1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“മെഹുല്‍ ചോക്‌സി തട്ടിപ്പുകാരന്‍; ഇന്ത്യയിലേക്ക് തിരിച്ചയക്കും,” പ്രഖ്യാപനവുമായി ആന്റിഗ്വ പ്രധാമന്ത്രി
“മെഹുല്‍ ചോക്‌സി തട്ടിപ്പുകാരന്‍; ഇന്ത്യയിലേക്ക് തിരിച്ചയക്കും,” പ്രഖ്യാപനവുമായി ആന്റിഗ്വ പ്രധാമന്ത്രി
സ്വന്തം ലേഖകൻ: മെഹുല്‍ ചോക്‌സി തട്ടിപ്പുകാരനാണെന്ന് ആന്റിഗ്വ പ്രധാന മന്ത്രി ഗാസ്റ്റണ്‍ ബ്രൗണി പറഞ്ഞു. ഇന്ത്യക്ക് ചോക്‌സിക്കെതിരെ അന്വേഷണം നടത്താനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മെഹുല്‍ ചോക്‌സി ഒരു തട്ടിപ്പുകാരനാണ്. ഞങ്ങളുടെ രാജ്യത്തിന് അദ്ദേഹത്തെ സംരക്ഷിച്ചതുകൊണ്ട് ഒരു ഗുണവുമില്ല. ചോക്‌സിയുടെ അപ്പീലുകള്‍ തള്ളിയതിനുശേഷം ഇന്ത്യയിലേക്ക് തിരിച്ചയക്കും. ചോക്‌സി സഹകരിക്കുന്ന മുറയ്ക്ക് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണവുമായി മുന്നോട്ടു …
“ട്രം‌പിനോട് പോകാൻ പറ,” ഭൂമിയ്ക്ക് വേണ്ടി പോരാടുന്ന ഗ്രെറ്റയ്ക്ക് കൈ കൊടുത്ത് ഒബാമ
“ട്രം‌പിനോട് പോകാൻ പറ,” ഭൂമിയ്ക്ക് വേണ്ടി പോരാടുന്ന ഗ്രെറ്റയ്ക്ക് കൈ കൊടുത്ത് ഒബാമ
സ്വന്തം ലേഖകൻ: വാഷിംഗ്‍ടൺ ഡിസിയിലേക്ക്, തന്‍റെ പരിസ്ഥിതി അവബോധ പ്രചാരണ യാത്രയുമായി എത്തിയ പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ത്യൂൻബെർഗിന് ഒരു വലിയ അതിഥിയുണ്ടായിരുന്നു. മറ്റാരുമല്ല, മുൻ അമേരിക്കൻ പ്രസിഡന്‍റ് ബരാക് ഒബാമ. യുഎന്നിൽ ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തുന്നതിന് മുമ്പാണ് ഗ്രെറ്റ വാഷിംഗ്‍ടൺ ഡിസിയിലെത്തിയത്. ”പതിനാറ് വയസ്സേയുള്ളൂ ഗ്രെറ്റയ്ക്ക്. എന്നിട്ടും, നമ്മുടെ ഭൂമിയുടെ ഏറ്റവും വലിയ …
“ഇന്ത്യയിലേക്ക് വരൂ, നിക്ഷേപകര്‍ക്ക് സുവര്‍ണാവസരം,” അമേരിക്കൻ വ്യവസായികളെ ക്ഷണിച്ച് പ്രധാനമന്ത്രി മോദി
“ഇന്ത്യയിലേക്ക് വരൂ, നിക്ഷേപകര്‍ക്ക് സുവര്‍ണാവസരം,” അമേരിക്കൻ വ്യവസായികളെ ക്ഷണിച്ച് പ്രധാനമന്ത്രി മോദി
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിക്ഷേപങ്ങള്‍ നടത്താനുള്ള സുവര്‍ണാവസരമാണ് ഇപ്പോള്‍ ഉള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂയോര്‍ക്കില്‍ നടക്കുന്ന ബ്ലൂംബര്‍ഗ് ഗ്ലോബല്‍ ബിസിനസ് ഫോറത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ യുഎസ് കമ്പനികളെ നരേന്ദ്ര മോദി സ്വാഗതം ചെയ്തു. “നിക്ഷേപങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്നെങ്കില്‍ ഇന്ത്യയിലേക്ക് വരൂ. വലിയ വിപണിയില്‍ നിക്ഷേപങ്ങള്‍ നടത്താനും പുതിയ സംരഭങ്ങള്‍ തുടങ്ങാനും …
യു.എ.ഇയുടെ ആകാശ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് ഹസ്സ അല്‍ മന്‍സൂരി ബഹിരാകാശ കേന്ദ്രത്തില്‍ കാലുകുത്തി
യു.എ.ഇയുടെ ആകാശ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് ഹസ്സ അല്‍ മന്‍സൂരി ബഹിരാകാശ കേന്ദ്രത്തില്‍ കാലുകുത്തി
സ്വന്തം ലേഖകൻ: അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍ അറബ് ലോകത്തിന്റെ കൈയൊപ്പ് ചാര്‍ത്തി യു.എ.ഇയുടെ വിജയ കുതിപ്പ്. ആദ്യ ഇമറാത്തി ബഹിരാകാശ യാത്രികന്‍ ഹസ്സ അല്‍ മന്‍സൂരി അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍ കാലുകുത്തി. അടുത്ത മാസം മൂന്ന് വരെ ഹസ്സ സ്പേസ് സ്റ്റേഷനില്‍ ഗവേഷണങ്ങളുമായി തുടരും. കസാഖിസ്താനിലെ ബേക്കനൂര്‍ കോസ്മോഡ്രോമില്‍ നിന്നായിരുന്നു യു.എ.ഇയുടെ ചരിത്ര കുതിപ്പ്. യു.എ.ഇ …
ബ്രിട്ടീഷ് പാര്‍ലമെന്‍റ് സസ്പെന്‍ഡ് ചെയ്ത പ്രധാനമന്ത്രിയുടെ നടപടി യു.കെ സുപ്രിം കോടതി റദ്ദാക്കി; ജോൺസൺ രാജിവക്കണമെന്ന് എം‌പിമാർ
ബ്രിട്ടീഷ് പാര്‍ലമെന്‍റ് സസ്പെന്‍ഡ് ചെയ്ത പ്രധാനമന്ത്രിയുടെ നടപടി യു.കെ സുപ്രിം കോടതി റദ്ദാക്കി; ജോൺസൺ രാജിവക്കണമെന്ന് എം‌പിമാർ
സ്വന്തം ലേഖകൻ: പാര്‍ലമെന്‍റ് സസ്പെന്‍ഡ് ചെയ്ത പ്രധാനമന്ത്രിയുടെ നടപടി യു.കെ സുപ്രിം കോടതി റദ്ദാക്കി. സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്‍റ് അംഗങ്ങള്‍ രംഗത്തു വന്നു. ബ്രക്സിറ്റ് നിലപാടിലുറച്ച് മുന്നോട്ട് പോകുന്നതിനിടെയാണ് ബോറിസ് ജോണ്‍സന് തിരിച്ചടിയായി സുപ്രീം കോടതിയുടെ നടപടി. പാര്‍ലമെന്‍റെ സസ്പെന്‍റ് ചെയ്ത കോടതിപ്രധാനമന്ത്രിയുടെ നടപടി നിയമ …
ഖത്തർ തീവ്രവാദികള്‍ക്ക് ധനസഹായം നല്‍കുന്നതായി സൌദി; അരാംകോ ആക്രമണം സംബന്ധിച്ച തർക്കം ചൂടുപിടിക്കുന്നു; സമാധാനപരമായ പരിഹാരം കാണണമെന്ന് ഫ്രഞ്ച് പ്രസിഡന്റ്
ഖത്തർ തീവ്രവാദികള്‍ക്ക് ധനസഹായം നല്‍കുന്നതായി സൌദി; അരാംകോ ആക്രമണം സംബന്ധിച്ച തർക്കം ചൂടുപിടിക്കുന്നു; സമാധാനപരമായ പരിഹാരം കാണണമെന്ന് ഫ്രഞ്ച് പ്രസിഡന്റ്
സ്വന്തം ലേഖകൻ: അരാംകോ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷങ്ങള്‍ ചൂടുപിടിക്കുന്നു. ഇറാന് സാമ്പത്തിക സഹായം നല്‍കുന്നു എന്ന പേരില്‍ സൗദി ഖത്തറിനെതിരെ ആരോപണവുമായി രംഗത്തെത്തി. ഖത്തര്‍ തീവ്രവാദികള്‍ക്ക് സംരക്ഷണം നല്‍കുന്നതും മറ്റു രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നതും ഇപ്പോഴും തുടരുകയാണെന്നാണ് സൗദി വിദേശകാര്യസഹമന്ത്രി അബെല്‍ അല്‍ ജുബൈര്‍ ആരോപിക്കുന്നതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യു.എന്‍ …
രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ അധികാര ദുർവിനിയോഗം; വിദേശ രാജ്യത്തിന്റെ സഹായം തേടി; ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് അന്വേഷണം പ്രഖ്യാപിച്ച് സ്പീക്കര്‍ നാന്‍സി പെലോസി
രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ അധികാര ദുർവിനിയോഗം; വിദേശ രാജ്യത്തിന്റെ സഹായം തേടി; ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് അന്വേഷണം പ്രഖ്യാപിച്ച് സ്പീക്കര്‍ നാന്‍സി പെലോസി
സ്വന്തം ലേഖകൻ: പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് അന്വേഷണം പ്രഖ്യാപിച്ച് സ്പീക്കര്‍ നാന്‍സി പെലോസി. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ നടപടിയെടുക്കാന്‍ വിദേശരാജ്യത്തിന്റെ സഹായം തേടിയതിന്റെ പേരിലാണ് ട്രംപിനെതിരെ യുഎസ് പ്രതിനിധിസഭ ഇംപീച്ച്മെന്റ് നടപടിക്കൊരുങ്ങുന്നത്. പ്രസിഡന്റ് എന്ന നിലയിലുള്ള അധികാരം ദുരുപയോഗം ചെയ്ത് തിരഞ്ഞെടുപ്പ് വിജയത്തിനായി വിദേശ രാജ്യത്തിന്റ സഹായം തേടിയെന്നാണ് ട്രംപിനെതിരായ ആരോപണം. താന്‍ …
