ആംആദ്മിയില്‍ പോര് മുറുകുന്നു, പുത്തന്‍ പ്രതീക്ഷയുടെ ഭാവി അനിശ്ചിതത്വത്തില്‍
ഫോബ്‌സ് മാസിക പ്രസിദ്ധീകരിച്ച സമ്പന്നരുടെ പട്ടികയില്‍ ഒന്നാമത് ബില്‍ ഗെയ്റ്റ്‌സ്. 79.2 ബില്യണ്‍ ഡോളറാണ് ബില്‍ ഗെയ്റ്റ്‌സിന്റെ സമ്പാദ്യം. കഴിഞ്ഞ വര്‍ഷം 76 ബില്യണ്‍ ഡോളറായിരുന്നതാണ് ഒരു വര്‍ഷം കൊണ്ട് 79.2 ബില്യണിലെത്തി നില്‍ക്കുന്നത്. കഴിഞ്ഞ 21 വര്‍ഷത്തെ കണക്കെടുത്താല്‍ 16 വര്‍ഷത്തിലും പട്ടികയില്‍ ഒന്നാം സ്ഥാനത്ത് മൈക്രോസോഫ്റ്റ് സഹസ്ഥാപകനായിരുന്നു.
വേദന സംഹാരിയായി പാരസറ്റമോള്‍ ഉപയോഗിക്കുന്ന ആളുകള്‍ക്ക് ആരോഗ്യത്തിന് ഹാനികരമെന്ന മുന്നറിയിപ്പ് നല്‍കണമെന്ന് ശാസ്ത്രജ്ഞര്‍. പാരസറ്റമോള്‍ തുടര്‍ച്ചയായി കഴിക്കുന്നത് ഹൃദയത്തിനും, കുടലിനും, വൃക്കകള്‍ക്കും ദോഷകരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കണം. പാരസറ്റമോളിനെ ആളുകള്‍ കാണുന്നത് സുരക്ഷിതമായ വേദനസംഹാരി എന്ന നിലയിലാണ്
ലൈംഗിക ചൂഷണത്തിനും മറ്റും ഇരയാകുന്ന കുട്ടികളെ സംരക്ഷിക്കുന്ന കാര്യത്തിലും നിയമപരിരക്ഷ ഉറപ്പാക്കുന്ന കാര്യത്തിലും വീഴ്ച്ച വരുത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്ക് അഞ്ച് വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കുന്ന നിയമം സര്‍ക്കാരിന്റെ പരിഗണനയില്‍. വില്‍ഫുള്‍ നിഗ്‌ളെക്റ്റ് എന്ന കുറ്റകൃത്യത്തിന് കീഴില്‍ കുട്ടികളുടെ സാമൂഹ്യ പരിപാലനവും വിദ്യാഭ്യാസവും ഉള്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞു.
കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനും മറ്റും ഊന്നല്‍ നല്‍കുന്ന കര്‍ക്കശമായ നിയമം നിര്‍മ്മിക്കാന്‍ പൊതുജനങ്ങളുടെ വലിയ പിന്തുണയുണ്ടെന്ന് സര്‍വെ റിപ്പോര്‍ട്ട്.
മദ്യപാനം ആരോഗ്യത്തിനു നല്ലതല്ല എന്ന് എല്ലാവര്‍ക്കും അറിയാം. അമിത മദ്യപാനിയുടെ കരളും വൃക്കകളും കുടലും എല്ലാം തന്നെ വളരെ എളുപ്പത്തില്‍ കേടുപാടുകള്‍ സംഭവിച്ച് കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് കീഴ്‌പ്പെടുന്നത് നാം നിത്യേനെ കണ്ടുവരുന്നു.കൂടാതെ ഓര്‍മ്മ ശക്തി യെയും രോഗപ്രതിരോധ ശേഷിയും മദ്യപാനം ബാധിക്കും എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു
ബ്രിട്ടണില്‍ ഓരോ ദിവസവും പെറ്റിക്കേസ് മുതല്‍ ക്രിമിനല്‍ക്കേസ് വരെ ചാര്‍ത്തപ്പെട്ട് 200ല്‍ അധികം വിദേശികള്‍ അറസ്റ്റിലാകുന്നുണ്ടെന്ന് പൊലീസിന്റെ കൈവശമുള്ള കണക്കുകള്‍. ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തി കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ ബ്രിട്ടീഷ് പൊലീസ് 426,000 വിദേശികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
മയക്കുമരുന്ന് ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ ശിക്ഷിക്കാനുള്ള നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. നിയമപരമായി അനുവദനീയമായതിലും കൂടുതല്‍ മയക്കുമരുന്നിന്റെ അംശമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നിയമമാണ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.
വടക്ക് കിഴക്കന്‍ സിറിയയില്‍നിന്ന് കഴിഞ്ഞ ആഴ്ച്ച ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയ അസീറിയന്‍ ക്രിസ്ത്യാനികളില്‍ 19 പേരെ മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. ഹസാക്ക നഗരത്തിലുള്ള കത്തീഡ്രലിലെ ആളുകളുടെ അടുത്ത് ഐഎസില്‍നിന്ന് മോചിതരായവര്‍ എത്തിയെന്ന് പ്രാദേശിക നേതാക്കളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബ്രിട്ടീഷ് ആര്‍മ്മിക്ക് വേണ്ടി ചെലവഴിക്കുന്ന തുകയില്‍ കുറവ് വരുത്തുന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണെന്ന് യുഎസ് ആര്‍മിയുടെ തലവന്‍ ജനറല്‍ റെയ്മണ്ട് ഒഡീര്‍ണോ. ബ്രിട്ടീഷ് പട്ടാളത്തിന് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്ന തുകയില്‍ കുറവ് വരുത്തുമ്പോള്‍ അത് പട്ടാളക്കാര്‍ക്കിടിയില്‍, മറ്റ് രാജ്യങ്ങളിലെ പട്ടാളക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍, വിഭജനമുണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.