സ്വന്തം ലേഖകൻ: യുകെയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ആയിരക്കണക്കിന് ഡോക്ടര്‍മാര്‍ രാജ്യം വിടുന്നു. യുകെയില്‍ പരിശീലനം സിദ്ധിച്ച 13,000-ലേറെ ഡോക്ടര്‍മാര്‍ നിലവില്‍ വിദേശത്ത് ജോലി ചെയ്യുന്നതായി കണക്കുകള്‍ പറയുന്നു. ഈ പ്രവണത കൂടി വരുകയാണ്. ഒരു വശത്തു ഡോക്ടര്‍മാരുടെയും, നഴ്‌സുമാരുടെയും എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള ആലോചനയിലാണ് സര്‍ക്കാര്‍ . അതിനായി പഠന കാലയളവ് കുറയ്ക്കാന്‍ പോലും നീക്കം നടക്കുന്നതിനിടെയാണ് …
സ്വന്തം ലേഖകൻ: ജര്‍മനിയില്‍ വിദഗ്ധ തൊഴിലാളികളുടെ കുറവ് ബാധിച്ച തൊഴിലുകളുടെ എണ്ണം 2023ല്‍ വീണ്ടും ഗണ്യമായി ഉയര്‍ന്നു. ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സി നടത്തിയ വിശകലനമാണ് ഇത് വെളിപ്പെടുത്തുന്നത്. വിദഗ്ധ തൊഴിലാളികളുടെ കുറവ് ഏതൊക്കെ തൊഴിലുകളെയാണ് ബാധിക്കുന്നതെന്ന് ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സി പരിശോധിച്ചു. ഏജന്‍സിയുടെ വിശകലനം അനുസരിച്ച്, എല്ലാ ആറാമത്തെ തൊഴിലിലും വിദഗ്ധ തൊഴിലാളികളുടെ കുറവുണ്ട്. ഇതനുസരിച്ച്, …
സ്വന്തം ലേഖകൻ: യൽ മഡ്രിഡിൽ നിന്ന് വിടവാങ്ങാൻ തീരുമാനിച്ച ഫ്രാൻസിന്റെ സൂപ്പർ താരം കരീം ബെൻസേമ സൗദി ക്ലബിലേക്ക്. ജിദ്ദയിലെ അല്‍ ഇത്തിഹാദ് ക്ലബില്‍ ചേരാനാണ് സാധ്യതയെന്ന് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റയലിന്റെ ക്യാപ്റ്റനായിരുന്നു ബെന്‍സേമ. ക്ലബിനായി ബെന്‍സേമയുടെ അവസാന മത്സരം ഇന്ന് നടക്കും. ‘നമ്മുടെ ഏറ്റവും വലിയ ഇതിഹാസങ്ങളിൽ ഒരാളായ ബെൻസേമയോട് നന്ദിയും …
സ്വന്തം ലേഖകൻ: സർവിസുകൾ റദ്ദാക്കിയ ഗോ ഫസ്റ്റ് വിമാനക്കമ്പനി ടിക്കറ്റ് തുക ഒരുമാസമായിട്ടും തിരിച്ചു നൽകാത്തത് യാത്രക്കാർക്ക് പ്രയാസമാകുന്നു. മേയ് ആദ്യവാരം സാങ്കേതിക തകരാർ കാരണം ഗോ ഫസ്റ്റിന്റെ നിരവധി സർവിസുകൾ റദ്ദ് ചെയ്തിരുന്നു. ആ സമയങ്ങളിൽ ബുക്ക് ചെയ്തിരുന്ന ടിക്കറ്റുകൾ അടുത്ത തീയതിയിലേക്ക് മാറ്റി നൽകാൻ വിമാനക്കമ്പനി അനുവദിച്ചെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ ഒരു സർവിസ് …
സ്വന്തം ലേഖകൻ: പ്രവാസി തൊഴിലാളികള്‍ക്ക് അംഗീകൃത തൊഴില്‍ കരാര്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനവുമായി ഒമാന്‍. 2023 ജൂലൈ ഒന്നു മുതല്‍ ഒമാനി ഇതര വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ കരാര്‍ രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാണെന്ന് തൊഴില്‍ മന്ത്രാലയം തൊഴിലുടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ തൊഴില്‍ അന്തരീക്ഷം മികച്ചതാക്കുകയും തൊഴില്‍ മേഖലയെ മല്‍സരക്ഷമമാക്കുന്നതിനും ലക്ഷ്യമിട്ടാണ് തീരുമാനം. 2023 ജൂലൈ 1 …
