദിയും ബി.ജെ.പിയും ഇന്ത്യന്‍ ജനാധിപത്യത്തെ തകർക്കുന്നു: ദി എക്കണോമിസ്റ്റ് മാസിക
മോദിയും ബി.ജെ.പിയും ഇന്ത്യന്‍ ജനാധിപത്യത്തെ തകർക്കുന്നു: ദി എക്കണോമിസ്റ്റ് മാസിക
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പിയെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ദി എക്കണോമിസ്റ്റ് മാസിക. ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന ആശയത്തെ നരേന്ദ്രമോദി സര്‍ക്കാര്‍ തകര്‍ത്തു കൊണ്ടിരിക്കുകയാണെന്നാണ് മാസിക വിമര്‍ശിച്ചത്. നരേന്ദ്രമോദി സര്‍ക്കാര്‍ പാസാക്കിയ പൗരത്വഭേദഗതി നിയമത്തെയും മാസിക വിമര്‍ശിക്കുന്നു. മാസികയുടെ കവര്‍ ചിത്രം ട്വീറ്റ് ചെയ്തുകൊണ്ടാണ് ദി എക്കണോമിസ്റ്റ് തങ്ങളുടെ നിലപാട് അറിയിച്ചത്. നരേന്ദ്രമോദി ഹിന്ദുരാഷ്ട്രം …
ദുബായിൽ വാഹനം വാടകക്ക് നല്‍കുന്ന എല്ലാ സ്ഥാപനങ്ങളും ആര്‍.ടി.എയില്‍ രജിസ്റ്റര്‍ ചെയ്യണം
ദുബായിൽ വാഹനം വാടകക്ക് നല്‍കുന്ന എല്ലാ സ്ഥാപനങ്ങളും ആര്‍.ടി.എയില്‍ രജിസ്റ്റര്‍ ചെയ്യണം
സ്വന്തം ലേഖകൻ: ദുബൈയില്‍ വാഹനം വാടകക്ക് നല്‍കുന്ന മുഴുവന്‍ സ്ഥാപനങ്ങളും റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദേശം. യാത്രക്കാരെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ മാത്രമല്ല ചരക്കുകള്‍ കൊണ്ടുപോകുന്ന വാഹനങ്ങളും ആര്‍.ടി.എയുടെ അനുമതി നേടിയിരിക്കണം. റെന്റ് എ കാര്‍ കമ്പനികള്‍ക്ക് പുറമെ ബസ്, ട്രക്ക്, വിനോദ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍, മോട്ടോര്‍ സൈക്കിളുകള്‍, സൈക്കിളുകള്‍ തുടങ്ങിയവയെല്ലാം വാടകക്ക് …
സൗദിയില്‍ മലയാളി നഴ്സിനെ ബാധിച്ചത് മെര്‍സ് കൊറോണ വൈറസ്; ആരോഗ്യനിലയിൽ പുരോഗതി
സൗദിയില്‍ മലയാളി നഴ്സിനെ ബാധിച്ചത് മെര്‍സ് കൊറോണ വൈറസ്; ആരോഗ്യനിലയിൽ പുരോഗതി
സ്വന്തം ലേഖകൻ: സൗദിയില്‍ മലയാളി നഴ്സിനെ ബാധിച്ചത് മെര്‍സ് കൊറോണ വൈറസെന്ന് സ്ഥിരീകരണം. അസീര്‍ നാഷണല്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ള യുവതിയുടെ നില മെച്ചപ്പെട്ടു. കൊറോണ വൈറസ് ബാധമൂലം ചൈനയിലെ വുഹാനില്‍ മെഡിക്കല്‍ കോളജില്‍ കുടുങ്ങിയ മലയാളികളുള്‍പ്പെടെയുള്ള 46 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സുരക്ഷിതരാണ്. ചൈനയില്‍ നിന്നെത്തി പനി ബാധിച്ച യുവാവ് എറണാകുളത്ത് ആശുപത്രിയിലും വിദ്യാര്‍ഥി കോട്ടയത്തും നിരീക്ഷണത്തിലാണ്. …
ബ്രെക്സിറ്റിന് ദിവസങ്ങൾ ബാക്കി നിൽക്കെ ബിൽ പാസാക്കി ഇരു സഭകളും; ഭേദഗതിയുമായി പ്രഭുസഭ
ബ്രെക്സിറ്റിന് ദിവസങ്ങൾ ബാക്കി നിൽക്കെ ബിൽ പാസാക്കി ഇരു സഭകളും; ഭേദഗതിയുമായി പ്രഭുസഭ
സ്വന്തം ലേഖകൻ: ബ്രെക്സിറ്റ്‌ നടപ്പിലാക്കാൻ എട്ടു ദിവസം മാത്രം ശേഷിക്കെ ബ്രെക്സിറ്റ്‌ ബിൽ ഇരു സഭകളും പാസ്സാക്കി. നേരത്തെ പാർലമെന്റിൽ അവതരിപ്പിച്ച് പാസ്സാക്കിയ ബിൽ പ്രഭുസഭ ഭേദഗതികളോടെ തിരിച്ചയയ്ക്കുകയായിരുന്നു. പ്രഭുസഭയുടെ അംഗീകാരത്തോടെ ബിൽ വീണ്ടും പാസായിരിക്കുകയാണ്. ജനുവരി 31 നാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തേക്ക് പോകുന്നത്. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകാൻ …