പ്രവാസികള്‍ക്ക് വോട്ടവകാശം ഏര്‍പ്പെടുത്തണമെന്ന കമ്മീഷന്റെ നിര്‍ദ്ദേശം അംഗീകരിക്കാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനച്ചിരുന്നെങ്കിലും ഏത് വിധത്തിലുള്ള വോട്ടിംഗാണ് ഏര്‍പ്പെടുത്തേണ്ടത് എന്ന കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു.
ജൂലൈ 12 ന് ആണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ ദിവസം അവരുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് ബാങ്കോക്കിലേക്ക് നാടുകടത്താന്‍ അബുദാബി തീരുമാനിച്ചത്.
മൊസില്ല ഫയര്‍ഫോക്‌സ് ബ്രൗസറില്‍ അഡോബി ഫളാഷിന്റെ എല്ലാ പതിപ്പുകളും ബ്ലോക്ക് ചെയ്തു. ഫയര്‍ഫോക്‌സിന്റെ മാര്‍ക്ക് ഷ്മിഡ്ത് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഫ്‌ളാഷിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ട സമയമായെന്ന് ഫെയ്‌സ്ബുക്കിന്റെ ഹെഡ് ഓഫ് സെക്യൂരിറ്റി കഴിഞ്ഞദിവസം പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
ഒരു അയല്‍രാജ്യമെന്ന നിലയില്‍ ഇറാനുമായി എല്ലാ മേഖലയിലും നല്ല സൗഹൃദം സ്ഥാപിക്കാനും പരസ്പരം ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാതിരിക്കാനുമാണ് ആഗ്രഹമെന്ന് ഇറാന്‍ പറഞ്ഞു. യെമനിലെ ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കുന്നതിനെ കുറിച്ചും യെമനികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനെ കുറിച്ചും ഇരു നേതാക്കളും സംസാരിച്ചു.
ജസ്റ്റിസ് ലോധ കമ്മിയുടെ ശുപാര്‍ശകള്‍ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യാന്‍ ടീമുകള്‍ക്കും ഉടമകള്‍ക്കും അവസരമുണ്ടാകും. വിധിയെ ചോദ്യം ചെയ്യുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വൃത്തങ്ങള്‍ അറിയിച്ചു.
ഐഎസ് ക്യാംപില്‍ പരിശീലനം നേടുന്ന തീവ്രവാദികള്‍ക്ക് മുന്‍പിലായിരുന്നു ഈ കണ്ണില്ലാത്ത ക്രൂരത. കൊല്ലപ്പെട്ട കുഞ്ഞിന്റെ പിതാവിനെ ആഴ്ചകള്‍ക്ക് മുമ്പ് ഐ.എസ് തലയറുത്ത് കൊലപ്പെടുത്തിയിരുന്നു.
സാമ്പത്തിക അരക്ഷിതാവസ്ഥയില്‍ സ്തംഭിച്ച് നില്‍ക്കുന്ന ഗ്രീസിന്റെ കടം തീര്‍ക്കുന്നതിനായി ബ്രിട്ടീഷ് നികുതി ദായകരുടെ പണം ഉപയോഗിക്കില്ലെന്ന് ട്രെഷറി സ്രോതസ്സുകളെ ഉദ്ധരിച്ച് ബിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ലേബര്‍ പാര്‍ട്ടി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികള്‍ സര്‍ക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്തു. എന്നാല്‍ ശമ്പള സുതാര്യതയുടെ കാര്യത്തിലുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ലേബര്‍ പാര്‍ട്ടി ആരോപിച്ചു.
അമേരിക്കന്‍ റാപ്പര്‍ 50 സെന്റ് യുഎസ് ബാങ്ക്‌റപ്‌സി കോര്‍ട്ടില്‍ പാപ്പര്‍ഹര്‍ജിക്ക് അപേക്ഷ നല്‍കി. കര്‍ട്ടിസ് ജെയിംസ് ജാക്ക്‌സണാണ് 50 സെന്റ് എന്ന സ്റ്റേജ് നെയിമില്‍ അറിയപ്പെടുന്നത്.
ലോകത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തെ അണുയുദ്ധത്തിന് സമാനമായ പ്രാധാന്യത്തോടെ കാണണമെന്ന് യുകെ ഫോറിന്‍ മിനിസ്റ്റര്‍. കാലാവസ്ഥാ വ്യതിയാനം കൊണ്ട് നേരിട്ടുണ്ടാകുന്ന ദുരന്തങ്ങളേക്കാള്‍ ഭീകരം അല്ലാതെയുണ്ടാകുന്നവയാണെന്ന് ബറോണസ് ജോയ്‌സ് അനെലെ മുന്നറിയിപ്പ് നല്‍കി.