സ്വന്തം ലേഖകൻ: നേരത്തെ എടുത്തു കളഞ്ഞ, വിമാനത്തിനുള്ളിലെ ലഗേജിലെ ദ്രാവക പരിധി വീണ്ടും കൊണ്ടു വരികയാണ് സെപ്റ്റംബര്‍ 1 മുതല്‍ ആയിരിക്കും ഇത് യൂറോപ്യന്‍ യൂണിയന്‍ വിമാനത്താവളങ്ങളില്‍ പ്രാബല്യത്തില്‍ വരിക. ഇതനുസരിച്ച്, എല്ലാ ദ്രാവകങ്ങള്‍, ജെല്‍, പേസ്റ്റ്, എയറോസോള്‍ എന്നിവയുടെ അളവ് 100 മില്ലിലിറ്റര്‍ ആയി പരിമിതപ്പെടുത്തണം. മാത്രമല്ല, അവ സെക്യൂരിറ്റി പരിശോധനക്ക് നല്‍കുന്നതിന് മുന്‍പായി …
സ്വന്തം ലേഖകൻ: ഓസ്ട്രേലിയയിൽ നിയമസഭാംഗമായി ചരിത്രത്തിലാദ്യമായി മലയാളി തിരഞ്ഞെടുക്കപ്പെട്ടു. നോർത്തേൺ ടെറിറ്ററി സംസ്ഥാന പാർലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് പത്തനംതിട്ട സ്വദേശി ജിൻസൺ ആന്റോ ചാൾസ് തിരഞ്ഞെടുക്കപ്പെട്ടത്. ആന്റോ ആന്റണി എം.പി യുടെ സഹോദരപുത്രനായ ആന്റോ ലേബർ പാർട്ടിയുടെ സ്ഥാനാർഥി ആയാണ് മൽസരിച്ചത്. നഴ്സിങ് ജോലിക്കായി 2011ൽ ഓസ്ട്രേലിയയിൽ എത്തിയ ഇദ്ദേഹം നോർത്ത് ടെറിട്ടറി സർക്കാരിന്റെ ടോപ് …
സ്വന്തം ലേഖകൻ: യുഎഇയിൽ കെട്ടിട വാടക വർധനയിൽ നട്ടം തിരിഞ്ഞ് പ്രവാസികൾ. വിവിധ ഏരിയകളിലായി 5 മുതൽ 30 ശതമാനം വരെ വാടക വർധിച്ചപ്പോൾ പിടിച്ചുനിൽക്കാൻ പാടുപെടുകയാണ് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി കുടുംബങ്ങൾ. നഗര, ഗ്രാമ വ്യത്യാസമില്ലാതെ വിപണി വിലയുടെ നിശ്ചിത ശതമാനം വാടക വർധിപ്പിക്കാൻ അനുമതി നൽകിയതോടെ കെട്ടിട ഉടമകൾ വാടക കൂട്ടി. ചിലർ …
സ്വന്തം ലേഖകൻ: നേരവും കാലവും നോക്കാതെ ഫോണിൽ വിളിച്ചു ശല്യപ്പെടുത്തുന്ന മാർക്കറ്റിങ്, പ്രമോഷനൽ കോളുകൾക്ക് ചൊവ്വാഴ്ച മുതൽ പിടിവീഴും. ആളുകളെ ബുദ്ധിമുട്ടിക്കുന്ന പ്രമോഷനൽ കോളുകൾക്ക് തടയിടുന്ന നിയമം ചൊവ്വാഴ്ച പ്രാബല്യത്തിൽ വരും. നിയമം ലംഘിക്കുന്ന കമ്പനികൾക്ക് 10,000 മുതൽ 1.5 ലക്ഷം ദിർഹം വരെയാണ് പിഴ. സ്വകാര്യതകളിലേക്ക് കടന്നു കയറുന്ന വിളികൾക്ക് നിയമം തടയിടും. വ്യക്തികളുടെ …
സ്വന്തം ലേഖകൻ: ജോലിസ്ഥലത്തെ തൊഴിൽ സുരക്ഷക്ക് തൊഴിലുടമകൾക്കുള്ള മാർഗനിർദേശങ്ങളുമായി മന്ത്രാലയം. തൊഴിൽ നിയമങ്ങൾ പ്രകാരം തൊഴിലാളികൾ ജോലിയിലായിരിക്കുമ്പോൾ അവരുടെ സുരക്ഷക്കായി ആവശ്യമായ എല്ലാ നടപടികളും നടപ്പാക്കാൻ തൊഴിലുടമകളോ അവരുടെ പ്രതിനിധികളോ നിർബന്ധിതരാണെന്ന് തൊഴിൽ മന്ത്രാലയം ഓൺലൈനായി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഗോഡൗണുകളിൽ സംഭരിച്ചുവെക്കുന്ന വസ്തുക്കളുടെ ക്രമീകരണം നേരായ രീതിയിലായിരിക്കണം, സ്റ്റോറേജ് ലൊക്കേഷനുകൾ വ്യക്തമായി അടയാളപ്പെടുത്തുകയും ആവശ്യത്തിനുള്ള …
