സ്വന്തം ലേഖകന്‍: ബാര്‍സലോണയില്‍ ഭീകരാക്രമണം നടത്തിയ 18 കാരന്‍ കാംബ്രല്‍സ് വെടിവപ്പില്‍ കൊല്ലപ്പെട്ടതായി സ്പാനിഷ് പോലീസ്. മധ്യ ബാഴ്‌സലോണയിലെ തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രമായ ലാസ് റാംബ്‌ലായില്‍ ആള്‍ക്കൂട്ടത്തിലേക് വാന്‍ ഇടിച്ചു കയറ്റി 14 പേരെ കൊന്ന മൗസ ഔബക്കിര്‍ കൊല്ലപ്പെട്ടുവെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. കാംബ്രില്‍സിലെ ആക്രമണത്തിനിടെ വെടിവച്ചുകൊന്ന 5 അക്രമികളില്‍ ഇയാളുമുണ്ടെന്നാണ് പൊലീസ് പറയുന്നത്. …
സ്വന്തം ലേഖകന്‍: ചാവേര്‍ ആക്രമണങ്ങള്‍ക്ക് എതിരെ ലോക രാജ്യങ്ങള്‍ കൈകോര്‍ക്കുന്നു, തങ്ങള്‍ ബാഴ്‌സലോണക്കൊപ്പമെന്ന് ലോക നേതാക്കള്‍, ഭീകരത തുടച്ചു നീക്കാനുള്ള സമയം അതിക്രമിച്ചതായി പ്രഖ്യാപനം. 14 പേരുടെ ജീവനെടുത്ത ബാഴ്‌സലോണ, കാംബ്രില്‍സ് ഭീകരാക്രമണങ്ങളെത്തുടര്‍ന്ന് സ്‌പെയിനിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഭീകരവാദത്തെ തുടച്ചുനീക്കുമെന്നു പ്രതിജ്ഞയെടുത്തും ലോക നേതാക്കള്‍ രംഗത്തെത്തി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ …
സ്വന്തം ലേഖകന്‍: ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് സ്റ്റീവ് ബാനന്റെ കസേര തെറിച്ചു, രാജി ട്രംപുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നെന്ന് സൂചന. സ്റ്റീവ് ബാനന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് സ്ഥാനത്തുനിന്നു രാജിവച്ചതായി വെള്ളിയാഴ്ച വൈറ്റ്ഹൗസ് മാധ്യമങ്ങള്‍ക്കു പ്രസ്താവന നല്‍കുകയായിരുന്നു. ട്രംപുമായുള്ള അഭിപ്രായ വ്യത്യാസത്ത തുടര്‍ന്നാണ് ബാനന്റെ അപ്രതീക്ഷിത രാജിയെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ …
സ്വന്തം ലേഖകന്‍: ബാഴ്‌സലോണ ഭീകരാക്രമണം, നടുക്കം മാറാതെ സ്‌പെയിന്‍, രണ്ടാമത്തെ ഭീകരാക്രമണ പദ്ധതി തകര്‍ത്തതായി പോലീസ്, അഞ്ചു ഭീകരര്‍ കൊല്ലപ്പെട്ടു. ബാര്‍സലോണയില്‍ 13 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിനു ശേഷം കാംബ്രില്‍സില്‍ രണ്ടാമതൊരു ആക്രമണത്തിനുള്ള ഭീകരരുടെ പദ്ധതി തകര്‍ത്തതായി സ്പാനിഷ് പൊലീസ് വെളിപ്പെടുത്തി. കാംബ്രില്‍സില്‍ ആക്രമണത്തിനു തയറാറെടുത്ത് ബെല്‍റ്റ് ബോംബ് ധരിച്ച് എത്തിയ അഞ്ചംഗ ചാവേര്‍ സംഘമാണ് …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു ശേഷവും ഇയു പൗരന്മാര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ബ്രിട്ടനില്‍ തുടരാം, കടുത്ത കുടിയേറ്റ വിരുദ്ധ നടപടികളിലേക്ക് തെരേസാ മേയ് സര്‍ക്കാര്‍ നീങ്ങില്ലെന്ന് സൂചന. ബ്രെക്‌സിറ്റിനു ശേഷവും ഇ.യു പൗരന്മാര്‍ക്ക് ബ്രിട്ടനില്‍ വിസയില്ലാതെ സഞ്ചരിക്കാനുള്ള സാഹചര്യം ഒരുങ്ങുന്നു. എന്നാല്‍, അനിശ്ചിതകാലം വിസയില്ലാതെ ബ്രിട്ടനില്‍ കഴിയാം എന്ന് ഇതിനര്‍ഥമില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബ്രിട്ടനില്‍ തൊഴില്‍ ചെയ്യാന്‍ …
