1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2015

ഫോബ്‌സ് മാസിക പ്രസിദ്ധീകരിച്ച സമ്പന്നരുടെ പട്ടികയില്‍ ഒന്നാമത് ബില്‍ ഗെയ്റ്റ്‌സ്. 79.2 ബില്യണ്‍ ഡോളറാണ് ബില്‍ ഗെയ്റ്റ്‌സിന്റെ സമ്പാദ്യം. കഴിഞ്ഞ വര്‍ഷം 76 ബില്യണ്‍ ഡോളറായിരുന്നതാണ് ഒരു വര്‍ഷം കൊണ്ട് 79.2 ബില്യണിലെത്തി നില്‍ക്കുന്നത്. കഴിഞ്ഞ 21 വര്‍ഷത്തെ കണക്കെടുത്താല്‍ 16 വര്‍ഷത്തിലും പട്ടികയില്‍ ഒന്നാം സ്ഥാനത്ത് മൈക്രോസോഫ്റ്റ് സഹസ്ഥാപകനായിരുന്നു.

ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗും, ബാസ്‌ക്കറ്റ്‌ബോള്‍ താരം മൈക്കള്‍ ജോര്‍ദനും പട്ടകയിലെ ആദ്യ 20ല്‍ ഇടം നേടിയിട്ടുണ്ട്. മൈക്കള്‍ ജോര്‍ദ്ദന്‍ ആദ്യമായിട്ടാണ് സമ്പന്നരുടെ പട്ടികയില്‍ ഇടംപിടിക്കുന്നത്.

മെക്‌സിക്കോ ടെലികമ്മ്യൂണിക്കേഷന്‍സ് മൊഗുള്‍ കാര്‍ലോസ് സ്ലിം ഹെലുവാണ് സമ്പന്നരുടെ പട്ടികയില്‍ രണ്ടാമത്. 77.1 ബില്യണ്‍ ഡോളറാണ് ഇയാളുടെ സമ്പാദ്യം. ബേര്‍ക്ക്‌ഷൈര്‍ ഹാത്തവേ മേധാവി വാരന്‍ ബഫറ്റാണ് മൂന്നാം സ്ഥാനത്ത്. 72.7 ബില്യണ്‍ ഡോളറാണ് വാരന്‍ ബഫറ്റിന്റെ സമ്പാദ്യം.

ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്‍ മുകേഷ് അംബാനിയാണ്. 21 ബില്യണ്‍ ഡോളറാണ് അംബാനിയുടെ സമ്പാദ്യം. പെട്രോകെമിക്കല്‍സ്, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവയാണ് പ്രധാന വരുമാന ശ്രോതസ്. ലോക സമ്പന്നരുടെ പട്ടികയില്‍ 39ാമതായിട്ടാണ് മുകേഷ് അംബാനിയുടെ സ്ഥാനം.

ഇന്ത്യന്‍ വംശജരായ ഹിന്ദുജാ ബ്രദേഴ്‌സാണ് യുകെയിലെ ഏറ്റവും വലിയ സമ്പന്നര്‍. 14.5 ബില്യണ്‍ ഡോളറാണ് ഇവരുടെ സമ്പാദ്യം. ലോക സമ്പന്നരുടെ പട്ടികയില്‍ 69ാം സ്ഥാനത്താണ് ഇവര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.