സ്വന്തം ലേഖകന്‍: വടക്കന്‍ അയര്‍ലന്‍ഡ് കോടതി ബ്രെക്‌സിറ്റിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി തള്ളി. യൂറോപ്യന്‍ യൂനിയനില്‍നിന്ന് ബ്രിട്ടന്‍ പിന്മാറുന്നതു സംബന്ധിച്ച ബ്രെക്‌സിറ്റ് ഫലത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളി. വടക്കന്‍ അയര്‍ലന്‍ഡിലെ ഹൈകോടതിയിലാണ് ഏതാനും രാഷ്ട്രീയ പ്രവര്‍ത്തകര്‍ ബ്രെക്‌സിറ്റിനെതിരെ ഹര്‍ജി സമര്‍പ്പിച്ചത്. വിഷയം പരിഗണിച്ച കോടതി ഹരജി നിലനില്‍ക്കുന്നതല്ലെന്ന് കാണിച്ച് തള്ളുകയായിരുന്നു. …
സ്വന്തം ലേഖകന്‍: മക്കയെ ലക്ഷ്യമാക്കി ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം, തക്ക സമയത്ത് സൗദി സേനയുടെ ഇടപെടല്‍ അപകടം ഒഴിവാക്കി. യമനില്‍ ആഭ്യന്തര യുദ്ധത്തിന് നേതൃത്വം നല്‍കുന്ന ഹൂതികളും മുന്‍ പ്രസിഡന്റ് അലി സാലിഹിനോട് കൂറു പുലര്‍ത്തുന്ന സേനാ വിഭാഗവുമാണ് ബാലിസ്റ്റിക് മിസൈലാക്രമണം നടത്തിയത്. എന്നാല്‍ സഖ്യസേനയുടെ ഫലപ്രദമായ ഇടപെടല്‍ കാരണം വന്‍ ദുരന്തം ഒഴിവായി. …
സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ പ്രസിഡന്റായി നിര്‍ദ്ദേശിക്കണം, ട്രംപിന്റെ നാവ് വീണ്ടും വിവാദമുണ്ടാക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെയാണ് ട്രംപിന്റെ കലമുടക്കല്‍. തെരഞ്ഞെടുപ്പ് റദ്ദാക്കിയ ശേഷം തന്നെ പ്രസിഡന്റായി തെരഞ്ഞെടുക്കാന്‍ ആഹ്വാനം ചെയ്ത ട്രംപ് ഹിലരിയുടെ നയങ്ങളെല്ലാം വളരെ മോശമാണെന്നും ഇനിയും എന്തിനാണ് ഈ പ്രഹസനം നടത്തുന്നതെന്നും ആഞ്ഞടിച്ചു. ഓഹിയോയില്‍ നടന്ന തെരഞ്ഞെടുപ്പ് …
സ്വന്തം ലേഖകന്‍: ചാരപ്പണി, പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ 48 മണീക്കൂറിനുള്ളില്‍ രാജ്യം വിടണമെന്ന് ഇന്ത്യ, തിരിച്ചടിച്ച് പാകിസ്താന്‍. ചാരവൃത്തിക്കിടെ പിടിയിലായ പാക് ഉദ്യോഗസ്ഥന്‍ മെഹ്മൂദ് അക്തറിനോട് 48 മണിക്കൂറിനകം രാജ്യം വിടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. രണ്ട് രാജസ്ഥാനി സ്വദേശികളില്‍ നിന്നും സുപ്രധാന പ്രതിരോധ വിവരങ്ങള്‍ കൈമാറവെയാണ് ബുധനാഴ്ച മെഹ്മൂദ് അക്തറിനെ പൊലീസ് പിടികൂടിയത്. വിവരങ്ങള്‍ കൈമാറിയ …
സ്വന്തം ലേഖകന്‍: ഐഎസിന്റെ ലൈംഗീക അടിമകളായിരുന്ന യസീദി പെണ്‍കുട്ടികള്‍ക്ക് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ മനുഷ്യാവകാശ പുരസ്‌കാരം. യൂറോപ്പിലെ പ്രധാന മനുഷ്യാവകാശ പുരസ്‌കാരമായ സഖാറോവ് പുരസ്‌കാരത്തിന് യസീദികളായ നാദിയ മുറാദ്, ലാമിയ അജി ബഷാര്‍ എന്നിവരാണ് അര്‍ഹരായത്. 2014 ല്‍ നാദിയയും ലാമിയയും ഉള്‍പ്പെടെ ആയിരക്കണക്കിന് യസീദി പെണ്‍കുട്ടികളെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോകുകയും ലൈംഗീക അടിമകളാക്കുകയും ചെയ്തിരുന്നു. …