“എന്റെ ജനനേന്ദ്രിയം സര്‍ക്കാരിന്റേതല്ല,” വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാക്കാനുള്ള ഇന്തോനേഷ്യൻ സർക്കാരിനെതിരെ രോഷം തിളയ്ക്കുന്നു
“എന്റെ ജനനേന്ദ്രിയം സര്‍ക്കാരിന്റേതല്ല,” വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാക്കാനുള്ള ഇന്തോനേഷ്യൻ സർക്കാരിനെതിരെ രോഷം തിളയ്ക്കുന്നു
സ്വന്തം ലേഖകൻ: വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാക്കാനാരുങ്ങുന്ന ഇൻഡൊനീഷ്യന്‍ സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം. വിവാഹേതര ലൈംഗികബന്ധം, സ്വവർഗ ലൈംഗികത എന്നിവ ക്രിമിനല്‍കുറ്റമാക്കാനാണ് സർക്കാർ നീക്കം. ഇതിനെതിരെ ജക്കാര്‍ത്തയിലെ പാര്‍ലമെന്റിന് മുന്നില്‍ ആയിരത്തിലധികം വിദ്യാര്‍ഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍കുറ്റമാക്കുകയാണെങ്കില്‍ ലൈംഗിക തൊഴിലാളികൾ, വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നവര്‍ എന്നിവരെയെല്ലാം പുതിയ നിയമം ബാധിക്കും. …
ചാനൽ പരിപാടിയിൽ പ്രധാനമന്ത്രി മോദിയെ പരിഹസിച്ചു; ഹസന്‍ മിന്‍ഹാജിനെ ഹൗഡി മോദിയില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ലെന്ന് ആരോപണം
ചാനൽ പരിപാടിയിൽ പ്രധാനമന്ത്രി മോദിയെ പരിഹസിച്ചു; ഹസന്‍ മിന്‍ഹാജിനെ ഹൗഡി മോദിയില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ലെന്ന് ആരോപണം
സ്വന്തം ലേഖകൻ: ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ ടെലിവിഷന്‍ ഹാസ്യതാരം ഹസന്‍ മിന്‍ഹാജിനെ ഹൗഡി മോദി പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ലെന്നാരോപണം. മിന്‍ഹാജിന്റെ ഷോയായ ‘പാട്രിയറ്റ് ആക്ടില്‍’ മോദിയെ പരിഹസിച്ചു സംസാരിച്ചതാണ് കാരണമെന്ന് പരിപാടിയുടെ അധികൃതര്‍ ഇദ്ദേഹത്തെ അറിയിച്ചു. ഇന്ത്യയിലെ കഴിഞ്ഞ ലോക്സഭാ ഇലക്ഷനെയും കശ്മീരിലെ സൈന്യത്തിനെയും ആക്ഷേപ ഹാസ്യ രൂപത്തില്‍ പരിഹസിച്ച ഹസന്‍ മിന്‍ഹാജ് നേരത്തെ വിവാദത്തിലായിരുന്നു. …
കശ്മീർ പ്രശ്നത്തിൽ അമേരിക്കൻ മധ്യസ്ഥത ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടാൽ മാത്രമെന്ന് ട്രം‌പ്; മോദി, ട്രം‌പ് കൂടിക്കാഴ്ച ഇന്ന്; ട്രം‌പിനെ ജയിപ്പിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം വിവാദത്തിൽ
കശ്മീർ പ്രശ്നത്തിൽ അമേരിക്കൻ മധ്യസ്ഥത ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടാൽ മാത്രമെന്ന് ട്രം‌പ്; മോദി, ട്രം‌പ് കൂടിക്കാഴ്ച ഇന്ന്; ട്രം‌പിനെ ജയിപ്പിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം വിവാദത്തിൽ
സ്വന്തം ലേഖകൻ: കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ആവശ്യമെങ്കിൽ മാത്രം മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹൂസ്റ്റണിൽ ഹൗഡി മോദി പരിപാടി കഴിഞ്ഞ് ഒരുദിവസം പിന്നിടുമ്പോഴാണ് ട്രംപിന്റെ പ്രതികരണം. “ഞാൻ എപ്പോഴും സഹായിക്കാൻ തയ്യാറാണ്. എന്നാൽ അത് ഈ രണ്ടു പേരെയും ആശ്രയിച്ചിരിക്കുന്നു. ഞാൻ തയ്യാറാണ്, സന്നദ്ധനാണ്, എനിക്കതിന് കഴിയുകയും ചെയ്യും. …