സ്വന്തം ലേഖകൻ: ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അഥവാ ആര്‍ട്ടിക്കിള്‍ 20 വീസക്കാര്‍ക്ക് സ്വകാര്യ മേഖലയിലെ തൊഴില്‍ വീസകളിലേക്ക് അഥവാ ആര്‍ട്ടിക്ക്ള്‍ 18 വീസകളിലേക്ക് മാറാന്‍ അനുവാദം നല്‍കിക്കൊണ്ടുള്ള തീരുമാനത്തിന് പിന്നീലെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റെസിഡന്‍സി അഫയേഴ്‌സ് മുമ്പാകെ ലഭിച്ചത് ഏകദേശം 30,000 ട്രാന്‍സ്ഫര്‍ അപേക്ഷകള്‍. ജൂലൈ 14 മുതല്‍ ഓഗസ്റ്റ് പകുതി വരെ, ഈ അഭ്യര്‍ത്ഥനകളില്‍ …
സ്വന്തം ലേഖകൻ: ഗള്‍ഫ് രാജ്യങ്ങളിലേക്കുളള ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കൂട്ടി വിമാന കമ്പനികള്‍. ടിക്കറ്റ് നിരക്ക് മൂന്നു മുതല്‍ അഞ്ചിരട്ടി വരെയാണ് ഉയർത്തിയത്. അവധി കഴിഞ്ഞ് ഗള്‍ഫിലെ സ്കൂളുകള്‍ തുറക്കുന്ന സമയം നോക്കി പതിനായിരക്കണക്കിന് പ്രവാസികള്‍ മടങ്ങിപ്പോകാന്‍ തയാറെടുക്കുമ്പോഴാണ് ടിക്കറ്റ് നിരക്ക് ഗണ്യമായി കൂട്ടിയത്. സാധാരണക്കാരുടെ പൊക്കറ്റ് അടിക്കുകയാണ് വിമാന കമ്പനികളെന്നാണ് പ്രവാസികളുടെ പരാതി. കുട്ടികളുടെ …
സ്വന്തം ലേഖകൻ: സ്‌കോട്ടിഷ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പുതിയ ശമ്പള വര്‍ദ്ധനവ് നിര്‍ദ്ദേശം അംഗീകരിക്കണമെന്ന് രണ്ട് യൂണിയനുകള്‍ എന്‍എച്ച്എസ്സ്ജീവനക്കാരായ അംഗങ്ങളോട് ആവശ്യപ്പെട്ടു. 5.5 ശതമാനം വര്‍ദ്ധനവ് എന്ന നിര്‍ദ്ദേശത്തെ യൂണിസന്‍, യുണൈറ്റ് യൂണിയനുകളാണ് അംഗീകരിച്ചിരിക്കുന്നത്. എന്നാല്‍ ജീവനക്കാരെ ഇത്രയും കാത്തു നിര്‍ത്തുന്നത് അനീതികരമാണെന്നും സ്‌കോട്ട്‌ലാന്‍ഡിലെ ഏറ്റവും വലിയ എന്‍ എച്ച് എസ് യൂണിയന്‍ ആയ യൂണിസന്‍ പ്രതികരിച്ചു. …
സ്വന്തം ലേഖകൻ: പ്രതീക്ഷിച്ചതുപോലെ കുടുംബങ്ങളുടെ നടുവൊടിക്കാന്‍ ശരാശരി വാര്‍ഷിക എനര്‍ജി ബില്ലുകളുടെ പ്രൈസ് ക്യാപ്പ് ഉയര്‍ത്തി എനര്‍ജി റെഗുലേറ്റര്‍ ഓഫ്‌ജെം. ഒക്ടോബര്‍ മുതല്‍ 1717 പൗണ്ടിലേക്ക് ആണ് പ്രൈസ് ക്യാപ്പ് ഉയര്‍ത്തിയത്. ഹോള്‍സെയില്‍ ഗ്യാസ് വിലയിലെ വര്‍ദ്ധനവാണ് 10% ക്യാപ്പ് ഉയര്‍ത്താന്‍ കാരണമായതെന്ന് ഓഫ്‌ജെം പറഞ്ഞു. നിലവില്‍ പ്രതിവര്‍ഷം 1568 പൗണ്ടെന്ന നിലയില്‍ നിന്നുമാണ് ഒക്ടോബറില്‍ …
സ്വന്തം ലേഖകൻ: തൊഴിലാളിയുടെ വീസ റദ്ദാക്കിയാലും അവരുടെ ഫയലുകൾ കമ്പനികൾ 2 വർഷം വരെ സൂക്ഷിക്കണമെന്ന് മാനവവിഭവ സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിലാളികൾക്ക് പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നൽകുന്നതിനു ഫീസ് വാങ്ങരുതെന്നും നിർദേശമുണ്ട്. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് ഫെഡറൽ തൊഴിൽ നിയമത്തിൽ വരുത്തിയ ഭേദഗതിയിലാണിത്. വീസയും തൊഴിൽ കരാറും റദ്ദാക്കുന്നതിന് തൊഴിൽ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ പൂർണമായും …