സ്വന്തം ലേഖകന്‍: ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി ചൈന. പാകിസ്താനോടുള്ള മൃദു സമീപനം ചൈന തുടരുന്നതാണ് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ഇന്ത്യ മുതിര്‍ന്നത്. ഉത്പന്ന ബഹിഷ്‌കരണം ഇന്ത്യയുമായുള്ള വ്യാപകര ബന്ധം വഷളാക്കുമെന്ന മുന്നറിയിപ്പുമായി ചൈനീസ് എംബസി വക്താവ് ക്‌സി ലിയാല്‍ രംഗത്തെത്തി. മിന്നലാക്രമണത്തില്‍ എല്ലാ രാജ്യങ്ങളും ഇന്ത്യയെ അനുകൂലിച്ചപ്പോള്‍ ചൈന പാകിസ്ഥാന്‍ ചായ്‌വ് …
സ്വന്തം ലേഖകന്‍: ഇറ്റലിയില്‍ ശക്തമായ ഭൂകമ്പം, ആളപായമില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച രാത്രിയോടെ മധ്യ ഇറ്റലിയാണ് ശക്തമായ രണ്ടു ഭൂചലനങ്ങള്‍ ഉണ്ടായത്. ആഗസ്റ്റില്‍ 300 പേരെ കൊന്ന ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് 50 മൈല്‍ വടക്കാണ് ബുധനാഴ്ച കമ്പനങ്ങള്‍ അനുഭവപ്പെട്ടത്. പ്രാദേശിക സമയം വൈകുന്നേരം 7 മണിക്ക് 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തലസ്ഥാനമായ റോം അടക്കമുള്ള നഗരങ്ങളിലെ …
സ്വന്തം ലേഖകന്‍: ഹിലരിയുടെ സിറിയന്‍ നയം അപകടകരം, അവര്‍ അധികാരത്തിലെത്തിയാല്‍ മൂന്നാം ലോക മഹായുദ്ധമെന്ന് ട്രംപ്. സിറിയന്‍ പ്രസിഡന്റ് അസാദിനെ താഴെയിറക്കുന്നതിനെക്കാള്‍ മുന്‍ഗണന നല്‍കേണ്ടത് ഐഎസിനെ തോല്പിക്കുന്നതിനാണെന്ന് വിദേശനയം സംബന്ധിച്ചു നല്‍കിയ അഭിമുഖത്തില്‍ ട്രംപ് ചൂണ്ടിക്കാട്ടി. അമേരിക്ക ഇപ്പോള്‍ തുടരുന്ന നയത്തിനു കടകവിരുദ്ധമാണിത്. ഹിലരി ഭരണത്തില്‍ വന്നാല്‍ സിറിയന്‍ പ്രശ്‌നത്തില്‍ ആണവശക്തിയായ റഷ്യയുമായി യുദ്ധത്തിനു സാധ്യതയുണ്ട്. …
സ്വന്തം ലേഖകന്‍: ഒഴിപ്പിക്കല്‍ ശ്രമങ്ങള്‍ക്കിടെ ഫ്രാന്‍സില്‍ കാലെ അഭയാര്‍ഥി ക്യാമ്പില്‍ വന്‍ തീപിടുത്തം, ആയിരത്തോളം കുടിലുകള്‍ കത്തി നശിച്ചു. വടക്കന്‍ ഫ്രഞ്ച് പ്രദേശമായ കാലെയില്‍ ഏഴായിരത്തോളം കുടിയേറ്റക്കാര്‍ താമസിക്കുന്ന ക്യാമ്പാണ് തീയിട്ട് നശിപ്പിച്ചത്. രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ടെങ്കിലും തീ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല. സംഭവത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ലെന്ന് ഫ്രഞ്ച് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച രാത്രിയാണ് കുടിയേറ്റക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന …
സ്വന്തം ലേഖകന്‍: ദോഹയില്‍ കെട്ടിയിട്ട നിലയില്‍ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി, മരണത്തില്‍ ദുരൂഹത. കണ്ണൂര്‍ അഴീക്കോട് സ്വദേശി കടവത്ത് പീടികയില്‍ മുഹമ്മദ് അക്രമിന്റെ മൃതദേഹമാണ് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. 45 വയസുള്ള അക്രമിനെ ദോഹയിലെ ഒരു വില്ലയില്‍ കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്. കൊലപാതകമാണെന്ന് സംശയിക്കുന്നതിനാല്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നജ്മയില്‍ സര്‍വീസ് സെന്റര്‍ നടത്തുകയായിരുന്ന …