സ്വന്തം ലേഖകൻ: ഉച്ചവിശ്രമ ചട്ടങ്ങൾ ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ വിവരം അറിയിക്കണമെന്ന് ഖത്തർ. തുറന്ന സ്ഥലങ്ങളിൽ കടുത്ത ചൂടുള്ള സമയത്ത് ജോലി ചെയ്യുന്നത് ശിക്ഷാർഹമാണ്. കമ്പനികൾ നിയമം ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ വിവരം അറിയിക്കണം. ജൂൺ 1 മുതൽ സെപ്റ്റംബർ 15 വരെ രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് 3.30 വരെയാണ് പുറം ജോലികൾ …
സ്വന്തം ലേഖകൻ: കുടിയേറ്റ നിയമങ്ങളില്‍ കര്‍ശന നിയന്ത്രണം കൊണ്ടുവരാനാണ് ഋഷി സുനക് സര്‍ക്കാര്‍ ആലോചിക്കുന്നത്. കുടിയേറ്റത്തിനോടുള്ള മൃദസമീപനം സര്‍ക്കാര്‍ മാറ്റി വയ്ക്കുകയാണെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍ നല്‍കുന്ന സൂചന. ബ്രിട്ടീഷ് പൗരത്വം ലഭിക്കുന്നതിനുള്ള ആദ്യ പടിയായ ഇന്‍ഡഫനിറ്റ് ലീവ് ടു റെമെയ്ന്‍ (ഐ എല്‍ ആര്‍) ലഭിക്കുന്നതിനുള്ള കാലാവധി നീട്ടുന്ന കാര്യമാണ് ഇപ്പോള്‍ ഹോം ഓഫീസ് …
സ്വന്തം ലേഖകൻ: തുർക്കി പ്രസിഡന്റായി തയ്യിപ്പ് എർദോഗൻ സത്യപ്രതിജ്ഞ ചെയ്തു. രണ്ടു പതിറ്റാണ്ടായി പ്രധാനമന്ത്രിയായും പ്രസിഡന്റായും തുർക്കി ഭരിക്കുന്ന എർദോഗൻ കഴിഞ്ഞ മാസം 28നു നടന്ന തെരഞ്ഞെടുപ്പിൽ അധികാരം നിലനിർത്തുകയായിരുന്നു. തലതിരിഞ്ഞ നയങ്ങളിലൂടെ തകർന്ന സാന്പത്തികവ്യവസ്ഥയും അന്‍പതിനായിരത്തിലധികം പേർ മരിച്ച ഭൂകന്പവും എർദോഗന്റെ ജനപ്രീതിയിൽ കാര്യമായ ഇടിവുണ്ടാക്കിയിട്ടില്ലെന്നു തെളിയിക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ്. അദ്ദേഹത്തിന്റെ എകെ പാർട്ടി പാർലമെന്റിലും …
സ്വന്തം ലേഖകൻ: കോൾ സെന്റർ ജീവനക്കാരുടെ തിരോധാനത്തിൽ നിർണായക വഴിത്തിരിവ്. പടിഞ്ഞാറൻ മെക്‌സിക്കോ നഗരമായ ഗ്വാദലഹാരയിൽ കാണാതായ എട്ടുപേരുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ വനത്തിൽ കണ്ടെത്തി. പൊലീസ് നടത്തിയ തിരച്ചിലിലാണ് ശരീരാവശിഷ്ടങ്ങൾ കണ്ടെടുത്തത്. 45 ബാഗുകളാണ് അന്വേഷണസംഘം കാട്ടിൽനിന്ന് കണ്ടെത്തിയത്. സ്ത്രീകളുടെയും പുരുഷന്മാരുടെയും ശരീരാവശിഷ്ടങ്ങൾ ഇതിലുണ്ടെന്ന് പൊലീസ് പറയുന്നു. എന്നാൽ, ഇത് ആരുടെ മൃതദേഹങ്ങളാണെന്ന് ഇതുവരെ …
സ്വന്തം ലേഖകൻ: ഡീഷ ദുരന്തത്തിൽ ലോകനേതാക്കളുടെ അനുശോചനപ്രവാഹം. റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ തുടങ്ങിയവർ മരിച്ചവർക്ക് ആദരാഞ്ജലിയർപ്പിച്ചു. ഒഡീഷ ദുരന്തത്തിൽ അത്യഗാധ ദുഃഖം രേഖപ്പെടുത്തുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച ടെലിഗ്രാം സന്ദേശത്തിൽ പുടിൻ പറഞ്ഞു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന ആശംസയും സന്ദേശത്തിലുണ്ട്. …