ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ സ്വീകരിച്ചുപോരുന്ന കാലഹരണപ്പെട്ട തന്ത്രങ്ങളും രീതികളുമാണ് രാജ്യത്ത് തീവ്രവാദ ഭീഷണി വര്‍ദ്ധിക്കാന്‍ കാരണമെന്ന് മുന്‍ ഷാഡോ ഹോം സെക്രട്ടറി ഡേവിഡ് ഡേവിസ്. തീവ്രവാദ ആക്രമണങ്ങളെ പ്രതിരോധിക്കാനും അവ നടപ്പാക്കാതിരിക്കാനുമാണ് ഏജന്‍സികള്‍ ശ്രദ്ധിക്കുന്നത്, അതിന് പിന്നിലുള്ള ശക്തികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഏജന്‍സികള്‍ക്ക് സാധിക്കുന്നില്ലെന്നും ഡേവിസ് പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ച കുറ്റത്തിന് മുന്‍ പോപ്പ് താരം ഗ്യാരി ഗ്ലിറ്ററിന് 16 വര്‍ഷം ജയില്‍ശിക്ഷ വിധിച്ചു. 1975നും 1980നും ഇടയ്ക്ക് നടന്ന പീഡനങ്ങളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ കോടതി ശിക്ഷിച്ചത്.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനായ ജിഹാദി ജോണ്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഡേവിഡ് ഹെയ്ന്‍സ്, തന്റെ ഭര്‍ത്താവിന്റെ ഘാതകനെ ജീവനോടെ പിടികൂടണമെന്ന ആവശ്യവുമായി രംഗത്ത്.
കുട്ടികള്‍ സ്‌കൂള്‍ വിട്ടു വന്നാല്‍ ആദ്യം ചെയ്യുന്നത് ടിവിയുടെ മുന്നില്‍ കുത്തിയിരിക്കലാണോ ? എങ്കില്‍ നിങ്ങള്‍ സൂക്ഷിക്കണം. കാരണം ദിവസവും രണ്ട് മണിക്കൂറിലധികം ടി.വിയ്ക്ക് മുന്നില്‍ ചെലവഴിക്കുന്ന കുട്ടികളുടെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുമെന്നാണ് പുതിയ പഠനം.
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേന അടച്ച് വെയ്ക്കാന്‍ സാധിക്കില്ലെന്ന വ്യക്തമായ സന്ദേശം ലോകത്തിന് നല്‍കി കൊണ്ട് ഫ്രഞ്ച് മാഗസിനായ ഷാര്‍ലി യെബ്ദോയുടെ പുതിയ പതിപ്പ്.
വിഖ്യാത ചിത്രകാരന്‍ പബ്ലോ പിക്കാസോയുടെ മോഷ്ടിക്കപ്പെട്ട പെയ്ന്റിംഗ് ന്യുയോര്‍ക്കില്‍ കണ്ടെത്തി. പാരീസിലെ ഒരു സ്‌റ്റോര്‍ റൂമില്‍ നിന്ന് 2001ല്‍ കാണാതായ 'ദ് ഹെയര്‍ ഡ്രസര്‍' എന്ന പെയ്ന്റിംഗാണ് കണ്ടെത്തിയത്
സൂപ്പര്‍മാര്‍ക്കറ്റുകളില്‍നിന്ന് വാങ്ങുന്ന ഫ്രഷ് ചിക്കനില്‍ മാരകമായ വിഷാംശമുണ്ടെന്ന് പഠനം. ഇത്തരത്തില്‍ വിറ്റഴിക്കപ്പെടുന്ന 70 മുതല്‍ 72.9 ശതമാനം ചിക്കനുകളും ഇത്തരത്തില്‍ മനുഷ്യന്റെ ആരോഗ്യത്തിന് ദോഷം ചെയ്യുന്നതാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
>ജിഹാദി ജോണ്‍ എന്നറിയപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റി ഭീകരവാദിയുടെ പേര് മുഹമ്മദ് എംവാസിയാണെന്നും ഇയാള്‍ ലണ്ടന്‍ സ്വദേശിയാണെന്നും കണ്ടെത്തല്‍.
രണ്ട് വര്‍ഷത്തിനകം മനുഷ്യന്റെ തല മാറ്റി വെയ്ക്കാനുള്ള ശസ്ത്രക്രിയ നടത്താന്‍ സാധിക്കുമെന്ന അവകാശവാദവുമായി ഇറ്റാലിയന്‍ സര്‍ജന്‍. ഈ ജൂണ്‍ മാസത്തില്‍ യുഎസിലെ മേരിലാന്‍ഡില്‍ നടക്കുന്ന അമേരിക്കന്‍ അക്കാഡമി ഓഫ് ന്യൂറോളജിക്കല്‍ ആന്‍ഡ് ഓര്‍ത്തോപീഡിക് സര്‍ജന്‍സ് കോണ്‍ഫറന്‍സില്‍ സെര്‍ജിയോ കനവെറോ തന്റെ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കും.
ഘര്‍വാപ്പസി മൂലം കേരളത്തില്‍ അനേകം പെന്തക്കോസ്ത് വിഭാഗങ്ങള്‍ തകര്‍ച്ചാ ഭീഷണിയില്‍. വിശ്വാസികളെ കൂടെ നിര്‍ത്താന്‍ പാസ്‌റ്റെര്‍മാര്‍ നെട്ടോട്ടമോടുന്നു.