സ്വന്തം ലേഖകന്‍: തെക്കന്‍ ചൈനക്കടലില്‍ അമേരിക്കയുടെ ചാരക്കണ്ണുകളും മിസൈല്‍ പ്രതിരോധ മതിലും, ശക്തമായ പ്രതിഷേധവുമായി ചൈന. തെക്കന്‍ ചൈനക്കടലിലെ യു.എസിന്റെ സൈനിക നിരീക്ഷണവും ദക്ഷിണ കൊറിയയില്‍ അത്യാധുനിക മിസൈല്‍വേധ സംവിധാനം ‘താഡ്’ സ്ഥാപിച്ചതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെയും സൈനിക വിശ്വാസത്തെയും സാരമായി ബാധിക്കുമെന്ന് ചൈന സെന്‍ട്രല്‍ മിലിട്ടറി കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ ഫന്‍ ചാങ്‌ലോങ് പറഞ്ഞു. …
സ്വന്തം ലേഖകന്‍: ഇന്ത്യ ചെയ്ത ഏഴു പാപങ്ങള്‍, ഇന്ത്യക്കാരെ വംശീയമായി പരിഹസിക്കുന്ന വീഡിയോയുമായി ചൈനീസ് മാധ്യമം. ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഷിങ്ഹുവാ ട്വിറ്ററിലൂടെയാണ് ഇന്ത്യക്കാരെ കണക്കിന് കളിയാക്കുന്ന വീഡിയോ പുറത്തുവിട്ടത്. വംശീയച്ചുവയുള്ള പരാമര്‍ശങ്ങളാണ് വീഡിയോയില്‍ ഉപയോഗിക്കുന്നത്. ഡോക്‌ലാം പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യക്കാരെ പരിഹസിച്ചു കൊണ്ടുള്ള വീഡിയോ ഷിങ്ഹുവായില്‍ പ്രത്യക്ഷപ്പെട്ടത്. ഇംഗ്ലീഷിലുള്ള വീഡിയോയില്‍ ഇന്ത്യയുടെ 7 …
സ്വന്തം ലേഖകന്‍: ഭീകരാക്രമണത്തില്‍ വിറച്ച് ബാഴ്‌സലോണ നഗരം, മരണം 13 ആയി, 50 ഓളം പേര്‍ക്ക് ഗുരുതര പരുക്ക്, ആക്രമണത്തിനു പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ്. സ്‌പെയിനിലെ രണ്ടാമത്തെ വലിയ നഗരമായ ബാര്‍സിലോനയില്‍ ആള്‍ക്കൂട്ടത്തിലേക്ക് വാന്‍ ഓടിച്ചുകയറ്റുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് വെടിയൊച്ച കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. തിരക്കേറിയ സിറ്റി സെന്ററിലെ ലാസ് റംബ്ലസില്‍ വ്യാഴാഴ്ച ഉച്ചയ്ക്കു …
സ്വന്തം ലേഖകന്‍: ബലാത്സംഗം ചെയ്തയാള്‍ ഇരയായ സ്ത്രീയെ വിവാഹം കഴിക്കണമെന്ന വിവാദ നിയമം ലെബനന്‍ പിന്‍വലിക്കുന്നു. ലെബനന്‍ പാര്‍ലമെന്റ് ഇതിനായുള്ള നടപടികള്‍ തുടങ്ങിയതായി രാജ്യത്തെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത പുറത്ത് വിട്ടത്. പാര്‍ലമെന്റ് കമ്മിറ്റി വോട്ടിലൂടെ പാസാക്കിയ നിര്‍ദ്ദേശം പാര്‍ലമെന്റ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പാസായാല്‍ നിയമമാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജോര്‍ദ്ദാന്റെയും ട്യൂണിഷ്യയ്ക്കും പിന്നാലെയാണ് …
സ്വന്തം ലേഖകന്‍: ഹിസ്ബുല്‍ മുജാഹിദ്ദീനെ അമേരിക്ക വിദേശ ഭീകരസംഘടനയായി പ്രഖ്യാപിച്ചു, സംഘടനയുടെ യുഎസിലെ എല്ലാ ആസ്തികളും മരിവിപ്പിച്ചു. പാകിസ്താന്‍ കേന്ദ്രമായി 1989ല്‍ രൂപവത്കരിച്ച ഹിസ്ബുല്‍ മുജാഹിദ്ദീന്‍ കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ ഭീകരസംഘടനയാണെന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ടുമന്റെ് പ്രസ്താവനയില്‍ പറയുന്നു. സംഘടനയുടെ യുഎസിലെ എല്ലാ ആസ്തികളും മരിവിപ്പിച്ചതു കൂടാതെ സംഘടനയുമായി പണമിടപാടുകള്‍ നടത്തുന്നതിന് യുഎസ് പൗരന്‍മാര്‍ക്ക് വിലക്ക് …