1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 2, 2015

മയക്കുമരുന്ന് ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ ശിക്ഷിക്കാനുള്ള നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. നിയമപരമായി അനുവദനീയമായതിലും കൂടുതല്‍ മയക്കുമരുന്നിന്റെ അംശമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നിയമമാണ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. എട്ട് നിയമവിരുദ്ധ മരുന്നുകളും എട്ട് പ്രിസ്‌ക്രിപ്ഷന്‍ മരുന്നുകളുമാണ് നിലവിലെ പട്ടികയിലുള്ളത്.

മദ്യപിക്കുന്നവരെ കണ്ടെത്താനുള്ള മെഷീന്‍ പോലെ തന്നെ ഡ്രഗലൈസേഴ്‌സ് എന്ന മെഷിനിലൂടെ മയക്ക് മരുന്ന് ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ സാധിക്കും. എക്‌സറ്റസി, എല്‍എസ്ഡി, കെറ്റാമൈന്‍, ഹെറോയിന്‍ തുടങ്ങി വീര്യം കൂടിയ മരുന്നുകളും ഡ്രഗലൈസറിലൂടെ കണ്ടെത്താന്‍ സാധിക്കും. മോര്‍ഫീന്‍, മെതഡോണ്‍ തുടങ്ങിയ പ്രിസ്‌ക്രിപ്റ്റീവ് ഡ്രഗുകള്‍ക്ക് നിയമപരമായ പരിധിയുണ്ട് ഈ പരിധി ലംഘിക്കുന്നവര്‍ക്ക് ശിക്ഷ ലഭിക്കും.

പുതിയ നിയമം ജീവനകുള്‍ സംരക്ഷിക്കാന്‍ സഹായിക്കുമെന്ന് റോഡ് സുരക്ഷാ മന്ത്രി റോബേര്‍ട്ട് ഗുഡ്‌വില്‍ പറഞ്ഞു. ഡ്രഗ്‌സ് ഉപയോഗിച്ച് വാഹനമോടിക്കുന്നത് അത്യന്തം അപകടകരമാണെന്ന് നമുക്കറിയാം, അത് കുടുംബങ്ങളെയും ജീവിതങ്ങളെയും തകര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ സന്ദേശം വളരെ വ്യക്തമാണ്. മയക്ക് മരുന്ന് ഉപയോഗിച്ച് വാഹനം ഓടിക്കുന്ന നിങ്ങള്‍ നിങ്ങള്‍ക്ക് തന്നെയും പൊതുജനത്തിന്റെയും ജീവന് ഭീഷണിയാണ്. അങ്ങനെ ചെയ്താല്‍ ലൈസന്‍സ് നഷ്ടപ്പെടുമെന്ന് മാത്രമല്ല, പ്രോസിക്യൂഷന് വിധേയമാകേണ്ടി വരുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.